
റിയാദ്: സൗദി അറേബ്യയിൽ കൊവിഡ് ബാധിച്ച് രണ്ടുപേർ കൂടി മരിച്ചു. പുതുതായി 83 പേർക്ക് കൂടി കൊവിഡ് ബാധ സ്ഥിരീകരിച്ചു. നിലവിലെ രോഗബാധിതരിൽ 249 പേർ സുഖം പ്രാപിച്ചു. രാജ്യത്ത് ഇതുവരെ റിപ്പോർട്ട് ചെയ്ത ആകെ കേസുകളുടെ എണ്ണം 7,52,479 ആയി.
രാജ്യത്തെ ആകെ രോഗമുക്തരുടെ എണ്ണം 7,38,780 ആയി ഉയർന്നു. ആകെ മരണസംഖ്യ 9,068ഉം. രോഗബാധിതരിൽ 4,631 പേരാണ് ചികിത്സയിൽ കഴിയുന്നത്. ഇതിൽ 60 പേരുടെ നില ഗുരുതരം. ഇവർ രാജ്യത്തെ വിവിധ ആശുപത്രികളിൽ തീവ്രപരിചരണ വിഭാഗത്തിലാണ്. ബാക്കിയുള്ളവരുടെ നില തൃപ്തികരമാണ്.
24 മണിക്കൂറിനിടെ 9,268 ആർ.ടി-പി.സി.ആർ പരിശോധനകൾ നടത്തി. ജിദ്ദ - 18, റിയാദ് - 17, മക്ക - 11, മദീന - 9, തായിഫ് - 8, ദമ്മാം - 4, അബഹ - 3, ജീസാൻ - 3, ഹുഫൂഫ് - 2, യാമ്പു - 2, മറ്റ് വിവിധയിടങ്ങളിൽ ഒന്ന് വീതം എന്നിങ്ങനെയാണ് രാജ്യത്തെ വിവിധ ഭാഗങ്ങളിൽ പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തത്.
ᐧ
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam