
റിയാദ്: 2024 ൽ അറബ് ലോകത്തെ ഏറ്റവും സ്വാധീനമുള്ള നേതാവായി സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ അമീർ മുഹമ്മദ് ബിൻ സൽമാൻ തെരഞ്ഞെടുക്കപ്പെട്ടു. 2021 മുതൽ തുടർച്ചയായ നാലാം തവണയാണ് ജനങ്ങളുടെ ഈ അംഗീകാരം അദ്ദേഹത്തെ തേടിയെത്തുന്നത്.
2024 ഡിസംബർ 23 മുതൽ 2025 ജനുവരി എട്ട് വരെ അറബ് സമൂഹത്തിനിടയിൽ റഷ്യ ടുഡേ അറബി നെറ്റ്‌വർക്ക് നടത്തിയ അഭിപ്രായ സർവേ പ്രകാരമാണ് തെരഞ്ഞെടുപ്പ്. സർവേയിൽ പങ്കെടുത്തവരുടെ എണ്ണത്തിെൻറ 54.54 ശതമാനം അഥവാ 31,166 വോട്ടുകളിൽ 16,998 വോട്ടുകൾ കിരീടാവകാശിക്ക് ലഭിച്ചു. ഇസ്രാഈൽ സൈന്യം കൊലപ്പെടുത്തിയ ഹമാസ് നേതാവ് യഹ്‌യ സിൻവാർ ആണ് രണ്ടാം സ്ഥാനത്ത്.
Read Also - 5 വർഷത്തെ കാത്തിരിപ്പ്, മുടങ്ങാതെ ടിക്കറ്റെടുത്തു; നിനച്ചിരിക്കാതെ മലയാളിക്ക് ഭാഗ്യമെത്തി, കൈവന്നത് കോടികൾ
3,416 വോട്ടുകൾ അഥവാ മൊത്തം വോട്ടുകളുടെ 10.96 ശതമാനം വോട്ടുകളാണ് അദ്ദേഹം നേടിയത്. 5.73 ശതമാനം അഥവാ 1,785 വോട്ടുകളോടെ അൾജീരിയൻ പ്രസിഡൻറ് അബ്ദുൽ മദ്ജിദ് ടെബ്ബൂൺ മൂന്നാം സ്ഥാനത്തുമെത്തി.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ