
റിയാദ്: തുർക്കിയിലെയും സിറിയയിലെയും ഭൂകമ്പ ബാധിതർക്ക് സൗദി അറേബ്യ ഓൺലൈനായി (സാഹിം പ്ലാറ്റ്ഫോം) വഴി ശേഖരിച്ച സഹായധനം 41.5 കോടി റിയാൽ കവിഞ്ഞു. സ്വദേശികളും വിദേശികളുമടക്കം 17 ലക്ഷം പേരാണ് ഇതുവരെ സംഭാവന നൽകിയത്.
45,000ത്തോളം പേർ മരിച്ച ദുരന്തം നടന്നയുടനെ തന്നെ സൗദി അറേബ്യ ദുരിതബാധിതരെ സഹായിക്കാൻ മുന്നോട്ട് വന്നിരുന്നു. ഇതിനായി കിങ് സൽമാൻ റിലീഫ് കേന്ദ്രം സാഹിം പ്ലാറ്റ് ഫോമും തയാറാക്കി. ദുരിതാശ്വാസ സഹായവുമായി എല്ലാവരും മുന്നോട്ട് വരണമെന്ന് കേന്ദ്രം എല്ലാവരോടും ആവശ്യപ്പെട്ടു. മരുന്നുകളും ഭക്ഷണങ്ങളും വസ്ത്രങ്ങളുമായി പതിനൊന്ന് വിമാനങ്ങൾ ഇതുവരെ തുർക്കിയിലേക്കും സിറിയയിലേക്കും പോയി. നിരവധി കണ്ടെയ്നറുകളും അതിർത്തി കടന്ന് ദുരന്തബാധിത പ്രദേശങ്ങളിലെത്തി. സൗദിയിലെ റെഡ്ക്രസന്റും സിവിൽ ഡിഫൻസും ആരോഗ്യ മന്ത്രാലയത്തിന് കീഴിലെ ഡോക്ടർമാരും ദുരന്ത മേഖലകളിലെത്തി രക്ഷാപ്രവർത്തനത്തിലും ദുരിതാശ്വാസത്തിലും സേവനം തുടരുകയാണ്.
Read also: നാളെ സൗദി സ്ഥാപക ദിനം; രാജ്യത്ത് പൊതു അവധി, വന്‍ ഓഫറുകളുമായി വിമാന കമ്പനികള്‍
അനധികൃതമായി വാഹന റിപ്പയറിങ് നടത്തിയ പ്രവാസികള്‍ അറസ്റ്റില്‍
കുവൈത്ത് സിറ്റി: കുവൈത്തില്‍ നിയമലംഘകരായ പ്രവാസികളെ കണ്ടെത്താന്‍ ലക്ഷ്യമിട്ടുള്ള പരിശോധനകള്‍ തുടരുന്നു. അനധികൃതമായി വാഹന റിപ്പയറിങ് ജോലികള്‍ ചെയ്ത നിരവധി പ്രവാസികളെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്‍തതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. തുറസായ സ്ഥലങ്ങളില്‍ വാഹനങ്ങളില്‍ അറ്റകുറ്റപ്പണികള്‍ നടത്തിയിരുന്നവരാണ് കഴിഞ്ഞ ദിവസത്തെ പരിശോധകളില്‍ കുടുങ്ങിയത്. തുടര്‍ നിയമ നടപടികള്‍ക്കായി ഇവരെ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറുന്നതിനുള്ള കാര്യങ്ങള്‍ പൂര്‍ത്തിയാക്കിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ