തൃക്കാക്കര വിജയം ആഘോഷമാക്കി റാസൽഖൈമ യുഡിഎഫ്

Published : Jun 04, 2022, 10:13 PM IST
തൃക്കാക്കര വിജയം ആഘോഷമാക്കി റാസൽഖൈമ യുഡിഎഫ്

Synopsis

പിണറായി സര്‍ക്കാരിന്‍റെ ഏകാധിപത്യ നടപടിക്കും വർഗീയ ധ്രുവീകരണത്തിനും ഉള്ള മറുപടി ആണ് തൃക്കാക്കര ഉപതിരഞ്ഞെടുപ്പില്‍ ഉമാ തോമസിന്‍റെ  വിജയത്തിലൂടെ കേരളജനത  നൽകിയതെന്ന് യോഗം അഭിപ്രായപ്പെട്ടു.

റാസൽഖൈമ: തൃക്കാക്കരയിലെ യുഡിഎഫ് സ്ഥാനാർത്ഥി ഉമ തോമസിന്‍റെ ഉജ്ജ്വല വിജയം റാസൽഖൈമയിലെ യുഡിഎഫ് ആഘോഷമാക്കി മാറ്റി. റാസൽ ഖൈമ ഇന്ത്യൻ അസോസിയേഷൻ ഹാളിൽ നടന്ന ചടങ്ങിൽ റാക് ഇന്‍കാസ്  പ്രസിഡന്റ് എസ്.എ. സലീം ഉദ്‌ഘാടനം ചെയ്തു. 

വര്‍ക്കിങ് പ്രസിഡന്റ് നാസര്‍ അല്‍ദാന സ്വാഗതവും സെക്രട്ടറി  ഫൈസല്‍ പനങ്ങാട് നന്ദിയും പറഞ്ഞു. കെഎംസിസി ആക്റ്റിംഗ് പ്രസി. അക്ബർ, വൈ എം സി പ്രസിഡൻറ് കിഷോർ കുമാർ , നാസർ  പൊൻമുണ്ടം , ഇന്‍കാസ്  വൈസ് പ്രസിഡണ്ട് ആരിഫ്  കുറ്റ്യാടി, ഇന്‍കാസ് വൈസ് പ്രസിഡണ്ട് നാസർ അൽ മഹ, അയ്യൂബ് കോയക്കാൻ, കെഎംസിസിറഹീം, അജി സക്കറിയ, സിംസന്‍ ,സജിഗുരുവായൂര്‍, ആസാദ് തുടങ്ങിയവര്‍ ആശംസകള്‍ അറിയിച്ചു.

പി ടി തോമസിനെ പോലെ പരിസ്ഥിതിവാദിയായിരിക്കും; നിയമ സഭയിൽ ശക്തമായ നിലപാടുകളെടുക്കുമെന്നും ഉമാ തോമസ് 

പിണറായി സര്‍ക്കാരിന്‍റെ ഏകാധിപത്യ നടപടിക്കും വർഗീയ ധ്രുവീകരണത്തിനും ഉള്ള മറുപടി ആണ് തൃക്കാക്കര ഉപതിരഞ്ഞെടുപ്പില്‍ ഉമാ തോമസിന്‍റെ  വിജയത്തിലൂടെ കേരളജനത  നൽകിയതെന്ന് യോഗം അഭിപ്രായപ്പെട്ടു.

പി ടിയുടെ നയങ്ങള്‍ തുടരും, നിലപാടുകള്‍ ശക്തമായി പറയും ; കല്ലറയിലെത്തി പ്രാര്‍ത്ഥിച്ച് ഉമ തോമസ്

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ആകാശത്തും കേരളത്തിന് അവഗണന! ദുബായിൽ നിന്ന് കേരളത്തിലേക്കുള്ള ഏക എയർ ഇന്ത്യ സർവീസ് അവസാനിപ്പിക്കാൻ നീക്കം, പകരം എയർ ഇന്ത്യ എക്സ്രസ്സ്
ബിഗ് ടിക്കറ്റ് 2025-ൽ നൽകിയത് 299 മില്യൺ ദിർഹത്തിന്റെ സമ്മാനങ്ങൾ