കുറഞ്ഞ നിരക്കില്‍ കേരളത്തിലേക്ക് പറക്കാം; പരിമിതകാല ഓഫറുമായി വിമാന കമ്പനി

Published : Oct 13, 2022, 06:53 PM ISTUpdated : Oct 13, 2022, 07:08 PM IST
കുറഞ്ഞ നിരക്കില്‍ കേരളത്തിലേക്ക് പറക്കാം; പരിമിതകാല ഓഫറുമായി വിമാന കമ്പനി

Synopsis

നിബന്ധനകള്‍ക്കും വ്യവസ്ഥകള്‍ക്കും അനുസൃതമായിട്ട് ആയിരിക്കും ഓഫര്‍ ലഭിക്കുകയെന്ന് സലാം എയര്‍ അധികൃതര്‍ അറിയിച്ചു.

മസ്‌കറ്റ്: കുറഞ്ഞ നിരക്കില്‍ തിരുവനന്തപുരത്തേക്ക് സര്‍വീസുമായി ബജറ്റ് എയര്‍ലൈന്‍ സലാം എയര്‍. പ്രൊമോഷണല്‍ ക്യാമ്പയിന്റെ ഭാഗമായി 22 റിയാല്‍ മുതലുള്ള നിരക്കില്‍ യാത്ര ചെയ്യാനുള്ള അവസരമാണ് സലാം എയര്‍ ഒരുക്കുന്നത്. 

ഓണ്‍ലൈന്‍ ബുക്കിങ് ആരംഭിച്ചിട്ടുണ്ട്. നിബന്ധനകള്‍ക്കും വ്യവസ്ഥകള്‍ക്കും അനുസൃതമായിട്ട് ആയിരിക്കും ഓഫര്‍ ലഭിക്കുകയെന്ന് സലാം എയര്‍ അധികൃതര്‍ അറിയിച്ചു. പരിമിത കാലത്തേക്ക് മാത്രമാണ് ഓഫര്‍ നിലവിലുള്ളത്.
20 കിലോയുടെ ബാഗേജും അനുവദിക്കും. നിലവില്‍ മസ്‌കറ്റ്-കേരള സെക്ടറില്‍ തിരുവനന്തപുരത്തേക്ക് മാത്രമാണ് സലാം എയര്‍ സര്‍വീസ് നടത്തുന്നുള്ളൂ.

Read More- സൗദി അറേബ്യയില്‍ നിന്ന് ഖത്തറിലേക്ക് പ്രതിദിനം 38 സർവീസുകള്‍ പ്രഖ്യാപിച്ച് ഫ്ലൈ അദീൽ

അതേസമയം ദുബൈ, ഷാര്‍ജ സെക്ടറില്‍ നിന്ന് കുറഞ്ഞ നിരക്കില്‍ കോഴിക്കോട്ടേക്ക് യാത്ര ചെയ്യാന്‍ അവസരമൊരുക്കി എയര്‍ ഇന്ത്യ. വണ്‍വേയ്ക്ക് 300 ദിര്‍ഹമാണ് ടിക്കറ്റ് നിരക്ക്. ഒക്ടോബര്‍ 15 വരെ ടിക്കറ്റ് എടുക്കുന്നവര്‍ക്കാണ് ആനുകൂല്യം ലഭിക്കുക. ഈ ടിക്കറ്റ് ഉപയോഗിച്ച് ഡിസംബര്‍ ഏഴു വരെ യാത്ര ചെയ്യാനാകും. സൗജന്യ ബാഗേജ് അലവന്‍സും പ്രഖ്യാപിച്ചിട്ടുണ്ട്. 35 കിലോ ലഗേജാണ് അനുവദിക്കുക. വിദ്യാർത്ഥികൾക്കും മുതിർന്ന പൗരന്മാർക്കുമുള്ള ഇളവുകൾ എയർ ഇന്ത്യ വെട്ടിക്കുറച്ചിട്ടുണ്ട്. ടാറ്റ ഗ്രൂപ്പിന് കീഴിലുള്ള എയർ ഇന്ത്യ ഇളവുകൾ 50 ശതമാനത്തിൽ നിന്ന് 25 ശതമാനമായാണ് വെട്ടിക്കുറച്ചത്. അടിസ്ഥാന നിരക്കുകളിലെ പുതുക്കിയ ഇളവ് സെപ്റ്റംബർ 29 മുതൽ പ്രാബല്യത്തിൽ വന്നു. 

Read More-  മുംബൈ-റാസല്‍ഖൈമ നേരിട്ടുള്ള സര്‍വീസുകളുമായി ഇന്‍ഡിഗോ

ഇന്ത്യയില്‍ നിന്ന് യുഎഇയിലേക്ക് പ്രതിദിന സര്‍വീസ് ആരംഭിച്ച് വിസ്താര

അബുദാബി: വിസ്താര എയര്‍ലൈന്‍സിന്റെ മുംബൈ-അബുദാബി പ്രതിദിന സര്‍വീസ് ആരംഭിച്ചു. ആദ്യ വിമാനം മുംബൈയില്‍ നിന്ന് വൈകിട്ട് 7.10ന് പുറപ്പെട്ട് യുഎഇ സമയം രാത്രി 8.40ന് അബുദാബി രാജ്യാന്തര വിമാനത്താവളത്തില്‍ എത്തി. തിരികെ അബുദാബിയില്‍ നിന്ന് രാത്രി 9.40ന് പുറപ്പെടുന്ന വിമാനം മുംബൈയില്‍ വെളുപ്പിനെ 2.45ന് എത്തിച്ചേരുന്ന രീതിയിലാണ് സമയക്രമം. ബിസിനസ്, പ്രീമിയം, ഇക്കോണമി ക്ലാസ് സേവനങ്ങളാണ് യാത്രക്കാര്‍ക്ക് ലഭിക്കുക.

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

43 വർഷം ദുബായ് രാജകുടുംബത്തിനൊപ്പം; ചെമ്മുക്കൻ യാഹുമോൻ ഹാജി നാട്ടിലേക്ക് മടങ്ങുന്നു
സുഹൃത്തുക്കൾ തമ്മിലുള്ള വാക്കേറ്റം കയ്യാങ്കളിയായി, ആത്മഹത്യയ്ക്ക് ശ്രമിച്ച് പ്രവാസി, നാടുകടത്താൻ ഉത്തരവ്