Porn Addiction :100 ദിവസത്തില്‍ പോണ്‍ അഡിക്ഷന്‍ കുറയ്ക്കും; പുതിയ പദ്ധതിയുമായി സൗദി, ജിസിസിയില്‍ ആദ്യം

Published : Mar 01, 2022, 07:27 PM ISTUpdated : Mar 01, 2022, 07:33 PM IST
Porn Addiction :100 ദിവസത്തില്‍ പോണ്‍ അഡിക്ഷന്‍ കുറയ്ക്കും; പുതിയ പദ്ധതിയുമായി സൗദി, ജിസിസിയില്‍ ആദ്യം

Synopsis

ചിട്ടയായ മാതൃക അടിസ്ഥാനമാക്കി, പോണ്‍ ആസക്തിക്കുള്ള ചികിത്സയാണ് വെബ്‌സൈറ്റ് വാഗ്ദാനം ചെയ്യുന്നത്. കൊഗ്നിറ്റീവ് ബിഹേവിയറല്‍ തെറാപ്പി, സ്പിരിച്യുവല്‍ തെറാപ്പി, സേഫ് സപ്പോര്‍ട്ട് എന്‍വയോണ്‍മെന്റ് എന്നിങ്ങനെ മൂന്ന് പ്രധാന ഭാഗങ്ങളടങ്ങുന്നതാണ് ചികിത്സ.

റിയാദ്: നൂറ് ദിവസത്തിനുള്ളില്‍ പോണ്‍ അഡിക്ഷന്‍ (porn addiction) കുറയ്ക്കാന്‍ പുതിയ പദ്ധതിക്ക് തുടക്കമിട്ട് സൗദി അറേബ്യ (Saudi Arabia). ജിസിസിയില്‍ ഇത്തരത്തിലൊരു പദ്ധതി ആദ്യമായാണ് നടപ്പാക്കുന്നത്. പോണോഗ്രഫിയോടുള്ള (pornography) ആസക്തിയില്‍ നിന്ന് മുക്തി നേടുന്നതിനായി പ്രത്യേക സോക്കോളജിക്കല്‍ ക്ലാസുകളും മറ്റും ഉള്‍പ്പെടുന്ന ഒരു വെബ്‌സൈറ്റാണ് സൗദി പുറത്തിറക്കിയിരിക്കുന്നത്. പോണ്‍ ആസക്തി കുറയ്ക്കാനായി 10 സ്റ്റെപ്പ് പ്രോഗ്രാമും ഈ വെബ്‌സൈറ്റിലുണ്ടെന്ന് ഇഫാ (2019ല്‍ തുടങ്ങിയ സൈക്കോളജിക്കല്‍ കൗണ്‍സിലിങ് പ്രോഗ്രാം) മേധാവി സഊദ് അല്‍ ഹസ്സാനി പറഞ്ഞു. 

ചിട്ടയായ മാതൃക അടിസ്ഥാനമാക്കി, പോണ്‍ ആസക്തിക്കുള്ള ചികിത്സയാണ് വെബ്‌സൈറ്റ് വാഗ്ദാനം ചെയ്യുന്നത്. കൊഗ്നിറ്റീവ് ബിഹേവിയറല്‍ തെറാപ്പി, സ്പിരിച്യുവല്‍ തെറാപ്പി, സേഫ് സപ്പോര്‍ട്ട് എന്‍വയോണ്‍മെന്റ് എന്നിങ്ങനെ മൂന്ന് പ്രധാന ഭാഗങ്ങളടങ്ങുന്നതാണ് ചികിത്സ.  100 ദിവസമാണ് ഈ ചികിത്സാ പദ്ധതിക്ക് വേണ്ടി വരിക.

പോണോഗ്രഫിയുടെ ദോഷവശങ്ങള്‍, എന്തുകൊണ്ടാണ് ഇത് പെട്ടെന്ന് നിര്‍ത്താന്‍ കഴിയാത്തത്, ഇതില്‍ നിന്ന് മുക്തി നേടാനുള്ള മാര്‍ഗങ്ങള്‍ ഇസ്ലാമിക് അനുശാസനങ്ങളെ അടിസ്ഥാനമാക്കി വിശദമാക്കുക എന്നിവയാണ് വെബ്‌സൈറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഇതിന് പുറമെ സമ്മാനങ്ങള്‍, പിന്തുണയ്ക്കും സഹായത്തിനുമായി ആഴ്ചതോറുമുള്ള ഇന്ററാക്ടീവ് മീറ്റിങ്ങുകള്‍, പോണ്‍ അഡിക്ഷനില്‍ നിന്ന് പുറത്തുവന്നവരുടെ വിജയകഥകള്‍ എന്നിവയും വെബ്‌സൈറ്റിലുണ്ട്. 

മാനുഷിക മൂല്യങ്ങളെയും മാനസികാരോഗ്യത്തെയും ഉല്‍പ്പാദനക്ഷമതയെയും ബാധിക്കുന്ന പ്രശ്‌നമാണ് പോണോഗ്രഫിയെന്നും ഇത് പീഡനത്തിലേക്കും അക്രമത്തിലേക്കും നയിച്ചേക്കാമെന്നും അല്‍ ഹസ്സാനി പറഞ്ഞു. 

റിയാദ്: സൗദി അറേബ്യയില്‍ (Saudi Arabia) ഭാര്യ വാട്‌സാപ്പില്‍ (Whatsapp) ബ്ലോക്ക് ചെയ്തതിനെ തുടര്‍ന്ന് വിവാഹമോചനം (divorce) തേടി യുവാവ്. സൗദി സ്വദേശിയാണ് വിവാഹം കഴിഞ്ഞ് വെറും മൂന്ന് മാസങ്ങള്‍ പിന്നിടുമ്പോള്‍ ബന്ധം വേര്‍പെടുത്താനൊരുങ്ങുന്നതെന്ന് പ്രാദേശിക മാധ്യമങ്ങളെ ഉദ്ധരിച്ച് 'ഗള്‍ഫ് ന്യൂസ്' റിപ്പോര്‍ട്ട് ചെയ്തു. 

വിവാഹ മോചന കേസ് ഫയല്‍ ചെയ്ത സൗദി യുവാവിന് അനുകൂലമായാണ് ജിദ്ദ സിവില്‍ കോടതി വിധി പ്രഖ്യാപിച്ചത്. ഭര്‍ത്താവില്‍ നിന്ന് ലഭിച്ച സ്ത്രീധനവും സ്വര്‍ണവും യുവതി തിരികെ നല്‍കണമെന്ന് കോടതി ഉത്തരവിട്ടു. കോടതി രേഖകള്‍ പ്രകാരം പരാതിക്കാരനായ യുവാവും യുവതിയും മൂന്ന് മാസങ്ങള്‍ക്ക് മുമ്പാണ് വിവാഹിതരായത്. വിവാഹ സമയത്ത് സൗദി യുവാവ് യുവതിക്ക് 50,000  റിയാല്‍ പണവും കുറച്ച് സ്വര്‍ണവും നല്‍കി. കുറച്ചുനാള്‍ കഴിഞ്ഞ് വിവാഹ പാര്‍ട്ടി നടത്താമെന്ന് ധാരണയുമായി. ഭാര്യ തന്നെ വാട്‌സാപ്പില്‍ ബ്ലോക്ക് ചെയ്‌തെന്നും ഭാര്യയുമായി സംസാരിക്കാന്‍ മറ്റ് മാര്‍ഗങ്ങളില്ലാതെ വന്നെന്നും യുവാവ് കോടതിയില്‍ പറഞ്ഞു. ഭാര്യയുടെ പിതാവിനെ വിളിച്ചെങ്കിലും ഫലമുണ്ടായില്ല. ഇതോടെ ഭാര്യയോട് ഒന്നുകില്‍ തിരികെ വീട്ടില്‍ വരാനോ അല്ലെങ്കില്‍ സ്ത്രീധനം തിരികെ നല്‍കാനോ ആവശ്യപ്പെടുകയായിരുന്നെന്ന് ഇയാള്‍ കൂട്ടിച്ചേര്‍ത്തു.

എന്നാല്‍ യുവാവിന്റെ സ്വഭാവം മോശമാണെന്നും തന്റെ മകള്‍ പഠനം പൂര്‍ത്തിയാക്കിയ ശേഷം ഭര്‍ത്താവിന്റെ വീട്ടിലേക്ക് വരാമെന്ന് പറഞ്ഞത് യുവാവ് സമ്മതിച്ചില്ലെന്നും യുവതിയുടെ പിതാവ് ആരോപിച്ചു. എന്നാല്‍ യുവാവ് ഇത് നിഷേധിച്ചു. രണ്ട് ഭാഗത്ത് നിന്നുമുള്ള വാദം കേട്ട കോടതി വിവാഹ മോചനം അനുവദിക്കുകയും യുവതി സ്ത്രീധനം തിരികെ നല്‍കണമെന്ന് ഉത്തരവിടുകയുമായിരുന്നു. 


 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

സൗദിയിൽ മഴ തകർത്തുപെയ്യുന്നു, വെള്ളപ്പാച്ചിൽ, രാജ്യം കൊടും തണുപ്പിലേക്ക്
ബിഗ് ടിക്കറ്റ് - അഞ്ച് വിജയികൾക്ക് ഒരു ലക്ഷം ദിർഹംവീതം സമ്മാനം