സലാം എയര്‍ തിരുവനന്തപുരം-മസ്‌കറ്റ് സര്‍വീസ് നാളെ മുതല്‍

Published : Apr 01, 2022, 08:50 PM IST
സലാം എയര്‍ തിരുവനന്തപുരം-മസ്‌കറ്റ് സര്‍വീസ് നാളെ മുതല്‍

Synopsis

സലാം എയറിന്റെ വരവോടെ ഒമാനില്‍ ജോലി ചെയ്യുന്ന കേരളത്തിലും തമിഴ്‌നാട്ടിലുമുള്ളവര്‍ക്ക് കുറഞ്ഞ ചെലവില്‍ യാത്ര ചെയ്യാന്‍ കഴിയും.

തിരുവനന്തപുരം: ഒമാനിലെ പ്രധാന എയര്‍ലൈന്‍സ് കമ്പനികളിലൊന്നായ സലാം എയര്‍ തിരുവനന്തപുരം-മസ്‌കറ്റ് സര്‍വീസ് ഏപ്രില്‍ 2 മുതല്‍. മസ്‌കറ്റില്‍ നിന്ന് രാത്രി 10.30നു പുറപ്പെടുന്ന വിമാനം പുലര്‍ച്ചെ 3.50ന് തിരുവനന്തപുരത്തെത്തും. തിരികെ 4.35നു പുറപ്പെട്ട് 6.50ന് മസ്‌കറ്റില്‍ എത്തും. 

സലാം എയറിന്റെ വരവോടെ ഒമാനില്‍ ജോലി ചെയ്യുന്ന കേരളത്തിലും തമിഴ്‌നാട്ടിലുമുള്ളവര്‍ക്ക് കുറഞ്ഞ ചെലവില്‍ യാത്ര ചെയ്യാന്‍ കഴിയും. വേനല്‍ക്കാല ഷെഡ്യൂളില്‍ തിരുവനന്തപുരത്തു നിന്ന് ആദ്യമായി സര്‍വീസ് തുടങ്ങുന്ന പുതിയ എയര്‍ലൈന്‍സ് ആണ് സലാം എയര്‍. ബാങ്കോക്ക് ഉള്‍പ്പെടെയുള്ള സ്ഥലങ്ങളിലേക്കുള്ള സര്‍വീസിനും അനുമതി ലഭിച്ചിട്ടുണ്ട്. പുതിയ സര്‍വീസുകള്‍ക്കൊപ്പം യാത്രക്കാരുടെ സൗകര്യങ്ങളും സുരക്ഷയും ഉറപ്പു വരുത്താനുള്ള നടപടികളും സ്വീകരിച്ചിട്ടുണ്ട്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

UAE Economy: എണ്ണയോ യുദ്ധമോ ബാധിക്കില്ല; യുഎഇ സമ്പദ്‌വ്യവസ്ഥയെ താങ്ങുന്ന 6 ശക്തികൾ
പ്രവാസികൾ ശ്രദ്ധിക്കുക; യുഎഇയിൽ എമർജൻസി അലർട്ട് ശബ്ദത്തിൽ പുതിയ മാറ്റം, രാത്രികാലങ്ങളിൽ ഇനി ഉച്ചത്തിലുള്ള ശബ്ദം ഉണ്ടാകില്ല