
റിയാദ്: മയക്കുമരുന്നിനെതിരെ പോരാടുന്നതിനുള്ള ധാരണാപത്രത്തിൽ സൗദിയും ഇറാഖും ഒപ്പുവെച്ചു. റിയാദിൽ ആഭ്യന്തര മന്ത്രി അമീർ അബ്ദുൽ അസീസ് ബിൻ സഊദും ഇറാഖി ആരോഗ്യ മന്ത്രിയും മയക്കുമരുന്ന് വിരുദ്ധ സുപ്രീം കമ്മിറ്റി ചെയർമാനുമായ ഡോ. സാലിഹ് അൽഹസ്‌നവിയും ആണ് മയക്കുമരുന്ന്, അനുബന്ധ വസ്തുക്കൾ എന്നിവയുടെ നിയമവിരുദ്ധ കള്ളക്കടത്ത് അടക്കമുള്ളവ ചെറുക്കുന്നതിൽ സൗദിക്കും ഇറാഖിനും ഇടയിലുള്ള സഹകരണം വർധിപ്പിക്കുന്നതിനുള്ള കരാറിൽ ഒപ്പുവെച്ചത്. ഇരുരാജ്യങ്ങളിലെയും നിരവധി മുതിർന്ന ഉദ്യോഗസ്ഥർ ഒപ്പുവെക്കൽ ചടങ്ങിൽ പങ്കെടുത്തു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam