
റിയാദ്: വേനൽച്ചൂട് ശക്തമാകുന്നത് പരിഗണിച്ച് റിയാദ് ഇന്റർനാഷനൽ ഇന്ത്യൻ സ്കൂളിൽ പഠനസമയം പുനഃക്രമീകരിച്ചു. ജൂൺ, ജൂലൈ മാസങ്ങളിൽ താപനില ഉയരുന്നത് കണക്കിലെടുത്താണ് സമയ പരിഷ്കരണം. ഹജ്ജ് അവധിക്കുശേഷം സ്കൂൾ പുനരാരംഭിക്കുേമ്പാൾ ജൂൺ 11 മുതൽ ജൂലൈ മൂന്ന് വരെ രാവിലെ 6.45 മുതൽ 11.30 വരെയാണ് ക്ലാസ്. സിലബസ് കവറേജ്, അധ്യാപന കാലയളവുകൾ, ഷെഡ്യൂൾ ചെയ്ത പ്രകാരം പീരിയോഡിക്, യൂനിറ്റ് പരീക്ഷകളുടെ നടത്തിപ്പ് എന്നിവ ഉൾപ്പെടെയുള്ള അക്കാദമിക് കലണ്ടറിെൻറ സുഗമമായ നടത്തിപ്പിന് വേണ്ടിയാണ് പരിഷ്കരണമെന്ന് മാനേജ്മെൻറ് കമ്മിറ്റി അറിയിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ