വർഷങ്ങൾക്ക് ശേഷം റെഡ് ബുൾ ഏവിയേഷൻ ചലഞ്ച് കുവൈത്തിൽ തിരിച്ചെത്തുന്നു

Published : Apr 16, 2025, 05:41 PM IST
വർഷങ്ങൾക്ക് ശേഷം റെഡ് ബുൾ ഏവിയേഷൻ ചലഞ്ച് കുവൈത്തിൽ തിരിച്ചെത്തുന്നു

Synopsis

10 വർഷത്തിലധികമായി ഒരു അറബ് രാജ്യത്ത് ഫ്ലൈയിങ് ഡേ തിരിച്ചെത്തുന്നത് ഇതാദ്യമായാണ്. 

കുവൈത്ത് സിറ്റി: പത്ത് വർഷത്തിലധികമുള്ള ഇടവേളയ്ക്ക് ശേഷം റെഡ് ബുൾ ഏവിയേഷൻ ചലഞ്ച് ഇരട്ടി ആവേശത്തോടെ തിരിച്ചെത്തുന്നു. ഏപ്രിൽ 18 ന് മറീന ബീച്ചിലാണ് ഇത് നടക്കുന്നത്. കുവൈത്തിൽ അവസാനമായി റെഡ് ബുൾ ഫ്ലൈറ്റ് ഡേ ചലഞ്ച് നടന്നിട്ട് 13 വർഷം കഴിഞ്ഞു. 2007, 2010, 2012 വർഷങ്ങളിലായിരുന്നു ഇതിന് മുമ്പത്തെ പതിപ്പുകൾ നടന്നത്. 30 ലധികം ടീമുകളാണ് ഇത്തവണ ഈ ആവേശകരമായ വെല്ലുവിളി ഏറ്റെടുക്കാൻ തയ്യാറെടുക്കുകയാണ്. 

ഇതിലും ആവേശകരമായ കാര്യം 10 വർഷത്തിലധികമായി ഒരു അറബ് രാജ്യത്ത് ഫ്ലൈയിങ് ഡേ തിരിച്ചെത്തുന്നത് ഇതാദ്യമായാണ് എന്നതാണ്. റെഡ് ബുൾ സംഘടിപ്പിക്കുന്ന വാർഷിക പരിപാടിയാണ് റെഡ് ബുൾ ഫ്ലഗ്‌ടാഗ്, ഇവിടെ ടീമുകൾ മനുഷ്യശക്തി ഉപയോഗിച്ച് നിർമ്മിച്ച പറക്കൽ യന്ത്രങ്ങൾ നിർമ്മിക്കാനും പറത്താനും മത്സരിക്കുന്നു. ടീമുകളെ അവരുടെ സർഗ്ഗാത്മകത, പ്രദർശനശേഷി, അവരുടെ യന്ത്രം സഞ്ചരിക്കുന്ന ദൂരം എന്നിവയുടെ അടിസ്ഥാനത്തിലാണ് വിലയിരുത്തുന്നത്.  

Read Also -  30,000 അടി ഉയരെ വിമാനം, എയർഹോസ്റ്റസിനെ തേടി വമ്പൻ സർപ്രൈസ്! 500 രൂപ മുടക്കി കിട്ടിയത് 21 കോടിയുടെ ജാക്പോട്ട്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ

Read more Articles on
click me!

Recommended Stories

സ്വകാര്യ സ്കൂളുകൾ എത്രയും വേഗം ഈ പ്രദേശങ്ങളിൽ നിന്ന് മാറ്റണം, കടുത്ത നിർദേശം; ലൈസൻസുകൾ റദ്ദാക്കുമെന്ന് കുവൈത്തിൽ മുന്നറിയിപ്പ്
ഹൈവേയിലൂടെ സംശയകരമായ രീതിയിൽ നടന്ന് യുവാവും യുവതിയും, പടോളിങ് ഉദ്യോഗസ്ഥരുടെ കണ്ണിൽപ്പെട്ടു, ലഹരി ഉപയോഗിച്ചതിന് പിടിയിൽ