
റിയാദ്: യുക്രെയിനിൽ നിന്നുള്ള അഭയാർഥികൾക്ക് അടിയന്തര സഹായമായി ഒരു കോടി ഡോളറിന്റെ സഹായം നൽകാൻ സൗദി ഭരണാധികാരി സൽമാൻ രാജാവ് നിർദേശം നൽകി. യുക്രെയിനിൽ നിന്ന് അയൽ രാജ്യങ്ങളിൽ, പ്രത്യേകിച്ച് പോളണ്ടിൽ അഭയം പ്രാപിച്ചവർക്ക് കിങ് സൽമാൻ റിലീഫ് കേന്ദ്രം വഴി വൈദ്യ സഹായമുൾപ്പെടെയുള്ള മാനുഷിക സഹായങ്ങൾക്കാണ് ഇത്രയും സംഖ്യ നൽകാനുള്ള നിർദേശം. പോളണ്ട് സർക്കാറും യു.എൻ സംഘടനങ്ങളുമായും ഏകോപിച്ചായിരിക്കും സഹായം വിതരണം ചെയ്യുക.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam