50 ശതമാനം ട്രാഫിക് പിഴയിളവ്; കാലാവധി ആറു മാസം കൂടി നീട്ടി സൗദി അറേബ്യ

Published : Oct 18, 2024, 11:50 AM IST
50 ശതമാനം ട്രാഫിക് പിഴയിളവ്; കാലാവധി ആറു മാസം കൂടി നീട്ടി സൗദി അറേബ്യ

Synopsis

ഗതാഗത നിയമലംഘനങ്ങള്‍ക്കുള്ള പിഴയിൽ  50 ശതമാനം ഇളവ് നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇതാണ് ഏപ്രില്‍ 18 വരെ നീട്ടിയത്. 

റിയാദ്: സൗദിയില്‍ ഗതാഗത നിയമലംഘന പിഴകൾക്ക് പ്രഖ്യാപിച്ച ഇളവ് ലഭിക്കുന്നതിനുള്ള കാലയളവ് ആറുമാസത്തേക്ക് കൂടി നീട്ടി. ഈ വർഷം ഏപ്രില്‍ 18-ന് മുമ്പ് ചുമത്തിയ പിഴകൾ 50 ശതമാനം ഇളവോടെ അടയ്ക്കാൻ അനുവദിച്ച കാലാവധി വ്യാഴാഴ്ച (സെപ്തംബർ 17) രാത്രി അവസാനിക്കാനിരിക്കെയാണ് 2025 ഏപ്രില്‍ 18 വരെ ദീര്‍ഘിപ്പിച്ചതായി ആഭ്യന്തരമന്ത്രാലയം ട്വിറ്ററിൽ അറിയിച്ചത്. 

വിവിധ ട്രാഫിക് നിയമലംഘനങ്ങൾക്ക് ചുമത്തിയ പിഴകൾ ഒന്നിച്ചോ ഓരോന്നായോ അടയ്ക്കാവുന്നതാണ്. അതിനെല്ലാം ഇളവ് ആനുകൂല്യം ലഭിക്കും. പൊതുസുരക്ഷയെ ബാധിക്കുന്ന ഗുരുതരമായ നിയമലംഘനങ്ങള്‍ പിഴയിളവ് ആനുകൂല്യം പ്രാബല്യത്തിലുള്ള കാലത്ത് നടത്താന്‍ പാടില്ലെന്നും നിബന്ധയുണ്ട്. രാജ്യത്തെ പൗരന്മാര്‍ക്കും താമസക്കാരായ വിദേശികള്‍ക്കും ഇതര ഗള്‍ഫ് രാജ്യങ്ങളിലെ പൗരന്മാര്‍ക്കും വിസിറ്റ് വിസയിലെത്തുന്നവർക്കും ഈ പിഴയിളവ് ആനുകൂല്യം ലഭിക്കും.

Read Also -  വിമാന യാത്രക്കാര്‍ക്ക് തിരിച്ചടി; ലഗേജ് പരിധി കുറച്ചു, ഈ മാസം 27 മുതൽ നടപ്പാക്കും, അറിയിപ്പുമായി എയര്‍ലൈന്‍

വാഹനം കൊണ്ടുള്ള അഭ്യാസ പ്രകടനം, മദ്യലഹരിയില്‍ വാഹനമോടിക്കല്‍, അമിത വേഗതയ്ക്കും ഇളവ് ആനുകൂല്യം ലഭിക്കില്ല. കഴിഞ്ഞ ഏപ്രില്‍ 18-ന് മുമ്പ് ചുമത്തിയ ട്രാഫിക് പിഴകളിലാണ് 50 ശതമാനം ഇളവ് ലഭിക്കുന്നത്. അതിനുശേഷമുണ്ടാകുന്ന പിഴകളിൽ 25 ശതമാനമാണ് ഇളവ്. പിഴയിളവ് ആനുകൂല്യം പ്രയോജനപ്പെടുത്താന്‍ പ്രത്യേക അപേക്ഷ നല്‍കുകയോ ഏതെങ്കിലും വെബ്‌സൈറ്റുകളില്‍ രജിസ്റ്റര്‍ ചെയ്യുകയോ വേണ്ടതില്ല. ബാങ്കുവഴിയുള്ള ഡിജിറ്റൽ പെയ്‌മെൻറ് സംവിധാനമായ സദാദിലും ‘ഇഫാ’ ആപ്പിലും പിഴയിളവ് സ്വമേധയാ അപ്ഡേറ്റ് ചെയ്യപ്പെടും. ഇളവുകാലം പ്രയോജനപ്പെടുത്തി പിഴകള്‍ മുഴുവൻ അടച്ചുതീർക്കാൻ എല്ലാവരും ജാഗ്രത കാണിക്കണമെന്ന് മന്ത്രാലയം ആവശ്യപ്പെട്ടു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

നേരത്തെ സീൽ ചെയ്ത് പോയ കുപ്പിവെള്ള നിർമ്മാണ പ്ലാന്റ് രാത്രിയിൽ വീണ്ടും പ്രവർത്തിപ്പിച്ചു; നടപടിയെടുത്ത് കുവൈത്ത് ക്രിമിനൽ സെക്യൂരിറ്റി
പരീക്ഷാക്കാലം കഴിഞ്ഞതിന്റെ ആഘോഷം, ആഡംബര കാറുകളിൽ മലയാളി വിദ്യാർത്ഥികളുടെ അഭ്യാസപ്രകടനം; നിയമലംഘകരെ നാടുകടത്താൻ തീരുമാനം