സ്‌പോണ്‍സറില്ലാതെ വിദ്യാഭ്യാസ വിസകള്‍ അനുവദിക്കാന്‍ സൗദി

By Web TeamFirst Published Sep 28, 2022, 10:19 PM IST
Highlights

വിദ്യാര്‍ത്ഥികള്‍ക്കും ഗവേഷകര്‍ക്കും വിദഗ്ധര്‍ക്കുമാണ് അക്കാദമിക് പഠന, ഗവേഷണ സന്ദര്‍ശന ആവശ്യങ്ങള്‍ക്കായി ദീര്‍ഘകാല വിദ്യാഭ്യാസ വിസകള്‍ അനുവദിക്കുക.

റിയാദ്: ദീര്‍ഘകാല, ഹ്രസ്വകാല വിദ്യാഭ്യാസ വീസകള്‍ അനുവദിക്കാന്‍ സൗദി അറേബ്യ. ഭരണാധികാരി സല്‍മാന്‍ രാജാവിന്റെ അധ്യക്ഷതയില്‍ ജിദ്ദ അല്‍സലാം കൊട്ടാരത്തില്‍ ചേര്‍ന്ന പ്രതിവാര മന്ത്രിസഭാ യോഗത്തിലാണ് തീരുമാനമെടുത്തത്. 

വിദ്യാര്‍ത്ഥികള്‍ക്കും ഗവേഷകര്‍ക്കും വിദഗ്ധര്‍ക്കുമാണ് അക്കാദമിക് പഠന, ഗവേഷണ സന്ദര്‍ശന ആവശ്യങ്ങള്‍ക്കായി ദീര്‍ഘകാല വിദ്യാഭ്യാസ വിസകള്‍ അനുവദിക്കുക. വിദ്യാര്‍ത്ഥികള്‍, ഗവേഷകര്‍, വിസിറ്റിങ് ട്രെയിനികള്‍ എന്നിവര്‍ക്ക് ഭാഷാപഠനം, ട്രെയിനിങ്, ഹ്രസ്വകാല പ്രോഗ്രാമുകളില്‍ പങ്കാളിത്തം വഹിക്കല്‍, സ്റ്റുഡന്റ് എക്‌സ്‌ചേഞ്ച് പ്രോഗ്രാമുകള്‍ എന്നിവയ്ക്കായി ഹ്രസ്വകാല വിദ്യാഭ്യാസ വിസകളും അനുവദിക്കും. ദീര്‍ഘകാല, ഹ്രസ്വകാല വിദ്യാഭ്യാസ വിസ ഉടമകളെ സ്‌പോണ്‍സര്‍ വ്യവസ്ഥയില്‍ നിന്ന് ഒഴിവാക്കും. 

വിമാനത്തിനുള്ളിൽ മാസ്ക് ധരിക്കണമെന്ന നിബന്ധന ഒഴിവാക്കി എമിറേറ്റ്സും ഫ്ലൈ ദുബൈയും

സൗദിയിലേക്ക് വരുന്നവരും പോകുന്നവരും നിശ്ചിത തുകയില്‍ കൂടുതല്‍ കൈവശം വെച്ചാല്‍ വെളിപ്പെടുത്തണം

റിയാദ്: സൗദി അറേബ്യയിലേക്ക് വരുന്നവരും രാജ്യത്ത് നിന്ന് വിദേശത്തേക്ക് പോകുന്നവരുമായ യാത്രക്കാര്‍ 60,000 റിയാല്‍ പണമോ അതിലധികമോ കൈവശം വെച്ചാല്‍ അവ വെളിപ്പെടുത്തണ്ടേതിന്റെ പ്രാധാന്യം സകാത്ത്, ടാക്‌സ് ആന്‍ഡ് കസ്റ്റംസ് അതോറിറ്റി വ്യക്തമാക്കി. ഇവ സത്യവാങ്മൂലത്തില്‍ വെളിപ്പെടുത്തണം.

കള്ളപ്പണം വെളുപ്പിക്കല്‍, കള്ളക്കടത്ത്, നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ എന്നിവ തടയാനാണ് നടപടി. 60,000 സൗദി റിയാലോ അതില്‍ കൂടുതലോ, തത്തുല്യ മൂല്യമുള്ള സാധനങ്ങള്‍, പണം, ആഭരണം, വിലപിടിപ്പുള്ള മറ്റ് വസ്തുക്കള്‍, വിദേശ കറന്‍സികള്‍ എന്നിവ ഉണ്ടെങ്കില്‍ അക്കാര്യം വ്യക്തമാക്കണം. അതോറിറ്റിയുടെ വെബ്‌സൈറ്റില്‍ ഡിക്ലറേഷന്‍ ഫോറം പൂരിപ്പിച്ച് ഓണ്‍ലൈനായി അയച്ചാല്‍ മതി. കൂടുതല്‍ വിവരങ്ങള്‍ക്ക് വെബ്‌സൈറ്റ് സന്ദര്‍ശിക്കുക, https://www.customs.gov.sa/en/declare#

ഉംറ വിസ നടപടികൾ എളുപ്പമാക്കി; ഡിജിറ്റലായി നടപടികൾ പൂർത്തീകരിക്കാം

സൗദി കിരീടാവകാശിയെ സൗദി പ്രധാനമന്ത്രിയായി നിയമിച്ചു

റിയാദ്: സൗദി അറേബ്യയുടെ കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനെ പ്രധാനമന്ത്രിയായി നിയമിച്ച് സൽമാൻ രാജാവിന്റെ ഉത്തരവ്. ചൊവ്വാഴ്ച രാത്രിയാണ് രാജകീയ ഉത്തരവിറങ്ങിയത്. നിലവില്‍ സൗദി അറേബ്യയുടെ കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമാണ് മുഹമ്മദ് ബിൻ സൽമാൻ. അദ്ദേഹത്തെ പ്രധാനമന്ത്രിയായി അവരോധിച്ചും അമീർ ഖാലിദ് ബിൻ സൽമാനെ പ്രതിരോധ മന്ത്രിയായി നിയമിച്ചുമാണ് ഉത്തരവിറക്കിയത്.

click me!