ജീവനെടുത്തത് മയോണൈസ്, അപകടകരമായ ബാക്ടീരിയ സാന്നിധ്യം; പ്രമുഖ ബ്രാന്‍ഡിന്റെ മയോണൈസ് വിപണിയിൽ നിന്ന് പിൻവലിച്ചു

Published : May 12, 2024, 02:17 PM ISTUpdated : May 12, 2024, 05:54 PM IST
ജീവനെടുത്തത് മയോണൈസ്, അപകടകരമായ ബാക്ടീരിയ സാന്നിധ്യം; പ്രമുഖ ബ്രാന്‍ഡിന്റെ മയോണൈസ് വിപണിയിൽ നിന്ന് പിൻവലിച്ചു

Synopsis

റെസ്റ്റോറന്റിലെ ഭക്ഷ്യ സാമ്പിളുകള്‍ ലബോറട്ടറിയില്‍ പരിശോധിച്ചപ്പോള്‍ ബോണ്‍ ടം ബ്രാന്‍ഡിന്റെ മയോണൈസില്‍ ക്ലോസ്ട്രിഡിയം ബോട്ടുലിനം ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തി.

റിയാദ്: അടുത്തിടെ സൗദി അറേബ്യയിലെ റിയാദിലുണ്ടായ ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് പ്രമുഖ ബ്രാന്‍ഡിന്റെ മയോണൈസ് വിപണിയില്‍ നിന്ന് പിന്‍വലിച്ച് സൗദി അധികൃതര്‍. സൗദി ഫുഡ് ആന്‍ഡ് ഡ്രഗ് അതോറിറ്റിയുടെ സഹകരണത്തോടെ സൗദി മുന്‍സിപ്പല്‍ ആന്‍ഡ് റൂറല്‍ ആന്‍ഡ് ഹൗസിങ് മന്ത്രാലയമാണ് ഉല്‍പ്പന്നം പിന്‍വലിച്ചത്. ഈ മയോണൈസിന്റെ വിതരണവും നിര്‍ത്തിവെച്ചു.

റിയാദിലെ ഹംബര്‍ഗിനി റെസ്‌റ്റോറന്റിലുണ്ടായ ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് നടത്തിയ അന്വേഷണമാണ് 'ബോണ്‍ തൂം' എന്ന ബ്രാന്‍ഡിന്റെ മയോണൈസ് പിന്‍വലിക്കാന്‍ കാരണമായത്. ഈ റെസ്റ്റോറന്റ് ശൃംഖലയില്‍ വിളമ്പിയ മയോണൈസാണ് ഭക്ഷ്യവിഷബാധയ്ക്ക് കാരണമായതെന്ന് ഫുഡ് ആന്‍ഡ് ഡ്രഗ് അതോറിറ്റി കണ്ടെത്തി. റെസ്റ്റോറന്റിലെ ഭക്ഷ്യ സാമ്പിളുകള്‍ ലബോറട്ടറിയില്‍ പരിശോധിച്ചപ്പോള്‍ 'ബോണ്‍ തൂം' ബ്രാന്‍ഡിന്റെ മയോണൈസില്‍ ക്ലോസ്ട്രിഡിയം ബോട്ടുലിനം ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തി. ഈ ബാക്ടീരിയ ഉല്‍പ്പാദിപ്പിക്കുന്ന വിഷവസ്തു ബോട്ടുലിസം എന്ന മാരക രോഗത്തിനും ഗുരുതര ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും കാരണമാകും.

Read Also -  വ്യാപക പരിശോധന; ബഹ്റൈനിൽ ലൈസൻസില്ലാത്ത കടകൾക്കും സ്ഥാപനങ്ങൾക്കുമെതിരെ കർശന നടപടി

കഴിഞ്ഞ ആഴ്ചയാണ് റിയാദില്‍ ഭക്ഷ്യവിഷബാധയേറ്റ് ഒരാള്‍ മരിച്ചത്. 75 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. സൗദിയിലാകെ 'ബോണ്‍ തൂം' മയോണൈസിന്റെ വിതരണം നിര്‍ത്തിവെച്ചു. വിപണിയില്‍ നിന്ന് ഈ മയോണൈസ് പിന്‍വലിക്കുകയും ഇത് നിര്‍മ്മിക്കുന്ന ഫാക്ടറി അടച്ചുപൂട്ടുകയും ചെയ്തു. ഫാക്ടറിയില്‍ ബാക്കിയുണ്ടായിരുന്ന മയോണൈസ് സ്‌റ്റോക്ക് നശിപ്പിച്ചു. ഈ ഫാക്ടറിയില്‍ നിന്ന് വാങ്ങിയ മയോണൈസ് ഉപയോഗിക്കരുതെന്ന് നശിപ്പിച്ച് കളയണമെന്നും എല്ലാ റെസ്റ്റോറന്റുകള്‍ക്കും ഭക്ഷ്യശാലകള്‍ക്കും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.  

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ

Read more Articles on
click me!

Recommended Stories

ലോകത്തിലെ ഏറ്റവും വൃത്തിയുള്ള അഞ്ച് നഗരങ്ങൾ ഗൾഫിൽ
36,700 പ്രവാസികളെ കുവൈത്തിൽ നിന്ന് നാടുകടത്തി, സുരക്ഷാ പരിശോധന ശക്തം