സ്വദേശികളുടെ പേരില്‍ ബിസിനസ് നടത്തുന്ന പ്രവാസികള്‍ കുടുങ്ങും; ശക്തമായ നടപടി വരുന്നു

By Web TeamFirst Published Nov 3, 2021, 1:21 PM IST
Highlights

ഗ്രോസറി ഷോപ്പ്, ബാർബർ ഷോപ്, ഗ്യാസ് സ്റ്റേഷൻ എന്നിങ്ങനെയുള്ള മേഖലകളില്‍ ഭൂരിപക്ഷ സ്ഥാപനങ്ങളും ബിനാമികളാണ് നടത്തുന്നതെന്ന് അധികൃതര്‍ കണ്ടെത്തിയിട്ടുണ്ട്.

റിയാദ്: സൗദി അറേബ്യയിലെ (Saudi Arabia) ബിനാമി ബിസിനസുകാർ കുടുങ്ങും. സ്വദേശി പൗരന്മാരുടെ മറവിൽ വിദേശികൾ ബിസിനസ് ഇടപാടുകൾ (Business transactions) നടത്തുന്നത് സൗദി അറേബ്യയിൽ വലിയ കുറ്റമാണ്. 2022 ഫെബ്രുവരിക്ക് ശേഷം ബിനാമി ബിസിനസുകൾ (benami business) കണ്ടെത്താൻ ശക്തമായ പരിശോധനയും നടപടികളും ആരംഭിക്കും. 

രാജ്യത്ത് നിലവിലുള്ള ബിനാമി ബിസിനസുകളിൽ ഭൂരിഭാഗവും ഗ്രോസറി ഷോപ്പ്, ബാർബർ ഷോപ്, ഗ്യാസ് സ്റ്റേഷൻ മേഖലയിലാണെന്നാണ് കണ്ടെത്തൽ. കൗൺസിൽ ഓഫ് സൗദി ചേംബേഴ്‍സിന്റെ പഠന റിപ്പോർട്ടിലാണ് ഈ കണ്ടെത്തൽ. ഗ്രോസറി ഷോപ്പ്, ബാർബർ ഷോപ്, ഗ്യാസ് സ്റ്റേഷൻ നടത്തിപ്പ് പൂർണമായും ബിനാമി ഇടപാടായാണ് നടക്കുന്നത്. നൂറുശതമാനമാണ് ഈ രംഗങ്ങളിലെ ബിനാമി ഇടപാടെന്ന് കണ്ടെത്തിയതായി കൗൺസിൽ ഓഫ് ചേംബറിലെ കൊമേഴ്‌സ്യൽ കമ്മിറ്റി ചെയർമാൻ ഹാനി അൽ അഫ്‌ലഖ് പറഞ്ഞു. ഇത് കണ്ടെത്താൻ പ്രത്യേക പരിശോധന നടത്താനാണ് നീക്കം.

യുഎഇയിലെ സര്‍ക്കാര്‍ മേഖലയില്‍ പ്രവാസികള്‍ക്ക് തൊഴിലവസരങ്ങള്‍; ശമ്പളം 50,000 ദിര്‍ഹം വരെ
ദുബൈ: യുഎഇയിലെ സര്‍ക്കാര്‍ മേഖലയില്‍ വിവിധ തസ്‍തികളിലേക്ക് പ്രവാസികള്‍ക്ക് അവസരം. വിവിധ രാജ്യക്കാര്‍ക്ക് അപേക്ഷിക്കാനാവും. 50,000 ദിര്‍ഹം വരെ ശമ്പളം വാഗ്ദാനം ചെയ്യുന്ന തസ്‍തികകള്‍ ഇക്കൂട്ടത്തിലുണ്ട്.

ദുബൈ വിമണ്‍ എസ്റ്റാബ്ലിഷ്‍മെന്റ്സ്, പ്രൊഫഷണല്‍ കമ്മ്യൂണിക്കേഷന്‍ കോര്‍പറേഷന്‍, ദുബൈ ഹെല്‍ത്ത് അതോരിറ്റി, ഇസ്ലാമിക് അഫയേഴ്‍സ് ആന്റ് ചാരിറ്റബ്ള്‍ ആക്ടിവിറ്റീസ് ഡിപ്പാര്‍ട്ട്മെന്റ്, റോഡ്സ് ആന്റ് ട്രാന്‍സ്‍പോര്‍ട്ട് അതോരിറ്റി, ടൂബൈ ടൂറിസം, ദുബൈ എയര്‍ നാവിഗേഷന്‍ സര്‍വീസസ് തുടങ്ങിയ സ്ഥാപനങ്ങളിലേക്കും വകുപ്പുകളിലേക്കുമാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. നഴ്‍സുമാര്‍, ഡോക്ടര്‍മാര്‍, ഇമാമുമാര്‍, വെല്‍നെസ് എക്സിക്യൂട്ടീവുകള്‍, ലാബ്‍ ടെക്നീഷ്യന്‍, ഹെല്‍ത്ത് കെയര്‍ കണ്‍സള്‍ട്ടന്റുമാര്‍ എന്നിങ്ങനെ വിവിധ തസ്‍തികകളിലേക്ക് പ്രവാസികള്‍ക്ക് അപേക്ഷിക്കാം.

click me!