
റിയാദ്: സൗദി അറേബ്യയിൽ കൊവിഡ് ബാധിച്ച് ഇന്ന് മൂന്നുപേർ കൂടി മരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ പുതിയതായി 1,004 പേർക്ക് രോഗം സ്ഥിരീകരിച്ചു. നിലവിലെ രോഗികളിൽ 927 പേർ സുഖം പ്രാപിച്ചു. രാജ്യത്ത് ഇതുവരെ റിപ്പോർട്ട് ചെയ്ത ആകെ കൊവിഡ് കേസുകളുടെ എണ്ണം 7,90,223 ആയി. ആകെ രോഗമുക്തരുടെ എണ്ണം 7,71,081 ആയി ഉയർന്നു. ആകെ മരണസംഖ്യ 9,198 ആയി.
നിലവിലുള്ള രോഗബാധിതരിൽ 10,082 പേരാണ് ഇപ്പോള്‍ ചികിത്സയിൽ കഴിയുന്നത്. ഇവരില്‍ 144 പേർ ഗുരുതരവാസ്ഥയിൽ തുടരുന്നു. രാജ്യത്തെ വിവിധ ഭാഗങ്ങളിലെ ആശുപത്രികളിൽ തീവ്രപരിചരണ വിഭാഗത്തിൽ കഴിയുകയാണ് ഇവർ. 24 മണിക്കൂറിനിടെ 26,982 ആർ.ടി - പി.സി.ആർ പരിശോധനകൾ നടത്തി. റിയാദ് - 363, ജിദ്ദ - 137, ദമ്മാം - 68, ഹുഫൂഫ് - 47, മക്ക - 24, മദീന - 22, ഖോബാർ - 22, ദഹ്റാൻ - 14, തായിഫ് - 13, അബഹ - 13, ജുബൈൽ - 11, ബുറൈദ - 9, അൽഖർജ് - 7, ജീസാൻ - 7, നജ്റാൻ - 7, ഖത്വീഫ് - 7, തബൂക്ക് - 6, അൽബാഹ - 6, ഖമീസ് മുഷൈത്ത് - 5, സാറാത് ഉബൈദ - 5, ഉനൈസ - 5, അൽറസ് - 5, ഖുവയ്യിഅ - 5, ഹായിൽ - 4, ദവാദ്മി - 4, ദഹ്റാൻ ജനൂബ് - 4, സാംത - 4, സബ്‍യ - 4, ബീഷ - 4, അഫീഫ് - 3, അബൂ അരീഷ് - 3, യാംബു - 3, ഹഫർ - 3, ഖഫ്ജി - 3, വാദി ദവാസിർ - 3, അൽമബ്റസ് - 3 എന്നിങ്ങനെയാണ് രാജ്യത്തെ വിവിധ ഭാഗങ്ങളിൽ പുതിയ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തത്.
Read also: യുഎഇയില്‍ 1,657 പേര്‍ക്ക് കൂടി കൊവിഡ്, ഒരു മരണം
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam