
റിയാദ്: ഖത്തര്‍ ദേശീയ ദിനത്തില്‍(Qatar National Day) സൗദി ഭരണാധികാരി(Saudi ruler) സല്‍മാന്‍ രാജാവും കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനും അമീറിന് ആശംസകള്‍ നേര്‍ന്നു. അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ ഥാനിയുടെ ആരോഗ്യത്തിനും സന്തോഷത്തിനും പ്രാര്‍ത്ഥിക്കുന്നതായും ഖത്തര്‍ ഭരണകൂടവും ജനങ്ങളും കൂടുതല്‍ പുരോഗതിയും അഭിവൃദ്ധിയും കൈവരിക്കട്ടെയെന്നും ആശംസകളറിയിച്ചു. സഹോദര രാജ്യമായ ഖത്തറിലെ സര്‍ക്കാരിനും ജനങ്ങള്‍ക്കും കൂടുതല്‍ പുരോഗതിയും സമൃദ്ധിയും ആശംസിക്കുന്നതായും അമീറിന്റെ ആരോഗ്യത്തിനും സന്തോഷത്തിനും വേണ്ടി പ്രാര്‍ത്ഥിക്കുന്നതായും മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ പറഞ്ഞു.
ദോഹ: വ്യത്യസ്തവും വിപുലവുമായ പരിപാടികളോടെ ദേശീയ ദിനമാഘോഷിക്കാന്‍ (Qatar National Day)ഖത്തര്‍. അറബ് കപ്പിന്റെ(Arab Cup) ഭാഗമായെത്തിയ കാണികള്‍ക്ക് കൂടി ഗംഭീര ദൃശ്യവിരുന്ന് ഒരുക്കിയാണ് ഖത്തര്‍ ദേശീയ ദിനം ആഘോഷിക്കുന്നത്. വെള്ളിയാഴ്ച രാത്രിയില്‍ ആസ്പയറിലെ വെടിക്കെട്ട് രാജ്യത്തെ ഉത്സവലഹരിയിലാക്കി. 10 മിനിറ്റ് നീണ്ട വെടിക്കെട്ട് കാണാന്‍ നിരവധി പേരെത്തിയിരുന്നു.
ദേശീയ ദിനത്തിലെ പരേഡ് രാവിലെ ഒമ്പതിന് കോര്‍ണിഷില്‍ ആരംഭിക്കും. പ്രത്യേക ക്ഷണമുള്ളവര്‍ക്കാണ് സന്ദര്‍ശക ഗാലറിയിലേക്ക് പ്രവേശനം. ഗാലറിയുടെ രണ്ട് വശങ്ങളിലുമായി 9000ലേറെ പേര്‍ക്കാണ് ഇരിപ്പിടമൊരുക്കിയിട്ടുള്ളത്. ഇത്തവണ സൈനിക വാഹനങ്ങളുടെ പ്രദര്‍ശനം ഉണ്ടാകില്ല. കാലാള്‍പ്പടയുടെ പരേഡ് മാത്രമായിരിക്കും. രാത്രിയില്‍ ഫിഫ അറബ് കപ്പ് ഫൈനല്‍ മത്സരത്തിന് പിന്നാലെ മനഹോരമായ വെടിക്കെട്ടിനാകും കോര്‍ണിഷ് സാക്ഷിയാകുക.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam