സൗദിയിൽ പുതിയ നിയമം ഇന്ന് മുതൽ പ്രാബല്യത്തിൽ, ഹൗസ് ഡ്രൈവർ വിസകളിൽ ഇനി തൊഴിൽ നൈപുണ്യ പരിശോധന നിർബന്ധം

Published : Aug 04, 2026, 11:08 AM IST
saudi arabia

Synopsis

സൗദിയിലേക്കുള്ള ഹൗസ് ഡ്രൈവർ വിസകളിൽ ഇനി തൊഴിൽ നൈപുണ്യ പരിശോധന നിർബന്ധമാക്കി. പുതിയ നിയമം ഇന്ന് പ്രാബല്യത്തിൽ വരും. വിസ നടപടികൾ ആരംഭിക്കുന്നതിന് മുൻപായി അപേക്ഷകർ സ്കിൽ വേരിഫിക്കേഷൻ പ്രോഗ്രാമിന്‍റെ എല്ലാ മാനദണ്ഡങ്ങളും പൂർത്തീകരിച്ചിട്ടുണ്ടെന്ന് റിക്രൂട്ടിങ് ഏജൻസികൾ ഉറപ്പുവരുത്തണം.

റിയാദ്: സൗദി അറേബ്യയിലേക്ക് ഹൗസ് കാർ ഡ്രൈവർ തസ്തികയിൽ പുതിയ വിസയിൽ എത്തുന്നവർക്ക് തൊഴിൽ നൈപുണ്യ പരിശോധന നിർബന്ധമാക്കിയതായി മുംബൈയിലെ സൗദി കോൺസുലേറ്റ് അറിയിച്ചു. ഇത് സംബന്ധിച്ച ഔദ്യോഗിക സർക്കുലർ കോൺസുലേറ്റ് റിക്രൂട്ടിങ് ഏജൻസികൾക്ക് കൈമാറി.

സ്കിൽ വേരിഫിക്കേഷൻ പ്രോഗ്രാമിന്‍റെ വിപുലീകരണ ഭാഗമായി സ്വകാര്യ കാർ ഡ്രൈവർ (തൊഴിൽ കോഡ് 9141055) തസ്തികയെ പദ്ധതിക്ക് കീഴിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ചൊവ്വാഴ്ച (ആഗസ്റ്റ് നാല്) മുതൽ പുതിയ നിയമം പ്രാബല്യത്തിൽ വരും. ഉത്തരവ് നിലവിൽ വരുന്ന തീയതി മുതൽ മുസാനെദ് പ്ലാറ്റ്‌ഫോം വഴി നടത്തുന്ന വിസ സ്റ്റാമ്പിങ് അല്ലെങ്കിൽ ഇ എൻഡോഴ്‌സ്‌മെൻറ് നടപടികൾ പൂർത്തിയാക്കണമെങ്കിൽ അപേക്ഷകർ നിർബന്ധമായും നൈപുണ്യ പരീക്ഷ പാസായിരിക്കണം. വിസ നടപടികൾ ആരംഭിക്കുന്നതിന് മുൻപായി അപേക്ഷകർ സ്കിൽ വേരിഫിക്കേഷൻ പ്രോഗ്രാമിന്‍റെ എല്ലാ മാനദണ്ഡങ്ങളും പൂർത്തീകരിച്ചിട്ടുണ്ടെന്ന് റിക്രൂട്ടിങ് ഏജൻസികൾ ഉറപ്പുവരുത്തണം. നൽകിയിട്ടുള്ള വഴികാട്ടി പുസ്തകത്തിലെ നിബന്ധനകൾ ഏജൻസികൾ കർശനമായി പാലിക്കണമെന്നും കോൺസുലേറ്റ് നിർദ്ദേശിച്ചു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

പ്രവാസികളെ വഴിയിൽ തടഞ്ഞുനിർത്തി തട്ടിപ്പ്, പൊലീസ് ചമഞ്ഞ് പഴ്സും പണവും കവർന്നയാൾ പിടിയിൽ
കുവൈത്തിൽ നഴ്‌സുമാർക്ക് വമ്പൻ ആനുകൂല്യങ്ങൾ; അലവൻസും ബോണസും വർധിപ്പിച്ച് പുതിയ ഉത്തരവ് പുറത്തിറക്കി