പ്രതിരോധ സഹകരണം ശക്തമാക്കാൻ സൗദിയും യുഎസും; സൗദി പ്രതിരോധ മന്ത്രി അമേരിക്കൻ പ്രതിരോധ സെക്രട്ടറിയുമായി ചർച്ച നടത്തി

Published : Nov 05, 2026, 10:51 AM IST
saudi

Synopsis

പ്രതിരോധ സഹകരണം ശക്തമാക്കാൻ സൗദിയും യുഎസും. സൗദി പ്രതിരോധ മന്ത്രി അമേരിക്കൻ പ്രതിരോധ സെക്രട്ടറിയുമായി ചർച്ച നടത്തി. മേഖലാതലത്തിലും അന്താരാഷ്ട്രതലത്തിലുമുള്ള വർത്തമാനകാല സംഭവവികാസങ്ങൾ സംഭാഷണത്തിൽ വിശകലനം ചെയ്തു.

റിയാദ്: സൗദി അറേബ്യയും അമേരിക്കയും തമ്മിലുള്ള തന്ത്രപ്രധാനമായ പ്രതിരോധ സഹകരണത്തിന്റെ പുതിയ സാധ്യതകൾ ഇരുരാജ്യങ്ങളും അവലോകനം ചെയ്തു. സൗദി പ്രതിരോധ മന്ത്രി ഖാലിദ് ബിൻ സൽമാൻ രാജകുമാരൻ, യു.എസ് പ്രതിരോധ സെക്രട്ടറി (സെക്രട്ടറി ഓഫ് വാർ) പീറ്റ് ഹെഗ്സെതുമായി ഫോണിൽ നടത്തിയ ചർച്ചയിലാണ് വിഷയങ്ങൾ ഉയർന്നുവന്നത്.

മേഖലാതലത്തിലും അന്താരാഷ്ട്രതലത്തിലുമുള്ള വർത്തമാനകാല സംഭവവികാസങ്ങൾ സംഭാഷണത്തിൽ വിശകലനം ചെയ്തു. പശ്ചിമേഷ്യയിൽ നിലനിൽക്കുന്ന സംഘർഷങ്ങൾ ലഘൂകരിക്കുന്നതിനും സംഘർഷാവസ്ഥകൾ ഇല്ലാതാക്കുന്നതിനുമുള്ള അന്താരാഷ്ട്ര ശ്രമങ്ങൾക്ക് ഇരുനേതാക്കളും മുൻഗണന നൽകി. കൂടാതെ, സൗദി അറേബ്യയ്ക്കു നേരെ ഹൂതി ഭീകര മിലിഷ്യ ഗ്രൂപ്പുകൾ തുടർച്ചയായി നടത്തുന്ന ആക്രമണങ്ങളും പ്രതിരോധ നടപടികളും കൂടിക്കാഴ്ചയിൽ പ്രധാന വിഷയമായി.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

എമിറേറ്റ്സ് ഡ്രോ: ഒരു മലയാളി കുടുംബത്തിന്റെ പ്രതീക്ഷയുടെ ഫലം 12,500 ഡോളർ സമ്മാനം
റൺമലയ്ക്ക് മുന്നിൽ അടിതെറ്റി, രഞ്ജി ട്രോഫിയിൽ ഗുജറാത്തിനെതിരെ കേരളത്തിന് ഫോളോ ഓൺ