പ്രവാസി മലയാളി വനിത കുവൈത്തിൽ നിര്യാതയായി. അബ്ബാസിയയിലെ താമസ സ്ഥലത്ത് കഴിഞ്ഞ ദിവസം രാത്രി കുഴഞ്ഞു വീണ ഇവരെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

കുവൈത്ത് സിറ്റി : ആലപ്പുഴ സ്വദേശിനി കുവൈത്തിൽ നിര്യാതയായി. ചെങ്ങന്നൂർ സ്വദേശിനി ഷൈനി മനോജ്‌ ( 54 ) ആണ് മരണപ്പെട്ടത്. അബ്ബാസിയയിലെ താമസ സ്ഥലത്ത് കഴിഞ്ഞ ദിവസം രാത്രി കുഴഞ്ഞു വീണ ഇവരെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ജഹറ ആശുപത്രിലെ സ്റ്റാഫ് നഴ്സ് ആയിരുന്നു. ഭർത്താവ്: മനോജ്‌. മക്കൾ രണ്ട് പേരും വിദേശത്ത് പഠനം നടത്തുകയാണ്. മൃതദേഹം നാട്ടിലേക്ക് കൊണ്ടു പോകുന്നതിനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുന്നു.