രാജ്യമെങ്ങും വിപുലമായ ആഘോഷങ്ങൾ, സ്ഥാപകദിനം കെങ്കേമമാക്കി സൗദി അറേബ്യ

Published : Feb 23, 2025, 02:41 PM IST
രാജ്യമെങ്ങും വിപുലമായ ആഘോഷങ്ങൾ, സ്ഥാപകദിനം കെങ്കേമമാക്കി സൗദി അറേബ്യ

Synopsis

സംസ്‌കാരവും പൈതൃകവും പ്രതിഫലിപ്പിക്കുന്ന തോരണങ്ങളാലും പതാകകളാലും കെട്ടിടങ്ങളെല്ലാം അലങ്കരിക്കപ്പെട്ടിരുന്നു

റിയാദ്: സൗദി അറേബ്യയുടെ സ്ഥാപകദിനം രാജ്യ വ്യാപകമായി വിപുലമായി കൊണ്ടാടി. 1727 ഫെബ്രുവരി 22ന് ഇമാം മുഹമ്മദ് ബിൻ സഊദിന്റെ കൈകളാൽ ആദ്യ സൗദി രാഷ്ട്രം സ്ഥാപിക്കപ്പെട്ടതിെന്റെ വാർഷിക ദിനത്തിൽ വിപുലമായ ആഘോഷ പരിപാടികൾക്കാണ് രാജ്യം സാക്ഷ്യം വഹിച്ചത്. സൗദി ഭരണകൂടത്തിന്റെ ഉറച്ച വേരുകളിലും ആധികാരിക മൂല്യങ്ങളിലും ചരിത്രപരമായ ആഴത്തിലും ഉറച്ച നിലപാടിലും രാജ്യ നിവാസികൾ ഒന്നടങ്കം ഒരിക്കൽ കൂടി അഭിമാനം പ്രകടിപ്പിച്ചു. 

മൂന്ന് നൂറ്റാണ്ടുകൾക്ക് മുമ്പ് ദറഇയ തലസ്ഥാനമാക്കി ആദ്യത്തെ സൗദി രാഷ്ട്രം സ്ഥാപിതമായത് മുതൽ അതിലെ പൗരന്മാരും ഭരണാധികാരികളും തമ്മിലുള്ള അടുത്ത ബന്ധങ്ങൾ അവർ അനുസ്മരിച്ചു. സാമൂഹികവും രാഷ്ട്രീയവും സാമ്പത്തികവും സാംസ്കാരികവുമായ സംഭവങ്ങളുടെ സമ്പന്നമായ റെക്കോർഡ് നേട്ടം കൈവരിച്ച് പുരോഗതിയുടെ പാതയിൽ മുന്നേറികൊണ്ടിരിക്കുന്ന സൗദിയിൽ ഇമാം മുഹമ്മദ് ബിൻ സഊദ് സ്ഥാപിച്ച മഹത്തായ ചരിത്ര പൈതൃകത്തിന്റെ സ്മരണ പുതുക്കിയ വൈവിധ്യമാർന്ന പരിപാടികളാണ് രാജ്യമെങ്ങും അരങ്ങേറിയത്. മൂന്ന് നൂറ്റാണ്ടുകൾക്ക് മുമ്പുള്ള ഓർമകളും ചരിത്രത്തിലെ അനശ്വരമായ സംഭവങ്ങളും സാഹചര്യങ്ങളും ഓർമിപ്പിക്കുന്ന വിവിധ പരിപാടികൾക്ക് രാജ്യത്തെ വിവിധ നഗരങ്ങൾ വേദിയായി.

read more: പട്രോളിങ്ങിനിടെ സുരക്ഷ ഉദ്യോഗസ്ഥനെ ഇടിച്ചുതെറിപ്പിച്ചു, വാഹനത്തിൽ വിദേശമദ്യം, കുവൈത്തിൽ പ്രവാസി പിടിയിലായി

സംസ്‌കാരവും പൈതൃകവും പ്രതിഫലിപ്പിക്കുന്ന തോരണങ്ങളാലും പോസ്റ്ററുകളാലും പതാകകളാലും കെട്ടിടങ്ങളെല്ലാം അലങ്കരിക്കപ്പെട്ടു. സമൃദ്ധിയിലൂടെയും പ്രയാസങ്ങളിലൂടെയും രാജ്യം കടന്നുപോയ കാലത്തിന്റെ അധ്യായങ്ങൾ തുറപ്പിക്കുന്ന ചിത്രങ്ങളുടെ പ്രദർശനങ്ങൾ നടന്നു. കവിയരങ്ങും പരമ്പരാഗത കലാപ്രകടനങ്ങളും മാരത്തണും അരങ്ങേറി. മ്യൂസിയങ്ങളിൽ പ്രത്യേക പരിപാടികളും സംഘടിപ്പിച്ചു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

'കൊല നടന്നത് ഇറാനിൽ ആയിരുന്നെങ്കിലോ? നീതിപൂർവമായ ശിക്ഷ മാത്രമാണ് നടക്കേണ്ടത്'; തലാലിന്‍റെ സഹോദരൻ
70 വർഷത്തെ സൗഹൃദബന്ധം ശക്തമാകുന്നു, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഒമാൻ സന്ദർശനം, പ്രധാന കരാറുകൾക്ക് സാധ്യത