
കുവൈത്ത് സിറ്റി: കുവൈത്തില്‍ വാഹനാപകടങ്ങളില്‍ കഴിഞ്ഞ 30 മാസത്തിനിടെ മരിച്ചത് 832 പേര്‍. കഴിഞ്ഞ മാസം അവസാനം വരെയുള്ള കണക്കുകള്‍ പരിശോധിക്കുമ്പോള്‍ 157 പേരാണ് വാഹനാപകടങ്ങളില്‍ മരണപ്പെട്ടതെന്ന് പ്രാദേശിക മാധ്യമങ്ങളെ ഉദ്ധരിച്ച് ഗള്‍ഫ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.
2020ല്‍ 352 പേരും 2021ല്‍ 323 പേരും വാഹനാപകടങ്ങളില്‍ മരിച്ചു. ഈ വര്‍ഷം തുടക്കം മുതല്‍ ജൂലൈ അവസാനം വരെ 157 പേരാണ് ട്രാഫിക് അപകടങ്ങളില്‍ മരിച്ചത്. അതായത് ഓരോ മാസവും 26 പേര്‍ വീതം മരണപ്പെട്ടെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
വാഹനമോടിക്കുമ്പോള്‍ മൊബൈലില്‍ സംസാരിക്കുന്നത്, ചുവപ്പ് സിഗ്നല്‍ അവഗണിച്ച് വാഹനമോടിക്കുന്നത്, അമിതവേഗത എന്നിവയാണ് വാഹനാപകടങ്ങളുടെ പ്രധാന കാരണങ്ങള്‍. ഈ ആഴ്ച തുടക്കത്തില്‍ വാഹനാപകടത്തില്‍ അഞ്ച് ഈജിപ്ത് സ്വദേശികള്‍ മരണപ്പെടുകയും സ്വദേശി ഉള്‍പ്പെടെ നാലുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
കുവൈത്തില്‍ രണ്ട് വാഹനാപകടങ്ങളിലായി ആറ് പ്രവാസികള്‍ മരിച്ചു
കുവൈത്ത് സിറ്റി: കുവൈത്തില്‍ കഴിഞ്ഞ ദിവസമുണ്ടായ രണ്ട് വാഹനാപകടങ്ങളില്‍ ആറ് പ്രവാസികള്‍ മരിച്ചു. ബുധനാഴ്ച രാവിലെ ജാസിം അല്‍ ഖറാഫി റോഡില്‍ രണ്ട് വാഹനങ്ങള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ അഞ്ച് പേരും അംഗറ ഏരിയയില്‍ വാഹനമിടിച്ച് മറ്റൊരു പ്രവാസിയുമാണ് മരണപ്പെട്ടത്.
ജാസിം അല്‍ ഖറാഫി റോഡിലുണ്ടായ അപകടത്തില്‍ നാല് ഈജിപ്ഷ്യന്‍ സ്വദേശികള്‍ സംഭവസ്ഥലത്തുവെച്ചു തന്നെ മരിച്ചു. നാല്‍പതിനും മുപ്പതിനും ഇടയില്‍ പ്രായമുള്ളവരാണ് മരിച്ചതെന്ന് കുവൈത്ത് ഫയര്‍ ഫോഴ്‍സ് അറിയിച്ചു. 35 വയസുകാരനായ മറ്റൊരാള്‍ കൂടി ആശുപത്രിയിലേക്കുള്ള വഴിമദ്ധ്യേ മരിച്ചു. ഒരു കുവൈത്തി പൗരന്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. അഗ്നിശമന സേന രക്ഷപ്പെടുത്തിയ ഇവരെ മെഡിക്കല്‍ സംഘത്തിന് കൈമാറി.
അനാശാസ്യ പ്രവര്‍ത്തനം; കുവൈത്തില്‍ പ്രവാസികളെ അറസ്റ്റ് ചെയ്‍തതായി ആഭ്യന്തര മന്ത്രാലയം
അംഗറ സ്‍ക്രാപ്പ് ഏരയിയയിലുണ്ടായ മറ്റൊരു അപകടത്തില്‍ അജ്ഞാത വാഹനമിടിച്ച് മരിച്ചതും ഒരു ഈജിപ്ഷ്യന്‍ സ്വദേശിയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. രാവിലെ വ്യായാമത്തിനായി പുറത്തുപോയ ഇയാള്‍ അപകടത്തില്‍ മരണപ്പെടുകയായിരുന്നു. സംഭവത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി. അപകടമുണ്ടാക്കിയ വാഹനത്തിന്റെ ഡ്രൈവറെ അറസ്റ്റ് ചെയ്യാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ