
റിയാദ്: സ്‌പോണ്‍സറുടെ അടുത്തുനിന്ന് ഒളിച്ചോടി എന്ന നിയമകുരുക്കായ 'ഹുറൂബ്' ഒഴിവാക്കാന്‍ കൈക്കൂലി വാങ്ങിയ സൗദി സര്‍ക്കാര്‍ ഉദ്യോഗസ്ഥന് റിയാദ് ക്രമിനല്‍ കോടതി മൂന്നു വര്‍ഷം തടവും അരലക്ഷം റിയാല്‍ പിഴയും ശിക്ഷ വിധിച്ചു.
ഒരാളുടെ ഹുറൂബ് നീക്കിക്കൊടുക്കാന്‍ ഇദ്ദേഹം ഈടാക്കിയിരുന്നത് 25,000 റിയാലായിരുന്നു. ഏറെ കാലത്തെ നിരീക്ഷണത്തിന് ശേഷം കൈക്കൂലി വാങ്ങുന്നന്നതിനിടെയാണ് ഇയാള്‍ പിടിക്കപ്പെട്ടത്. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം പബ്ലിക് പ്രോസിക്യൂഷനില്‍ ഹാജരാക്കി. അന്വേഷണം പൂര്‍ത്തിയാവുന്നത് വരെ പോലീസ് കസ്റ്റഡിയില്‍ വിട്ടു. ശേഷം കുറ്റപത്രം കോടയില്‍ സമര്‍പ്പിച്ചു. വിധിക്കെതിരെ അപ്പീല്‍ പോകാന്‍ അവസരമുണ്ട്.
സൗദി അറേബ്യയില്‍ രണ്ടിടങ്ങളില്‍ തീപിടുത്തം; നിയന്ത്രണ വിധേയമെന്ന് സിവില്‍ ഡിഫന്‍സ്
തൊഴിലാളികള്‍ ഓടിപ്പോയെന്ന് തൊഴിലുടമ ജവാസാത്തില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന് പ്രക്രിയയാണ് ഹുറൂബ്. ഇക്കാര്യം തൊഴിലാളിയുടെ താമസരേഖയില്‍ രേഖപ്പെടുത്തും. 15 ദിവസത്തിനുള്ളില്‍ തൊഴിലുടമക്ക് ഇത് ഓണ്‍ലൈന്‍ വഴി നീക്കാന്‍ അവസരമുണ്ട്. പിന്നീട് നേരിട്ട് ജവാസാത്തില്‍ ഹാജരായി കാര്യങ്ങള്‍ ബോധിപ്പിച്ചാല്‍ മാത്രമേ ഒഴിവായി കിട്ടുകയുള്ളൂ.
സൗദി ദേശീയദിനാഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ച് ജിദ്ദയില്‍ വ്യോമാഭ്യാസ പ്രകടനം
സൗദി പതാകയും ഭരണാധികാരികളുടെ പേരും ചിത്രങ്ങളും വാണിജ്യാവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നതിന് നിരോധനം
റിയാദ്: സൗദി പതാകയും ഭരണാധികാരികളുടെ പേരും ചിത്രങ്ങളും വാണിജ്യാവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നതിന് നിരോധനം. അല്ലാഹുവിന്റെ നാമം, ഏകദൈവത്വ വചനം (കലിമ), രാജ്യചിഹ്നമായ 'രണ്ട് വാളുകളും ഈന്തപ്പനയും' എന്നിവ ഉള്‍പ്പെടുന്ന സൗദി പതാകയുടെ വാണിജ്യപരമായ ദുരുപയോഗത്തിനാണ് വിലക്ക്. ഭരണാധികാരികളുടെയോ ഉദ്യോഗസ്ഥരുടെയോ ചിത്രങ്ങള്‍, പേരുകള്‍ തുടങ്ങിയവ ഏതെങ്കിലും വ്യക്തികളോ വാണിജ്യ സ്ഥാപനങ്ങളോ അവരുടെ വാണിജ്യാവശ്യങ്ങള്‍ക്ക് ഉപയോഗിക്കരുതെന്നും വാണിജ്യ മന്ത്രാലയം അറിയിച്ചു.
പ്രസിദ്ധീകരണങ്ങള്‍, ചരക്കുകള്‍, ഉല്‍പ്പന്നങ്ങള്‍, മീഡിയ ബുള്ളറ്റിനുകള്‍, പ്രത്യേക സമ്മാനങ്ങള്‍ എന്നിവയിലൊന്നും ഇവ ഉപയോഗിക്കാന്‍ അനുവാദമില്ലെന്ന് മന്ത്രാലയം സ്ഥിരീകരിച്ചു. ദേശീയ ദിനാഘോഷം ഉള്‍പ്പെടെ എല്ലാ സമയത്തും ഈ ലംഘനങ്ങള്‍ നിയന്ത്രിക്കുന്നതിനായി രാജ്യത്തിന്റെ എല്ലാ പ്രദേശങ്ങളിലെയും മാര്‍ക്കറ്റുകളില്‍ പരിശോധനാ പര്യടനങ്ങള്‍ നടത്തുന്നുണ്ടെന്നും മന്ത്രാലയം വിശദീകരിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ