സൗദി അറേബ്യയിൽ ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 326 പേർക്ക്

By Web TeamFirst Published Jul 27, 2022, 11:20 PM IST
Highlights

രാജ്യത്ത് ഇതുവരെ റിപ്പോർട്ട് ചെയ്ത ആകെ കേസുകളുടെ എണ്ണം 808,742 ആയി. ആകെ രോഗമുക്തരുടെ എണ്ണം 793,416 ആയി ഉയർന്നു. ആകെ മരണസംഖ്യ 9,243 ആണ്. രോഗബാധിതരിൽ 6,083 പേരാണ് ചികിത്സയിൽ കഴിയുന്നത്. 

റിയാദ്: സൗദി അറേബ്യയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 326 പേർക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചു. രോഗം ബാധിച്ച് ചികിത്സയിൽ കഴിയുന്നവരിൽ 574 പേർ സുഖം പ്രാപിച്ചു. രാജ്യത്ത് 24 മണിക്കൂറിനിടെ പുതിയ കൊവിഡ് മരണമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. 

രാജ്യത്ത് ഇതുവരെ റിപ്പോർട്ട് ചെയ്ത ആകെ കേസുകളുടെ എണ്ണം 808,742 ആയി. ആകെ രോഗമുക്തരുടെ എണ്ണം 793,416 ആയി ഉയർന്നു. ആകെ മരണസംഖ്യ 9,243 ആണ്. രോഗബാധിതരിൽ 6,083 പേരാണ് ചികിത്സയിൽ കഴിയുന്നത്. ഇതിൽ 143 പേർ ഗുരുതരാവസ്ഥയിലാണ്. ഇവർ രാജ്യത്തെ വിവിധ ഭാഗങ്ങളിലെ ആശുപത്രികളിൽ തീവ്രപരിചരണ വിഭാഗത്തിൽ കഴിയുകയാണ്. 

കഴിഞ്ഞ 24 മണിക്കൂറിനിടെ 12,361 ആർ.ടി - പി.സി.ആർ പരിശോധനകൾ നടത്തി. റിയാദ് - 86, ജിദ്ദ - 53, ദമ്മാം - 24, മക്ക - 14, മദീന - 12, അൽബാഹ - 10, ത്വാഇഫ് - 9, ഹുഫൂഫ് - 9, ബുറൈദ - 8, അബ്ഹ - 6, ജീസാൻ - 5, ദഹ്റാൻ - 5, തബൂക്ക് - 4, ഹാഇൽ - 4, ഖമീസ് മുശൈത്ത് - 4, നജ്റാൻ - 4, ഖോബാർ - 3, യാംബു - 3, അൽറസ് - 3, ബൽജുറൈഷി - 3, ഹഫർ അൽ ബാത്വിൻ - 3, ഉനൈസ - 2, ജുബൈൽ - 2, ഖത്വീഫ് - 2, മൻദഖ് - 2, ഖർജ് - 2, വാദി ദവാസിർ - 2 എന്നിങ്ങനെയാണ് രാജ്യത്തെ വിവിധ ഭാഗങ്ങളിൽ പുതിയ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തത്. 

click me!