സൗദി പതാകയും ഭരണാധികാരികളുടെ പേരും ചിത്രങ്ങളും വാണിജ്യാവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നത് നിരോധിച്ചു

Published : Sep 19, 2022, 11:10 PM ISTUpdated : Sep 21, 2022, 06:10 PM IST
 സൗദി പതാകയും ഭരണാധികാരികളുടെ പേരും ചിത്രങ്ങളും വാണിജ്യാവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നത് നിരോധിച്ചു

Synopsis

ഭരണാധികാരികളുടെയോ ഉദ്യോഗസ്ഥരുടെയോ ചിത്രങ്ങള്‍, പേരുകള്‍ തുടങ്ങിയവ ഏതെങ്കിലും വ്യക്തികളോ വാണിജ്യ സ്ഥാപനങ്ങളോ അവരുടെ വാണിജ്യാവശ്യങ്ങള്‍ക്ക് ഉപയോഗിക്കരുതെന്നും വാണിജ്യ മന്ത്രാലയം അറിയിച്ചു.

റിയാദ്: സൗദി പതാകയും ഭരണാധികാരികളുടെ പേരും ചിത്രങ്ങളും വാണിജ്യാവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നതില്‍ വിലക്ക്. അല്ലാഹുവിന്റെ നാമം, ഏകദൈവത്വ വചനം (കലിമ), രാജ്യചിഹ്നമായ 'രണ്ട് വാളുകളും ഈന്തപ്പനയും' എന്നിവ ഉള്‍പ്പെടുന്ന സൗദി പതാകയുടെ വാണിജ്യപരമായ ദുരുപയോഗത്തിനാണ് വിലക്ക്.

കൂടാതെ ഭരണാധികാരികളുടെയോ ഉദ്യോഗസ്ഥരുടെയോ ചിത്രങ്ങള്‍, പേരുകള്‍ തുടങ്ങിയവ ഏതെങ്കിലും വ്യക്തികളോ വാണിജ്യ സ്ഥാപനങ്ങളോ അവരുടെ വാണിജ്യാവശ്യങ്ങള്‍ക്ക് ഉപയോഗിക്കരുതെന്നും വാണിജ്യ മന്ത്രാലയം അറിയിച്ചു. പ്രസിദ്ധീകരണങ്ങള്‍, ചരക്കുകള്‍, ഉല്‍പ്പന്നങ്ങള്‍, മീഡിയ ബുള്ളറ്റിനുകള്‍, പ്രത്യേക സമ്മാനങ്ങള്‍ എന്നിവയിലൊന്നും ഇവ ഉപയോഗിക്കാന്‍ അനുവാദമില്ലെന്ന് മന്ത്രാലയം സ്ഥിരീകരിച്ചു. ദേശീയ ദിനാഘോഷം ഉള്‍പ്പെടെ എല്ലാ സമയത്തും ഈ ലംഘനങ്ങള്‍ നിയന്ത്രിക്കുന്നതിനായി രാജ്യത്തിന്റെ എല്ലാ പ്രദേശങ്ങളിലെയും മാര്‍ക്കറ്റുകളില്‍ പരിശോധനാ പര്യടനങ്ങള്‍ നടത്തുന്നുണ്ടെന്നും മന്ത്രാലയം വിശദീകരിച്ചു. വാണിജ്യ ഇടപാടുകളില്‍ 'രണ്ട് വാളും ഈന്തപ്പനയും' എന്ന രാജ്യചിഹ്നം ഉപയോഗിക്കുന്നത് നിരോധിച്ചുകൊണ്ട് നാല് വര്‍ഷം മുമ്പ് വാണിജ്യ സ്ഥാപനങ്ങള്‍ക്ക് ഉത്തരവ് നല്‍കിയിരുന്നു.

യുഎഇയില്‍ ബിസിനസുകാരനെ തട്ടിക്കൊണ്ടുപോയി മോചനദ്രവ്യം ആവശ്യപ്പെട്ട ഏഴ് പ്രവാസികള്‍ കുടുങ്ങി

 വാണിജ്യ സ്ഥാപനങ്ങൾ പ്രഖ്യാപിക്കുന്ന ഓഫറുകൾക്ക് നിബന്ധനകൾ പാലിക്കണം

റിയാദ്: സൗദി അറേബ്യയുടെ ദേശീയ ദിനാഘോഷം പ്രമാണിച്ച് രാജ്യത്തെ വാണിജ്യ സ്ഥാപനങ്ങൾ വിലക്കിഴിവുപോലുള്ള ആനുകൂല്യങ്ങൾ പ്രഖ്യാപിക്കുമ്പോൾ കൃത്യമായ മാനദണ്ഡങ്ങൾ പാലിക്കണമെന്ന് സൗദി വാണിജ്യ മന്ത്രാലയം അറിയിച്ചു. ദേശീയദിനവുമായി ബന്ധപ്പെട്ട വിലക്കിഴിവ് നല്‍കുമ്പോള്‍ സ്ഥാപനങ്ങള്‍ മന്ത്രാലയത്തിന്റെ മുൻകൂർ അനുമതി നേടണം. 

സൗദി അറേബ്യയില്‍ കെട്ടിടം തകര്‍ന്ന് ഒരാള്‍ മരിച്ചു

വാണിജ്യ മന്ത്രാലയത്തില്‍ നിന്ന് ഓഫറുകള്‍ നല്‍കാനായി ലഭിക്കുന്ന അനുമതി പത്രം സ്ഥാപനത്തിൽ ഉചിതമായതും ഉപഭോക്താക്കൾക്ക് കാണാവുന്നതുമായ സ്ഥലത്ത് പ്രദർശിപ്പിക്കണമെന്നും വ്യവസ്ഥയുണ്ട്. എത്ര ശതമാനമാണ് വിലക്കുറവ് നല്‍കുന്നതെന്ന വിവരം ഉപഭോക്താക്കൾക്ക് വായിച്ച് മനസിലാക്കത്തക്ക വിധം രേഖപ്പെടുത്തിയിരിക്കണം. വിലക്കിഴിവ്‌ പ്രഖ്യാപനത്തിന് മുമ്പും അതിന് ശേഷവുമുള്ള വിലയുടെ സ്റ്റിക്കറുകൾ ഉത്പന്നങ്ങൾക്ക് മേൽ പതിക്കണം. 15 ദിവസത്തിൽ കൂടുതൽ വിലക്കിഴിവ്‌ നൽകാൻ പാടില്ല എന്നീ അഞ്ച് വ്യവസ്ഥകളാണ് മന്ത്രാലയം പ്രഖ്യാപിച്ചിട്ടുള്ളത്.  


 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ

Read more Articles on
click me!

Recommended Stories

പച്ചത്തുണി കൊണ്ട് മറച്ച് സൂക്ഷിച്ചു, സിറിയക്ക് സൗദി സമ്മാനിച്ച ആ പെട്ടിയിലെന്തായിരുന്നു? ഒടുവിൽ ഉത്തരമായി
വൃത്തിയിൽ വിട്ടുവീഴ്ചയില്ല, ലോകത്തിലെ ഏറ്റവും വൃത്തിയുള്ള 10 നഗരങ്ങളിൽ അഞ്ചും ഗൾഫിൽ