Separated Siamese twins : വേർപെടുത്തിയ ഡോക്ടറെ കാണാൻ പതിമൂന്ന് വർഷത്തിന് ശേഷം സയാമീസ് ഇരട്ടകളെത്തി

Published : Feb 23, 2022, 10:26 PM IST
Separated Siamese twins : വേർപെടുത്തിയ ഡോക്ടറെ കാണാൻ പതിമൂന്ന് വർഷത്തിന് ശേഷം സയാമീസ് ഇരട്ടകളെത്തി

Synopsis

2009ലാണ് റിയാദിലെ കിങ് അബ്ദുൽ അസീസ് മെഡിക്കൽ സെന്ററിൽ ഈ സയാമീസ് ഇരട്ടകളെ വേർപ്പെടുത്തിയത്. ഇവരുടെ കുടലും ജനനേന്ദ്രിയവും പെൽവിസും പരസ്‍പരം ഒട്ടിച്ചേർന്ന അവസ്ഥയിലായിരുന്നു. 

റിയാദ്: ഈജിപ്ഷ്യൻ സയാമീസ് ഇരട്ടകൾ (Egyptian Siamese twins) തങ്ങളെ വേർപ്പെടുത്തിയ ഡോക്ടറെ കാണാൻ പതിമൂന്ന് വർഷത്തിന് ശേഷം സൗദി അറേബ്യയിൽ (Saudi Arabia) എത്തി. സൗദി ഭരണാധികാരി സൽമാൻ രാജാവിന്റെ പേരിലുള്ള റിലീഫ് സെന്റർ (King Salman Humanitarian Aid and Relief Center) മേധാവി ഡോ. അബ്ദുല്ല അൽറബീഅയെ (Dr. Abdullah Bin Abdulaziz Al Rabeeah) കാണാനാണ് ഇപ്പോൾ വേർപ്പെട്ട വ്യക്തികളായി ജീവിതം നയിക്കുന്ന കൗമാരക്കാരായ ഹസനും മഹമൂദും (Hassan and Mahmoud) എത്തിയത്. ഇവരുടെ കുടുംബാംഗങ്ങളും ഒപ്പമുണ്ടായിരുന്നു. 

2009ലാണ് റിയാദിലെ കിങ് അബ്ദുൽ അസീസ് മെഡിക്കൽ സെന്ററിൽ ഈ സയാമീസ് ഇരട്ടകളെ വേർപ്പെടുത്തിയത്. ഇവരുടെ കുടലും ജനനേന്ദ്രിയവും പെൽവിസും പരസ്‍പരം ഒട്ടിച്ചേർന്ന അവസ്ഥയിലായിരുന്നു. സങ്കീർണമായ ശസ്ത്രക്രിയയിലൂടെയാണ് ഇരട്ടകളെ വേർപ്പെടുത്തിയത്. സയാമീസ് ഇരട്ടകളെ വേർപ്പെടുത്തുന്നതിൽ ലോക പ്രശസ്‍തനായ ഡോ. അബ്‍ദുല്ല അൽറബീഅ വിവിധ രാജ്യക്കാരായ അമ്പതിലേറെ ഇരട്ടകളെ വിജയകരമായി വേർപ്പെടുത്തിയിട്ടുണ്ട്. 

സൗദി സർക്കാറിന്റെ ചെലവിൽ സയാമീസ് ഇരട്ടകളെ റിയാദിൽ കൊണ്ടുവന്ന് ആവശ്യമായ ചികിത്സയും പരിചരണവും നൽകി ശസ്‍ത്രക്രിയ നടത്തി വേർപ്പെടുത്തി സുഖപ്പെടുത്തിയിട്ടാണ് തിരിച്ചുവിടുന്നത്. അങ്ങനെ വേർപ്പെട്ട് പോയ ജോഡികളിൽ പെട്ടവരാണ് ഹസനും മഹമൂദും. ഇവരാണ് ഇപ്പോൾ റിയാദിലെത്തി തങ്ങൾക്ക് വേറിട്ട വ്യക്തിത്വും ജീവിതവും നൽകിയ ഡോക്ടറെ കണ്ടത്. 

തങ്ങളെ വേർപ്പെടുത്താൻ നേതൃത്വം നൽകിയ ഡോക്ടർക്കും സംഘത്തിനും മുഴുവൻ ചെലവും വഹിച്ച് സൗകര്യമൊരുക്കിയ സൗദി ഭരണാധികാരികൾക്കും ഇരുവരും കുടുംബവും നേരിട്ട് നന്ദി അറിയിച്ചു.


റിയാദ്: സൗദി അറേബ്യയുടെ (Saudi Arabia) അടയാളങ്ങൾ രേഖപ്പെടുത്തുന്ന വ്യത്യസ്‍തമായ അഞ്ച് ലോഗോ ഉൾപ്പെടുന്ന പുതിയ വാഹന നമ്പർ പ്ലേറ്റുകൾ (Vehicle number plates with logos) പുറത്തിറക്കി സൗദി ട്രാഫിക് വിഭാഗം (Saudi Traffic Department). ‘സൗദി വിഷൻ’, ‘രണ്ട് വാളുകളും ഈന്തപ്പനയും ഉള്‍പ്പെടുന്ന രാജ്യത്തിന്റെ ഔദ്യോഗിക ചിഹ്നം’ , ‘മദായിൻ സാലിഹ്’, ‘ദറഇയ’ എന്നിങ്ങനെ അഞ്ച് അടയാളങ്ങൾ രേഖപ്പെടുത്തുന്ന വ്യതിരിക്തമായ ലോഗോയുള്ള വാഹന നമ്പർ പ്ലേറ്റുകൾ വിതരണം ചെയ്യുന്ന സേവനം തിങ്കളാഴ്ച മുതൽ ആരംഭിച്ചതായി ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് (General directorate of traffic അറിയിച്ചു. 

പുതിയ നമ്പർ പ്ലേറ്റുകൾക്ക് 800 റിയാലാണ് ഫീസായി അടക്കേണ്ടത്. ഇത്തരത്തിലുള്ള നമ്പർ പ്ലേറ്റുകൾ നേടാൻ ആഗ്രഹിക്കുന്നവർ ട്രാഫിക് അക്കൗണ്ടിൽ ഫീസ് അടച്ചതിന് ശേഷം ആഭ്യന്തര മന്ത്രാലയത്തിന്റെ ‘അബ്ഷീർ’ പ്ലാറ്റ്‌ഫോമിൽ പ്രവേശിച്ച് സേവന ടാബിൽ നിന്ന് ‘ട്രാഫിക്’ തെരഞ്ഞെടുക്കുക. തുടർന്ന് ‘കോൺടാക്റ്റ്’ എടുത്ത് ‘ലോഗോ അടങ്ങിയ നമ്പർ പ്ലേറ്റ് അഭ്യർഥിക്കുക’ എന്നത് തെരഞ്ഞെടുത്ത് നമ്പർ പ്ലേറ്റുകൾക്ക് അപേക്ഷിക്കാവുന്നതാണ്. തങ്ങളുടെ വാഹനത്തിന്റെ, മാറ്റിസ്ഥാപിക്കാൻ ആഗ്രഹിക്കുന്ന നമ്പർ പ്ലേറ്റിലെ വിവരങ്ങൾ, ആവശ്യമായ ലോഗോ എന്നിവ അപേക്ഷയോടൊപ്പം വ്യക്തമാക്കണം. ഒപ്പം പണം അടച്ച രസീതിയുടെ ഒരു പകർപ്പ് ‘അബ്ഷീർ’ പ്ലാറ്റ്‌ഫോമിൽ അറ്റാച്ച് ചെയ്തിടുകയും വേണം.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ

Read more Articles on
click me!

Recommended Stories

സ്വകാര്യ സ്കൂളുകൾ എത്രയും വേഗം ഈ പ്രദേശങ്ങളിൽ നിന്ന് മാറ്റണം, കടുത്ത നിർദേശം; ലൈസൻസുകൾ റദ്ദാക്കുമെന്ന് കുവൈത്തിൽ മുന്നറിയിപ്പ്
ഹൈവേയിലൂടെ സംശയകരമായ രീതിയിൽ നടന്ന് യുവാവും യുവതിയും, പടോളിങ് ഉദ്യോഗസ്ഥരുടെ കണ്ണിൽപ്പെട്ടു, ലഹരി ഉപയോഗിച്ചതിന് പിടിയിൽ