2024 ജനുവരി രണ്ട് ചൊവ്വാഴ്ച ഔദ്യോഗിക പ്രവൃത്തി ദിവസം പുനരാരംഭിക്കും. ഇതോടെ ഷാര്‍ജയിലെ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് നാല് ദിവസത്തെ വാരാന്ത്യമാണ് ലഭിക്കുക.

ഷാര്‍ജ: ഷാര്‍ജയില്‍ സര്‍ക്കാര്‍ മേഖലയ്ക്ക് പുതുവത്സര അവധി പ്രഖ്യാപിച്ചു. 2024 ജനുവരി ഒന്ന് തിങ്കളാഴ്ച ഷാര്‍ജ ഗവണ്‍മെന്റ് ഡിപ്പാര്‍ട്ട്‌മെന്റുകള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഔദ്യോഗിക പുതുവത്സര അവധി ആയിരിക്കുമെന്ന് മാനവവിഭവശേഷി വകുപ്പ് അറിയിച്ചു.

2024 ജനുവരി രണ്ട് ചൊവ്വാഴ്ച ഔദ്യോഗിക പ്രവൃത്തി ദിവസം പുനരാരംഭിക്കും. ഇതോടെ ഷാര്‍ജയിലെ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് നാല് ദിവസത്തെ വാരാന്ത്യമാണ് ലഭിക്കുക. പൊതു, സ്വകാര്യ മേഖലകള്‍ക്ക് ജനുവരി ഒന്നിന് അവധി ആയിരിക്കുമെന്ന് ഫെഡറല്‍ ഗവണ്‍മെന്റും മാനവവിഭവശേഷി, സ്വദേശിവത്കരണ മന്ത്രാലയവും കഴിഞ്ഞ ആഴ്ച അറിയിച്ചിരുന്നു. സര്‍ക്കാര്‍ മേഖലക്ക് ജനുവരി ഒന്നിന് അവധി ആയിരിക്കുമെന്ന് ദുബൈ അതോറിറ്റിയും പ്രഖ്യാപിച്ചിരുന്നു. 

Read Also - ലോകത്തിലെ തിരക്കേറിയ വിമാനത്താവളങ്ങളുടെ പട്ടികയില്‍ ആദ്യ പത്തില്‍ ഹമദ് എയര്‍പോര്‍ട്ട്

ഖത്തറില്‍ വനിതാ ജീവനക്കാരുടെ തൊഴില്‍ സമയം കുറയ്ക്കുന്നു

ദോഹ: സ്‌കൂളില്‍ പഠിക്കുന്ന കുട്ടികളുള്ള സര്‍ക്കാര്‍ ജോലിക്കാരായ ഖത്തരി സ്ത്രീകളുടെ തൊഴില്‍ സമയം കുറക്കാന്‍ പദ്ധതി. ഇതിന്റെ പൈലറ്റ് പദ്ധതി ഈ വര്‍ഷം മധ്യകാല അവധിക്കാലത്ത് നടപ്പാക്കും. 

ഈ ​മാ​സം 24 മു​ത​ല്‍ ജ​നു​വ​രി നാ​ലു വ​രെ​യു​ള്ള കാ​ല​യ​ള​വി​ല്‍ പ​രീ​ക്ഷ​ണാ​ടി​സ്ഥാ​ന​ത്തി​ല്‍ പ​ദ്ധ​തി പ്രാ​വ​ര്‍ത്തി​ക​മാ​ക്കും. സര്‍ക്കാര്‍ ജീവനക്കാരായ സ്വദേശി സ്ത്രീകള്‍ക്കാണ് പദ്ധതിയുടെ പ്രയോജനം ലഭിക്കുക. സ്‌കൂളില്‍ പഠിക്കുന്ന കുട്ടികളുള്ള ഖത്തരി സ്ത്രീകളുടെ ജോലി സമയം ഉച്ചയ്ക്ക് 12 മണിക്ക് അവസാനിക്കുന്ന രീതിയിലാണ് ക്രമീകരണം.

തൊ​ഴി​ല്‍ സ​മ​യം കു​റ​ക്കു​ന്ന​തു​ കൊ​ണ്ടു​ണ്ടാ​കു​ന്ന ഗു​ണ​ങ്ങ​ളും ബുദ്ധിമുട്ടുകളും സി​വി​ല്‍ സ​ര്‍വി​സ് ആ​ൻ​ഡ് ഗ​വ​ണ്‍മെ​ന്റ് ഡെ​വ​ല​പ്മെ​ന്റ് ബ്യൂ​റോ​യും വി​ദ്യാ​ഭ്യാ​സ ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ മ​ന്ത്രാ​ല​യ​വും വി​ല​യി​രു​ത്തുകയും ചെയ്യും. സ്ത്രീ​ശാ​ക്തീ​ക​ര​ണ​വും സ്ത്രീ​ക​ളി​ലെ അ​മി​ത സ​മ്മ​ര്‍ദം കു​റ​ക്ക​ലുമാണ് പദ്ധതിയുടെ ലക്ഷ്യം. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം