30 ലക്ഷം ദിർഹം കവർന്നു, ശേഷം സിസിടിവി ക്യാമറയുടെ ഹാർഡ് ഡ്രൈവും കൊണ്ട് മുങ്ങി, യുഎഇയിൽ കവർച്ചാ സംഘം പിടിയിൽ

Published : Mar 09, 2025, 12:20 PM IST
30 ലക്ഷം ദിർഹം കവർന്നു, ശേഷം സിസിടിവി ക്യാമറയുടെ ഹാർഡ് ഡ്രൈവും കൊണ്ട് മുങ്ങി, യുഎഇയിൽ കവർച്ചാ സംഘം പിടിയിൽ

Synopsis

നായിഫ് മേഖലയിലെ സ്ഥാപനത്തിൽ നിന്നാണ് പണം കവര്‍ന്നത്. പ്രതികളെല്ലാവരും എത്യോപ്യക്കാരാണ്. 

ദുബൈ: യുഎഇയിൽ വൻ കവർച്ച നടത്തിയ നാലം​ഗ സംഘത്തെ പിടികൂടി. നായിഫ് മേഖലയിലെ സ്ഥാപനത്തിൽ നിന്ന് 30 ലക്ഷം ദിർഹത്തോളം കവർന്ന സംഘത്തെയാണ് ദുബൈ പോലീസ് അറസ്റ്റ് ചെയ്തത്. പിടികൂടിയ പ്രതികളെല്ലാവരും എത്യോപ്യക്കാരാണ്. സ്ഥാപനത്തിന്റെ ലോക്കർ തകർത്താണ് പണം കവർന്നത്. ശേഷം, ഓഫീസിലെ സിസിടിവി ക്യാമറയുടെ ഹാർഡ് ഡ്രൈവും എടുത്ത് ഇവർ സ്ഥലം വിടുകയായിരുന്നു. 

കഴിഞ്ഞ മാസമാണ് സ്ഥാപനത്തിൽ കവർച്ച നടന്നതെന്ന് അധികൃതർ അറിയിച്ചു. സുരക്ഷാ ക്യാമറയിൽ നിന്ന് മുഖംമൂടി ധരിച്ചെത്തിയ നാലുപേർ ഓഫീസിലേക്ക് കടക്കുന്ന ദൃശ്യങ്ങൾ അധികൃതർക്ക് ലഭിച്ചിരുന്നു. പുലർച്ചെ നാലു മണിയോടെയാണ് മോഷണം നടന്നതെന്നും അ​ധികൃതർ അറിയിച്ചു. വാരാന്ത്യ അവധി കഴിഞ്ഞ് രാവിലെ ഓഫീസ് തുറക്കാനെത്തിയ ഏഷ്യക്കാരനായ ജീവനക്കാരനാണ് സ്ഥാപനത്തിൽ കവർച്ച നടന്ന വിവരം ആദ്യം അറിയുന്നത്. ഓഫീസ് മുഴുവനും അലങ്കോലമായി കണ്ടതിൽ സംശയം തോന്നിയതിനെ തുടർന്ന് ഇയാൾ ദുബൈ പോലീസിൽ വിവരം അറിയിക്കുകയായിരുന്നു.   

read more: കർശന പരിശോധനയിൽ കുടുങ്ങിയത് അഞ്ച് പേർ,കൈവശം ഹാഷിഷും ക്രിസ്റ്റൽ മെത്തും കഞ്ചാവുമടക്കം 14 കിലോ ലഹരിമരുന്ന്

ദുബൈ പോലീസിന്റെ ക്രിമിനൽ ഇൻവസ്റ്റി​ഗേഷൻ വകുപ്പ് ഉദ്യോ​ഗസ്ഥർ, ഫോറൻസിക് അധികൃതർ, നായിഫ് പോലീസ് സ്റ്റേഷനിൽ നിന്നുള്ള ഉദ്യോ​ഗസ്ഥർ എന്നിവരടങ്ങുന്ന പ്രത്യേക സംഘം സ്ഥലത്തെത്തി അന്വേഷണം ആരംഭിക്കുകയായിരുന്നു. വിശദമായ അന്വേഷണത്തിനൊടുവിൽ അത്യാധുനിക സാങ്കേതിക വിദ്യകളുടെ സഹായത്തോടെ കവർച്ചാ സംഘത്തിന്റെ താമസയിടം കണ്ടെത്തുകയും പിന്നാലെ പിടികൂടുകയുമായിരുന്നു. കവർച്ച നടത്തിയതായും മോഷ്ടിച്ച പണം നാലു പേരും കൂടി വീതിച്ചെടുത്തതായും ചോദ്യം ചെയ്യലിൽ പ്രതികൾ സമ്മതിച്ചു. അന്വേഷണത്തിൽ പണത്തിന്റെ ഒരു ഭാ​ഗം കണ്ടെടുത്തു. ബാക്കി പണം നാട്ടിലേക്ക് അനധികൃത പണമിടപാടുകൾ വഴി അയച്ചുകൊടുത്തതായി പ്രതികൾ പറഞ്ഞു. സംഭവം നടന്നതിന്റെ പശ്ചാത്തലത്തിൽ എല്ലാ വാണിജ്യ സ്ഥാപനങ്ങളും സുരക്ഷാ സംവിധാനങ്ങൾ കൂടുതൽ ശക്തമാക്കണമെന്നും സംശയാസ്പദമായ പ്രവർത്തനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ തന്നെ റിപ്പോർട്ട് ചെയ്യണമെന്നും ദുബൈ പോലീസ് അറിയിച്ചു.     

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

റിയാദ് മെട്രോയിൽ ജനുവരി ഒന്ന് മുതൽ സീസൺ ടിക്കറ്റുകൾ, തുശ്ചമായ നിരക്കിൽ കൂടുതൽ കാലം സഞ്ചരിക്കാം
സൈബർ ക്രൈം ഉദ്യോഗസ്ഥൻ ചമഞ്ഞ് തട്ടിപ്പ്, വ്യക്തിവിവരങ്ങൾ കൈക്കലാക്കാൻ ശ്രമിച്ച വ്യാജൻ പിടിയിൽ, ജാഗ്രത പാലിക്കാൻ നിർദ്ദേശം