
റിയാദ്: ഹജജ്, ഉംറ തീർഥാടകർക്ക് കനത്ത ചൂടിലും കുളിര് പകരുന്ന ഹൈ ടെക് ഇഹ്റാം വസ്ത്രം ഒരുക്കുന്ന പദ്ധതിയുമായി സൗദി എയർലൈൻസ്. ഇത്തരത്തിലുള്ള ആദ്യത്തെ ഹെടെക് ഇഹ്റാം വസ്ത്രം ‘കൂളസ്റ്റ് ഇഹ്‌റാം’ എന്ന പേരിലാണ് അവതരിപ്പിച്ചിരിക്കുന്നത്. ഹജ്ജ്, ഉംറ കർമങ്ങൾ നിർവഹിക്കുമ്പോൾ നിർബന്ധമായും ധരിക്കേണ്ട വസ്ത്രമാണ് ‘ഇഹ്റാം’. ചൂട് നിറഞ്ഞ അന്തരീക്ഷത്തിലായാലും കർമങ്ങൾ നിർവഹിക്കുമ്പോൾ ശരീരം തണുപ്പിക്കുന്നതിനായി രൂപകൽപ്പന ചെയ്ത ലോകത്തെ ആദ്യത്തെ ഹൈടെക് വസ്ത്രമാണിത്. വേൾഡ് ക്രിയേറ്റീവ് ആൻഡ് ഇന്നവേഷൻ ദിനത്തോട് അനുബന്ധിച്ചാണ് ഇത് അവതരിപ്പിച്ചത്.
വസ്ത്ര സാങ്കേതിക വിദ്യയിലെ മുൻനിരയിലുള്ള ആഗോള കമ്പനിയായ ലാൻഡർ, യു.എസ് ആസ്ഥാനമായ കൂളിങ് ടെക്സ്റ്റൈൽ ലീഡർ കമ്പനിയായ ബി.ആർ.ആർ.ആർ എന്നിവയുമായി സഹകരിച്ചാണ് ഇത് വികസിപ്പിച്ചെടുത്തത്. ദുബൈയിലെ അറേബ്യൻ ട്രാവൽ മാർക്കറ്റിൽ (എ.ടി.എം) 2025ൽ ഇത് പ്രദർശിപ്പിക്കും. പുരുഷന്മാർക്കും സ്ത്രീകൾക്കും ഇഹ്‌റാമിന്‍റെ ഇസ്ലാമിക തത്വങ്ങൾ പാലിച്ചാണ് ഇത് രൂപകൽപ്പന ചെയ്തിരിക്കുന്നത്.
ചുറ്റുപാടുമുള്ള പരിസ്ഥിതിയെ ആശ്രയിച്ച് ചർമത്തിെൻറ താപനില 1-2 ഡിഗ്രി സെൽഷ്യസ് വരെ കുറയ്ക്കുന്നതിന് സഹായിക്കുന്ന കൂളിങ് ധാതുക്കൾ ഉപയോഗിച്ചാണ് ഈ വസ്ത്രത്തിന്റെ നിർമാണം. ഗവേഷണം നടത്തി കണ്ടെത്തി പേറ്റന്റ് നേടിയ ധാതു വസ്തുക്കളാണ് ഇവ. ചൂടിനെ ദ്രുതഗതിയിൽ ആഗിരണം ചെയ്യും. വേഗം ഉണക്കുന്ന സാങ്കേതിക സംവിധാനവും ഇതിൽ പ്രവർത്തിക്കുന്നു. ചൂടിൽനിന്നുള്ള സംരക്ഷിച്ച് തണുപ്പ് പ്രദാനം ചെയ്യുന്ന വസ്ത്രം തീർഥാടകർക്ക് സുഖകരമായ അവസ്ഥ സമ്മാനിക്കുന്നു. ഈ ഹജ്ജ് സീസണിൽ ഈ വസ്ത്രം പുറത്തിറക്കും.
read more: ഇതാണ് സൗദിയിലെ `ഉറങ്ങുന്ന രാജകുമാരൻ', 20 വർഷമായി കോമയിൽ; മകന്റെ തിരിച്ചുനരവിനായി കാത്ത് ഒരച്ഛൻ
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ