
റിയാദ്: സൗദി അറേബ്യയുടെ 92-ാം ദേശീയ ദിനത്തോടനുബന്ധിച്ച് സൗദി കെ.എം.സി.സിയുടെ പ്രവര്‍ത്തകര്‍ രാജ്യത്തുടനീളം രക്തദാനം നടത്തുമെന്ന് നാഷനല്‍ കമ്മിറ്റി അറിയിച്ചു. സൗദി ഭരണാധികാരി സല്‍മാന്‍ രാജാവിനും കിരീടാവകാശി അമീര്‍ മുഹമ്മദ് ബിന്‍ സല്‍മാനും രാജ്യത്തെ ജനതക്കും നന്ദിയര്‍പ്പിച്ച് കൊണ്ടാണ് കഴിഞ്ഞ 10 വര്‍ഷമായി തുടരുന്ന രക്തദാനം ഇത്തവണ കൂടുതല്‍ ഊര്‍ജിതമായി നടത്താന്‍ തീരുമാനിച്ചതെന്ന് ഭാരവാഹികള്‍ പറഞ്ഞു.
'അന്നം നല്‍കിയ രാജ്യത്തിന് ജീവരക്തം സമ്മാനം' എന്ന പേരിലാണ് രക്തദാന ക്യാമ്പയിന്‍ സൗദി ദേശീയദിനമായ സെപ്തംബര്‍ 23ന് ആരംഭിക്കുന്നത്. 30-ാം തീയതി വരെ രാജ്യത്തെ 20ലധികം കേന്ദ്രങ്ങളില്‍ പ്രവര്‍ത്തകര്‍ രക്തം ദാനം ചെയ്യും. മുന്‍കാലങ്ങളില്‍ സൗദി ആരോഗ്യമന്ത്രാലയത്തിന്റെ പ്രശംസ പിടിച്ചുപറ്റിയ രക്തദാനം ഇത്തവണയും വളരെ ശാസ്ത്രീയമായ രീതിയിലാണ് സംഘടിപ്പിക്കുന്നത്. കെ.എം.സി.സിയുടെ വിവിധ സെന്‍ട്രല്‍ കമ്മിറ്റികളുടെ നേതൃത്വത്തില്‍ പ്രവര്‍ത്തകര്‍ സൗദി ആരോഗ്യ മന്ത്രാലയം നിര്‍ദേശിച്ച അതത് മേഖലയിലെ ആശുപത്രികളിലെത്തി രക്തം ദാനം ചെയ്യും. വിവിധ കേന്ദ്രങ്ങളില്‍ ആരോഗ്യ മന്ത്രാലയത്തിന്റെ പ്രധാന ഉദ്യോഗസ്ഥര്‍ രക്തദാന ചടങ്ങില്‍ സംബന്ധിക്കും.
സൗദിയില്‍ ഗാര്‍ഹിക തൊഴിലാളികളുടെ തൊഴില്‍ മാറ്റം ഏഴ് ദിവസത്തിനകം പൂര്‍ത്തിയാക്കണം
റിയാദ്, ജിദ്ദ, മക്ക, മദീന, ഖമീസ് മുശൈത്ത്, ദമ്മാം, ജീസാന്‍, താഇഫ്, ഖുന്‍ഫുദ, റാബിഖ്, തബൂക്ക്, യാംബു, ഹാഇല്‍, നജ്റാന്‍, അറാര്‍, അല്‍ഖര്‍ജ്, ബുറൈദ, വാദി ദവാസിര്‍, ലൈല അഫലാജ്, ദാവാദ്മി, ബിഷ, അല്‍ഖോബാര്‍, ജുബൈല്‍, ഖത്വീഫ്, തുഖ്ബ, അല്‍-അഹ്‌സ, അബ്ഖൈഖ്, ഖഫ്ജി, സുല്‍ഫി, ഹഫര്‍ അല്‍-ബാതിന്‍, നാരിയ, മഹായില്‍, അല്ലൈത്ത് തുടങ്ങിയ സെന്‍ട്രല്‍ കമ്മിറ്റികള്‍ക്ക് കീഴിലാണ് രക്തദാന കാമ്പയിനായി ഒരുങ്ങുന്നത്.
സൗദി അറേബ്യയിൽ പൊതുഗതാഗത നിരക്ക് പരിഷ്‍കരിക്കുന്നു
മന്ത്രാലയത്തിന്റെ അനുമതി ലഭിച്ച സര്‍ക്കാര്‍ ആശുപത്രികളില്‍ കെ.എം.സി.സി പ്രവര്‍ത്തകര്‍ ഇക്കലയളവില്‍ രക്തദാനം നിര്‍വഹിക്കുമെന്ന് നാഷനല്‍ കമ്മിറ്റി പ്രസിഡന്റ് കെ.പി. മുഹമ്മദ്കുട്ടി, ചെയര്‍മാന്‍ എ.പി. ഇബ്രാഹിം മുഹമ്മദ്, വര്‍ക്കിങ് പ്രസിഡന്റ് അഷ്റഫ് വേങ്ങാട്ട്, ജനറല്‍ സെക്രട്ടറി ഖാദര്‍ ചെങ്കള, ട്രഷറര്‍ കുഞ്ഞിമോന്‍ കാക്കിയ, സുരക്ഷാപദ്ധതി സമിതി ചെയര്‍മാന്‍ അഷ്റഫ് തങ്ങള്‍ ചെട്ടിപ്പടി, ഹജ്ജ് സെല്‍ ചെയര്‍മാന്‍ അഹമ്മദ് പാളയാട്ട് എന്നിവര്‍ അറിയിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ