സര്‍വീസ് ട്രാന്‍സ്‍ഫര്‍ അപ്രൂവല്‍ സര്‍വീസിലൂടെ ഗാര്‍ഹിക തൊഴിലാളികള്‍ക്ക് തങ്ങളുടെ തൊഴില്‍ മാറ്റം അംഗീകരിക്കാനോ നിരസിക്കാനോ സാധിക്കുമെന്നും ജവാസാത്ത് അറിയിച്ചിട്ടുണ്ട്.

റിയാദ്: സൗദി അറേബ്യയില്‍ ഗാര്‍ഹിക തൊഴിലാളികളായ പ്രവാസികളുടെ തൊഴില്‍ മാറ്റം പരമാവധി ഏഴ് ദിവസത്തിനുള്ളില്‍ ഓണ്‍ലൈനായി പൂര്‍ത്തീകരിക്കണം. സൗദി ജനറല്‍ ഡയറക്ടറേറ്റ് ഓഫ് പാസ്‍പോര്‍ട്ട്സ് (ജവാസാത്ത്) ആണ് ഇക്കാര്യം കഴിഞ്ഞ ദിവസം അറിയിച്ചത്.

സര്‍വീസ് ട്രാന്‍സ്‍ഫര്‍ അപ്രൂവല്‍ സര്‍വീസിലൂടെ ഗാര്‍ഹിക തൊഴിലാളികള്‍ക്ക് തങ്ങളുടെ തൊഴില്‍ മാറ്റം അംഗീകരിക്കാനോ നിരസിക്കാനോ സാധിക്കുമെന്നും ജവാസാത്ത് അറിയിച്ചിട്ടുണ്ട്. അബ്ഷിര്‍ പോര്‍ട്ടല്‍ വഴിയാണ് തൊഴില്‍ മാറ്റത്തിനുള്ള നടപടികള്‍ പൂര്‍ത്തീകരിക്കേണ്ടത്. പോര്‍ട്ടലില്‍ പ്രവേശിച്ച് മൈ സര്‍വീസസ് (ഖിദ്‍മത്തീ) എന്നതിലൂടെ സര്‍വീസസ് തെരഞ്ഞെടുക്കണം. ശേഷം പാസ്‍പോര്‍ട്ട്സ് എന്ന മെനുവില്‍ അപ്രൂവല്‍ ഫോര്‍ ട്രാന്‍സ്‍ഫര്‍ ഓഫ് സര്‍വീസസ് എന്ന ഓപ്ഷനുണ്ടാവും. ഈ സംവിധാനത്തിലൂടെ ഏഴ് ദിവസത്തിനുള്ളില്‍ തന്നെ ജോലി മാറ്റത്തിനുള്ളില്‍ അപ്രൂവല്‍ നല്‍കണമെന്നും ജവാസാത്ത് പുറത്തുവിട്ട അറിയിപ്പില്‍ പറയുന്നു.

Read also: ഹൃദയാഘാതം മൂലം മരിച്ച പ്രവാസിയുടെ മൃതദേഹം രണ്ട് മാസത്തിന് ശേഷം നാട്ടിലെത്തിച്ചു

സൗദി അറേബ്യയില്‍ വീണ്ടും നേരിയ ഭൂചലനം; നാശനഷ്ടങ്ങളില്ല
​​​​​​​റിയാദ്: സൗദി അറേബ്യയിലെ അല്‍ ബാഹ മേഖലയില്‍ വീണ്ടും നേരിയ ഭൂചലനം. ഒരാഴ്ചയ്ക്കിടെ ഇത് രണ്ടാം തവണയാണ് ഈ മേഖലയില്‍ ഭൂചലനം അനുഭവപ്പെടുന്നത്. ഞായറാഴ്ച വൈകുന്നേരമുണ്ടായ ഭൂചലനം റിക്ടര്‍ സ്‍കെയിലില്‍ 1.95 തീവ്രത രേഖപ്പെടുത്തിയതായി സൗദി ജിയോളജിക്കല്‍ സര്‍വേ അതോറിറ്റി വക്താവ് താരിഖ് അബാ ഖൈല്‍ പറഞ്ഞു.

ഭൗമോപരിതലത്തില്‍ നിന്ന് അഞ്ച് കിലോമീറ്റര്‍ ആഴത്തിലായാണ് ഭൂചലനം രേഖപ്പെടുത്തിയത്. ഉപരിതലവുമായി താരതമ്യേനെ അടുത്തായതിനാല്‍ ചില പ്രദേശങ്ങളിലെ ജനങ്ങള്‍ക്ക് ചലനം വ്യക്തമായി അനുഭവപ്പെട്ടു. വളരെ ചെറിയ ഭൂചലനമാണ് ഉണ്ടായതെന്നും രാജ്യത്ത് എവിടെയും നാശനഷ്ടങ്ങളുണ്ടായില്ലെന്നും അദ്ദേഹം അറിയിച്ചു. 

സൗദി അറേബ്യയുടെ ഭൂമിശാസ്‍ത്രപരമായ പ്രത്യേകതകള്‍ കാരണം ചെറിയ ഭൂചലനങ്ങളാണ് രാജ്യത്ത് ഉണ്ടാവാറുള്ളതെന്നും ഇവ നിരീക്ഷിക്കാനായി രാജ്യത്തുടനീളം മൂന്നൂറിലധികം നിരീക്ഷണ കേന്ദ്രങ്ങളുണ്ടെന്നും ജിയോളജിക്കല്‍ സര്‍വേ അതോറിറ്റി വക്താവ് കൂട്ടിച്ചേര്‍ത്തു. ഇതിന് മുമ്പ് കഴിഞ്ഞ ബുധനാഴ്ച രാവിലെയാണ് അല്‍ ബാഹയുടെ തെക്ക്-പടിഞ്ഞാറന്‍ മേഖലയില്‍ ചെറിയ ഭൂചലനമുണ്ടായത്. അന്ന് റിക്ടര്‍ സ്‍കെയിലില്‍ 3.62 ആണ് തീവ്രത രേഖപ്പെടുത്തിയത്.

Read also: ഗൾഫ് രാജ്യങ്ങളിലെ പ്രവാസികള്‍ക്ക് ഇ - വിസിറ്റ് വിസ ലഭിച്ചു തുടങ്ങി; അപേക്ഷിച്ച് മണിക്കൂറുകള്‍ക്കകം വിസ