Asianet News MalayalamAsianet News Malayalam

മുംബൈ-റാസല്‍ഖൈമ നേരിട്ടുള്ള സര്‍വീസുകളുമായി ഇന്‍ഡിഗോ

180 യാത്രക്കാരാണ് ആദ്യ വിമാനത്തിലുണ്ടായിരുന്നത്.

IndiGo started direct Mumbai-Ras Al Khaimah flights
Author
First Published Sep 23, 2022, 12:54 PM IST

റാസല്‍ഖൈമ: മുംബൈയില്‍ നിന്ന് റാസല്‍ഖൈമയിലേക്കുള്ള ഇന്‍ഡിഗോ എയര്‍ലൈന്‍സിന്‍റെ ആദ്യ സര്‍വീസ് വ്യാഴാഴ്ച ആരംഭിച്ചു. നിലവില്‍ പ്രതിദിന സര്‍വീസുകള്‍ക്ക് 625 ദിര്‍ഹം മുതലാണ് ടിക്കറ്റ് നിരക്കുകള്‍.

റാസല്‍ഖൈമ കിരീടാവകാശി ശൈഖ് മുഹമ്മദ് ബിന്‍ സൗദ് ബിന്‍ സഖര്‍ അല്‍ ഖാസിമി, റാക് അന്താരാഷ്ട്ര വിമാനത്താവള മേധാവി ശൈഖ് സലേം ബിന്‍ സുല്‍ത്താന്‍ അല്‍ ഖാസിമി എന്നിവര്‍ ആദ്യ വിമാനത്തെ സ്വീകരിക്കാനെത്തി. 180 യാത്രക്കാരാണ് ആദ്യ വിമാനത്തിലുണ്ടായിരുന്നത്. ഇതില്‍ യുഎഇയിലെ ഇന്ത്യന്‍ സ്ഥാനപതി സഞ്ജയ് സുധീറും ഇന്‍ഡിഗോ എയര്‍ലൈന്‍സ് സിഇഒ പീറ്റര്‍ എല്‍ബേര്‍സും ഉണ്ടായിരുന്നു. ഇന്‍ഡിഗോ എയര്‍ലൈന്‍സിന്റെ 100-ാമത് ഡെസ്റ്റിനേഷനാണ് പുതിയതായി ആരംഭിച്ചത്. യുഎഇയിലെ നാല് എമിറേറ്റുകളിലാണ് ഇന്‍ഡിഗോ സര്‍വീസുകള്‍ നടത്തുന്നത്. 

Read More: മലയാളി ഉംറ തീര്‍ഥാടകക്ക് ദേഹാസ്വാസ്ഥ്യം; വിമാനം അടിയന്തര ലാൻഡിങ് നടത്തി

എട്ടു പുതിയ സര്‍വീസുകള്‍ തുടങ്ങാനൊരുങ്ങി കുവൈത്ത് എയര്‍വേയ്‌സ്

കുവൈത്ത് സിറ്റി: എട്ടു പുതിയ ലക്ഷ്യസ്ഥാനങ്ങളിലേക്ക് സര്‍വീസുകള്‍ ആരംഭിക്കാന്‍ കുവൈത്ത് എയര്‍വേയ്‌സ്. മാലദ്വീപ്, ക്വാലാലംപൂര്‍, മദീന, തായിഫ്, ഹൈദരാബാദ്, കാഠ്മണ്ഡു എന്നിവയടക്കം എട്ടു പുതിയ സര്‍വീസുകളാണ് കുവൈത്ത് എയര്‍വേയ്‌സ് ആരംഭിക്കുന്നത്. നിലവില്‍ വേനല്‍ക്കാലത്ത് 17 പുതിയ സര്‍വീസുകള്‍ കുവൈത്ത് എയര്‍വേയ്‌സ് ആരംഭിച്ചിരുന്നു. 

അതേസമയം ബജറ്റ് വിമാന കമ്പനിയായ എയര്‍ അറേബ്യ അബുദാബി കുവൈത്തിലേക്ക് സര്‍വീസുകള്‍ ആരംഭിക്കുന്നതായി അറിയിച്ചിരുന്നു. യുഎഇ-കുവൈത്ത് രാജ്യങ്ങളെ ബന്ധിപ്പിക്കുന്ന സര്‍വീസ് ഒക്ടോബര്‍ 31ന് ആരംഭിക്കും. ഇന്ത്യ, പാകിസ്ഥാന്‍, ബംഗ്ലാദേശ്, നേപ്പാള്‍, തുര്‍ക്കി, സുഡാന്‍, ഒമാന്‍, ബെയ്‌റൂട്ട്, ഈജിപ്ത്, ബഹ്‌റൈന്‍, അസര്‍ബെയ്ജാന്‍, ബോസ്‌നിയ, ഹെര്‍സഗോവിന, ജോര്‍ജിയ എന്നീ രാജ്യങ്ങളിലേക്ക് നിലവില്‍ സര്‍വീസുകള്‍ നടത്തുന്ന എയര്‍ അറേബ്യയുടെ 26-ാമത് സെക്ടറാണ് കുവൈത്ത്. 

എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലെ തീപിടിത്തം; വൻ ദുരന്തം ഒഴിവാക്കിയത് 90 സെക്കന്റിനുള്ളിൽ

എയര്‍ അറേബ്യ അബുദാബി എട്ട് പുതിയ സെക്ടറുകളിലേക്ക് സര്‍വീസുകള്‍ ആരംഭിക്കുന്നതായി അറിയിച്ചിരുന്നു. ഇതില്‍ ആദ്യത്തേത് ലബനനിലെ ബെയ്‌റൂത്തിലേക്കായിരിക്കും. ഒക്ടോബര്‍ 30നാണ് ഈ സര്‍വീസ് തുടങ്ങുക. അബുദാബിയില്‍ നിന്ന് ബെയ്‌റൂത്തിലെ റാഫിക് ഹരീരി രാജ്യാന്തര വിമാനത്താവളത്തിലേക്ക് ആഴ്ചയില്‍ മൂന്ന് സര്‍വീസുകളാണ് ഉണ്ടാകുക.  

കുവൈത്തിലേക്ക് വന്‍തോതില്‍ മദ്യം കടത്താനുള്ള ശ്രമം പരാജയപ്പെടുത്തി; ആറ് വിദേശികള്‍ പിടിയില്‍

Follow Us:
Download App:
  • android
  • ios