Latest Videos

വിനോദസഞ്ചാരികളേ ഇതിലേ...ടൂറിസം രംഗത്ത് വൻ നിക്ഷേപവുമായി സൗദി

By Sahal C MuhammadFirst Published Dec 24, 2023, 6:58 PM IST
Highlights

സൗദിക്ക് സ്വന്തമായി 1150 ദ്വീപുകളുണ്ട്. ഇതിൽ 22 ഇടത്തും സൗദി വമ്പൻ പദ്ധതികൾ തുടങ്ങിക്കഴിഞ്ഞു. 5 ദ്വീപുകൾ സഞ്ചാരികൾക്കായി അടുത്ത വർഷം തുറക്കുമെന്ന് പ്രഖ്യാപിച്ചത് 

റിയാദ്: ജോലി ചെയ്യാനും, പണം സമ്പാദിക്കാനും സൗദി പറ്റിയ രാജ്യമാണ്. പക്ഷെ ടൂറിസം.. സൗദി ടൂറിസം എന്ന് കേട്ടാൽ സംശയിച്ചു നിന്ന ലോകത്തെ മാറ്റിപ്പറയിക്കാനൊരുങ്ങുകയാണ് സൗദി.  

സൗദിക്ക് സ്വന്തമായി 1150 ദ്വീപുകളുണ്ട്. ഇതിൽ 22 ഇടത്തും സൗദി വമ്പൻ പദ്ധതികൾ തുടങ്ങിക്കഴിഞ്ഞു. 5 ദ്വീപുകൾ സഞ്ചാരികൾക്കായി അടുത്ത വർഷം തുറക്കുമെന്ന് പ്രഖ്യാപിച്ചത് 
പ്രധാനമന്ത്രി തന്നെയാണ്. 1150ൽ പകുതിയും വികസിപ്പിച്ച് സഞ്ചാരികൾക്കായി തുറന്നു കൊടുക്കാനാണ് സൗദിയുടെ പ്ലാൻ. ചെങ്കടൽ തീരത്തുയരുന്ന നിയോം സിറ്റിക്കൊപ്പമാണ് ഈ ദ്വീപുകളും വികസിക്കുന്നത്. 2030നകം പത്ത് ലക്ഷം തൊഴിലവസരങ്ങൾ ടൂറിസം മേഖലയിൽ എന്നതാണ് സൗദിയുടെ പ്ലാൻ. ജിഡിപിയിൽ 3 ശതമാനമായിരുന്ന ടൂറിസം പത്തം ശതമാനമാക്കും. 
എക്സ്പോ 2030 വഴി മാത്രം മൂന്നര ലക്ഷത്തോളം സ്ഥിരം തൊഴിലുകൾ തുറക്കും. 2030ഓടെ പ്രതിവർഷം 15 കോടി സന്ദർശകരെ രാജ്യത്തേക്കെത്തിക്കാനാണ് സൗദി ഒരുങ്ങുന്നത്. 

Read Also -  ആകെ നാല് ദിവസം അവധി; ശമ്പളത്തോട് കൂടിയ അവധി പ്രഖ്യാപിച്ച് ഷാര്‍ജ

മാറുന്ന രാജ്യത്തിനായി അതിവേഗം വിസ നടപടികൾ പൊളിച്ചെഴുതുകയാണ് സൗദി. 
ഡിജിറ്റൽ വിസ 1 മിനിട്ടിനകം കൈയിലെത്തും ഇപ്പോൾ. ഹജ്ജ്, ഉംറ, ടൂറിസ്റ്റ്, ബിസിനസ്, ജോലി വിസകൾ നൽകാൻ 30 മന്ത്രിലായങ്ങളുൾപ്പടെ ഏജൻസികളെ ഒറ്റ പ്ലാറ്റ്ഫോമിലാക്കിയിരിക്കുന്നു. 
ഈ വിസകൾ അതിവേഗം നൽകാനാണ് നീക്കം. കെ.എസ്.എ വിസ എന്നാണ് പേര്.  ജിഒന.എസ്.എ സെർച്ച് എഞ്ചിനിൽ സ്വന്തമായി പ്രൊഫൈൽ ഉണ്ടാക്കി വിസ വിവരങ്ങൾ സൂക്ഷിക്കാം.  ആവശ്യമാകുമ്പോൾ പുതുക്കാം. അതിവേഗം വിസ നൽകുന്നതിനൊപ്പം കർശനമായ വിസ ചട്ടങ്ങളിലും നിയമങ്ങളിലും പ്രവാസികൾക്കനുകൂലമായ മാറ്റങ്ങളും പ്രതീക്ഷിക്കാം. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം


 

click me!