Saudi Arabia: പ്രവാസി ഹൗസ് ഡ്രൈവർമാർക്കും വീട്ടുജോലിക്കാർക്കും ലെവി ഏർപ്പെടുത്തുന്നു

Published : Mar 09, 2022, 12:15 PM IST
Saudi Arabia: പ്രവാസി ഹൗസ് ഡ്രൈവർമാർക്കും വീട്ടുജോലിക്കാർക്കും ലെവി ഏർപ്പെടുത്തുന്നു

Synopsis

ഒരു സൗദി പൗരന് നാലിൽ കൂടുതൽ വീട്ടുജോലിക്കാരുണ്ടെങ്കിൽ ഓരോർത്തർക്കും വർഷത്തിൽ 9600 റിയാൽ ലെവി നൽകണം. രാജ്യത്ത് റെസിഡന്റ് പെർമിറ്റുള്ള വിദേശിക്ക് കീഴിൽ രണ്ടിൽ കൂടുതൽ വീട്ടുജോലിക്കാരുണ്ടെങ്കിലും ഇതേ ലെവി നൽകണം.

റിയാദ്: ഹൗസ് ഡ്രൈവർ ഉൾപ്പെടെ വീട്ടുജോലിക്കാർക്കും (Domestic workers including House Drivers) സൗദി അറേബ്യയിൽ ലെവി ചുമത്തുന്നു (Expatriates Levy). സൗദി ഭരണാധികാരി സൽമാൻ രാജാവിന്റെ അധ്യക്ഷതയിൽ ചൊവ്വാഴ്‍ച രാത്രി ചേർന്ന മന്ത്രിസഭാ യോഗമാണ് (Saudi Cabinet) ഇത് സംബന്ധിച്ച്  തീരുമാനമെടുത്തത്. 

ഒരു സൗദി പൗരന് നാലിൽ കൂടുതൽ വീട്ടുജോലിക്കാരുണ്ടെങ്കിൽ ഓരോർത്തർക്കും വർഷത്തിൽ 9600 റിയാൽ ലെവി നൽകണം. രാജ്യത്ത് റെസിഡന്റ് പെർമിറ്റുള്ള വിദേശിക്ക് കീഴിൽ രണ്ടിൽ കൂടുതൽ വീട്ടുജോലിക്കാരുണ്ടെങ്കിലും ഇതേ ലെവി നൽകണം. തൊഴിലാളിയല്ല, തൊഴിലുടമയാണ് ഈ തുക സർക്കാരിൽ അടക്കേണ്ടത്. തൊഴിലാളികളുടെ റെസിഡന്റ് പെർമിറ്റ് പുതുക്കുമ്പോഴോ പുതിയത് എടുക്കുമ്പോഴോ ആണ് അതിന്റെ ഫീസിനോടൊപ്പം ഈ തുകയും മാനവവിഭവ ശേഷി മന്ത്രാലയത്തിൽ അടക്കേണ്ടത്. രണ്ട് ഘട്ടമായി നടപ്പാക്കുന്ന പുതിയ നിയമം ഈ വർഷം മെയ് 22ന് ആദ്യ ഘട്ടവും 2023ൽ രണ്ടാം ഘട്ടവും പ്രാബല്യത്തിൽ വരും. ആദ്യഘട്ടത്തിൽ നിലവിലുള്ള തൊഴിലാളികൾക്ക് ലെവി നൽകിയാൽ മതി. രണ്ടാം ഘട്ടത്തിൽ പുതിയതായി വരുന്നവർക്കും നൽകണം.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

'സലാം, സുഖമാണോ?' ബസിലേക്ക് കയറി വന്നത് ഇന്ത്യൻ ശതകോടീശ്വരൻ, അമ്പരന്ന് ഡ്രൈവർ, യൂസഫലിയുടെ ബസ് യാത്ര വൈറൽ
ഇനി വായനയുടെ വസന്തകാലം, ജിദ്ദയിൽ അന്താരാഷ്ട്ര പുസ്തക മേളക്ക് തുടക്കം