
റിയാദ്: സൗദി അറേബ്യയിൽ കൊവിഡ് ബാധിച്ച് കഴിഞ്ഞ 24 മണിക്കൂറിനിടയിൽ മൂന്നുപേർ കൂടി മരിച്ചു. പുതിയതായി 586 പേർക്ക് രോഗം സ്ഥിരീകരിച്ചു. ചികിത്സയിൽ കഴിഞ്ഞിരുന്നവരിൽ 491 പേർ കൂടി സുഖം പ്രാപിച്ചു. രാജ്യത്ത് ഇതുവരെ റിപ്പോർട്ട് ചെയ്ത ആകെ കേസുകളുടെ എണ്ണം 801,935 ആയി. ആകെ രോഗമുക്തരുടെ എണ്ണം 786,711 ആയി ഉയർന്നു. ആകെ മരണസംഖ്യ 9,228 ആയി.
Read also: യുഎഇയില്‍ 1,500 പേര്‍ക്ക് കൂടി കൊവിഡ്; ഇന്ന് പുതിയ മരണങ്ങളില്ല
നിലവില്‍ രാജ്യത്തുള്ള കൊവിഡ് രോഗബാധിതരിൽ 5,996 പേരാണ് ചികിത്സയിൽ കഴിയുന്നത്. ഇതിൽ 151 പേർ ഗുരുതരാവസ്ഥയിലാണ്. ഇവർ രാജ്യത്തെ വിവിധ ഭാഗങ്ങളിലെ ആശുപത്രികളിൽ തീവ്രപരിചരണ വിഭാഗത്തിൽ കഴിയുകയാണ്. 24 മണിക്കൂറിനിടെ 16,393 ആർ.ടി - പി.സി.ആർ പരിശോധനകൾ സൗദി അറേബ്യയുടെ വിവിധ ഭാഗങ്ങളിലായി നടത്തി.
റിയാദ് - 162, ജിദ്ദ - 98, ദമ്മാം - 64, മക്ക - 34, മദീന - 27, ത്വാഇഫ് - 21, അബഹ - 14, ജീസാൻ - 8, ഹുഫൂഫ് - 8, ബുറൈദ - 7, ഖമീസ് മുശൈത്ത് - 7, ദഹ്റാൻ - 7, ഹാഇൽ - 6, അൽബാഹ - 6, ഉനൈസ - 6, അൽറസ് - 6, നജ്റാൻ - 5, തബൂക്ക് - 4, ഖോബാർ - 4, ദമദ് - 4, അൽഖർജ് - 4, സാറാത് ഉബൈദ - 3, ജുബൈൽ - 3, മഹായിൽ - 3, ബൽജുറൈഷി - 3, അബൂ അരീഷ് - 2, ഖത്വീഫ് - 2, ഹഫർ - 2, വാദി ദവാസിർ - 2, ഖരീഹ് - 2, ബല്ലസ്മർ - 2 എന്നിങ്ങനെയാണ് രാജ്യത്തെ വിവിധ ഭാഗങ്ങളിൽ പുതിയ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തത്.
Read also: പാലത്തില്‍ നിന്ന് കാര്‍ കടലിലേക്ക് പതിച്ച് അപകടം; പ്രവാസി മലയാളി മുങ്ങിമരിച്ചു
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam