ബേബി സ്ട്രോളറുകൾക്ക് മക്കയിലെ കഅ്ബ മുറ്റത്ത് വിലക്ക്

Published : Feb 01, 2024, 03:26 PM IST
ബേബി സ്ട്രോളറുകൾക്ക് മക്കയിലെ കഅ്ബ മുറ്റത്ത് വിലക്ക്

Synopsis

സ്‌ട്രോളറുകൾ മത്വാഫിെൻറ മുകളിലത്തെ നിലയിൽ ഉപയോഗിക്കാം. അതുപോലെ സഫ-മർവകൾക്കിടയിലെ പ്രദക്ഷിണ (മസ്അ) സ്ഥലത്തും ഉപയോഗിക്കാം.

റിയാദ്: കുട്ടികളെ ഇരുത്തി ഉന്തിക്കൊണ്ടുപോകുന്ന സ്ട്രോളറുകൾ മക്കയിലെ കഅ്ബ (മത്വാഫ്) മുറ്റത്തേക്ക് പ്രവേശിപ്പിക്കുന്നതിന് വിലക്ക്. സ്‌ട്രോളറുകൾ മത്വാഫിെൻറ മുകളിലത്തെ നിലയിൽ ഉപയോഗിക്കാം. അതുപോലെ സഫ-മർവകൾക്കിടയിലെ പ്രദക്ഷിണ (മസ്അ) സ്ഥലത്തും ഉപയോഗിക്കാം. മത്വാഫിെൻറയും മസ്അയുടെയും വിവിധ നിലകളിൽ വർധിച്ച തിരക്ക് അനുഭവപ്പെടുേമ്പാൾ കുട്ടികളുടെ സ്ട്രോളറുകൾ പ്രവേശിക്കുന്നതിന് നിയന്ത്രണമുണ്ടാകും.

Read Also -  ശൈഖ് മുഹമ്മദ് നല്‍കിയ 27 ഏക്കറില്‍ കൂറ്റന്‍ ഹിന്ദു ക്ഷേത്രം, ഉദ്ഘാടനം മോദി; വിസ്മയമായി ബാപ്സ് ഹിന്ദു മന്ദിര്‍

ഇന്ത്യൻ ഹജ്ജ് തീർഥാടകരെ സ്വീകരിക്കാൻ ഒരുക്കങ്ങൾ പുരോഗമിക്കുന്നു; വാളൻറിയർമാരെ  അഭിനന്ദിച്ച് കോൺസുൽ ജനറൽ

റിയാദ്: ഈ വർഷത്തെ ഹജ്ജിനായി ഇന്ത്യൻ തീർഥാടകർക്കുള്ള ഒരുക്കങ്ങൾ തകൃതിയായി നടക്കുകയാണെന്ന് ജിദ്ദയിലെ ഇന്ത്യൻ കോൺസുൽ ജനറൽ മുഹമ്മദ് ഷാഹിദ് ആലം. റിപ്പബ്ലിക് ദിനാഘോഷ പരിപാടിയിൽ സംസാരിക്കവേയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ വർഷത്തെ ഹജ്ജ് സന്ദർഭത്തിൽ സഹായിച്ച വിവിധ ഹജ്ജ് വളൻറിയർമാരെയും നേതൃത്വം നൽകിയ സംഘടനാ നേതാക്കളെയും അദ്ദേഹം അഭിനന്ദിച്ചു. 

കഴിഞ്ഞ വർഷം സാമൂഹ്യ ക്ഷേമ പദ്ധതിയുടെ ഭാഗമായി ഏകദേശം 2.7 കോടി രൂപയുടെ സഹായം വിതരണം ചെയ്തതായും അദ്ദേഹം പറഞ്ഞു. അഞ്ച് കോടി രൂപ മരണാനന്തര നഷ്ടപരിഹാരമായി നൽകി. 57,000 പാസ്പോർട്ടുകളും 12,000 വിസകളും കഴിഞ്ഞ വർഷം കോൺസുലേറ്റ് വിതരണം ചെയ്തതായും കോൺസുൽ ജനറൽ അറിയിച്ചു. സൗദി, ഇന്ത്യ സഹകരണം കൂടുതൽ ശക്തിപ്പെടുത്തുന്നതിന് കഴിഞ്ഞ വർഷം സാധിച്ചു.

സൗദി ബിസിനസ് പ്രതിനിധികളുടെ ഇന്ത്യ സന്ദർശവും ഇന്ത്യൻ വ്യാപാര പ്രമുഖരുടെ സൗദി സന്ദർശവും നിരവധി ബിസിനസ് മീറ്റുകൾ സംഘടിപ്പിക്കുകയും ചെയ്തു. ഇന്ത്യൻ സമൂഹത്തിെൻറ സഹകരണത്തോടെ നിരവധി സാംസ്‌കാരിക പരിപാടികൾ സംഘടിപ്പിച്ചു. അതിലേറ്റവും പ്രധാനപ്പെട്ട പരിപാടിയായിരുന്നു ഇതാദ്യമായി സംഘടിപ്പിച്ച ഇന്ത്യ-സൗദി കൾച്ചറൽ ഫെസ്റ്റിവൽ എന്നും പരിപാടികളുമായി സഹകരിച്ച മുഴുവൻ സംഘടനകൾക്കും കോൺസൽ ജനറൽ നന്ദി അറിയിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ

Read more Articles on
click me!

Recommended Stories

ലോകത്തിലെ ഏറ്റവും വൃത്തിയുള്ള അഞ്ച് നഗരങ്ങൾ ഗൾഫിൽ
36,700 പ്രവാസികളെ കുവൈത്തിൽ നിന്ന് നാടുകടത്തി, സുരക്ഷാ പരിശോധന ശക്തം