പ്രവാസി നിയമലംഘകര്‍ക്കായി പരിശോധന ശക്തം; ഒരാഴ്ചക്കിടെ 10,809 പേരെ നാടുകടത്തി

Published : Apr 04, 2023, 04:16 PM IST
പ്രവാസി നിയമലംഘകര്‍ക്കായി പരിശോധന ശക്തം; ഒരാഴ്ചക്കിടെ 10,809 പേരെ നാടുകടത്തി

Synopsis

അറസ്റ്റിലായവരിൽ 9,609 താമസ നിയമലംഘകരും 4,561 അതിർത്തി സുരക്ഷാചട്ടങ്ങൾ ലംഘിച്ചവരും 2,237 തൊഴിൽ നിയമ ലംഘകരും ഉൾപ്പെടുന്നു. 

റിയാദ്: താമസ, തൊഴിൽ, അതിർത്തി സുരക്ഷാചട്ട ലംഘനത്തിന് ഒരാഴ്ചക്കിടെ 10,809 വിദേശികളെ സൗദി അറേബ്യയിൽ നിന്ന് നാടുകടത്തി. ഇതേ നിയമ ലംഘനങ്ങൾക്ക് 16,407 പേരെ പുതിയതായി പിടികൂടുകയും ചെയ്തു. മാർച്ച് 23 മുതൽ 29 വരെയുള്ള കാലയളവിൽ സുരക്ഷാസേനയുടെ വിവിധ യൂനിറ്റുകളും ജനറൽ ഡയറക്ടറേറ്റ് ഓഫ് പാസ്‌പോർട്ടും (ജവാസത്ത്) നടത്തിയ സംയുക്ത ഫീൽഡ് കാമ്പയിനിടെയാണ് അറസ്റ്റ്. 

അറസ്റ്റിലായവരിൽ 9,609 താമസ നിയമലംഘകരും 4,561 അതിർത്തി സുരക്ഷാചട്ടങ്ങൾ ലംഘിച്ചവരും 2,237 തൊഴിൽ നിയമ ലംഘകരും ഉൾപ്പെടുന്നു. രാജ്യത്തേക്ക് അതിർത്തി വഴി കടക്കാൻ ശ്രമിക്കുന്നതിനിടെ 1,086 പേരെ അറസ്റ്റ് ചെയ്തു. ഇതിൽ 22 ശതമാനം യമനികളും 74 ശതമാനം എത്യോപ്യക്കാരും നാല് ശതമാനം മറ്റ് രാജ്യക്കാരുമാണ്. 64 നിയമലംഘകർ സൗദി അറേബ്യയിൽ നിന്ന് പുറത്തുകടക്കാൻ ശ്രമിക്കുന്നതിനിടെ പിടിക്കപ്പെട്ടു. 

താമസ-തൊഴിൽ ചട്ടങ്ങൾ ലംഘിക്കുന്നവർക്ക് ഗതാഗത, താമസ സൗകര്യം ഒരുക്കുന്ന പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്ന 16 പേർ അറസ്റ്റിലായി. ആകെ 14,327 നിയമലംഘകർ നിലവിൽ ശിക്ഷാ നടപടിക്രമങ്ങൾക്ക് വിധേയരായിട്ടുണ്ട്. അതിൽ 12,554 പുരുഷന്മാരും 1,773 സ്ത്രീകളുമാണ്. ഇവരിൽ 6,251 നിയമലംഘകരെ യാത്രാരേഖകൾ ലഭിക്കുന്നതിന് അവരുടെ നയതന്ത്ര കാര്യാലയങ്ങൾക്ക് കൈമാറി. 1,487 നിയമലംഘകരെ യാത്രാനടപടികൾ പൂർത്തിയാക്കാൻ റഫർ ചെയ്തു. 

Read also:  കുടുംബങ്ങളുടെ കടുംപിടുത്തം; പ്രവാസി മലയാളിയുടെ മൃതദേഹം ഒരു മാസത്തിന് ശേഷം നാട്ടിലേക്ക്

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ദാമ്പത്യ തർക്കം, ഭാര്യയെ ചുറ്റിക കൊണ്ട് തലയ്ക്ക് അടിച്ച് കൊലപ്പെടുത്തി, ഇന്ത്യക്കാരന് കുവൈത്തിൽ വധശിക്ഷ
പുതുവർഷത്തിൽ റെക്കോർഡിടാൻ റാസൽഖൈമ, വിസ്മയ പ്രകടനം ഒരുങ്ങുന്നു, ആറു കിലോമീറ്റര്‍ നീളത്തിൽ 15 മിനിറ്റ് കരിമരുന്ന് പ്രയോഗം