Asianet News MalayalamAsianet News Malayalam

സൗദി അറേബ്യയിൽ പൊതുഗതാഗത നിരക്ക് പരിഷ്‍കരിക്കുന്നു

വിദ്യാർഥികൾക്കുള്ള യാത്രാ നിരക്കിളവ് പൂർണമായും ഇല്ലാതാകും. പകരം രണ്ട് വയസ് മുതൽ 12 വയസ് വരെ പ്രായമുള്ള കുട്ടികൾക്ക് ടിക്കറ്റ് നിരക്കിൽ 50 ശതമാനം ഇളവ് ലഭ്യമാക്കും. 

Saudi authorities to revise fare rules for public transport
Author
First Published Sep 5, 2022, 7:55 PM IST

റിയാദ്: സൗദി അറേബ്യയിൽ പൊതുഗതാഗത നിരക്ക് പരിഷ്കരിക്കുന്നു. നിരക്ക് ഭേദഗതി ചെയ്യുന്നതിന് ഗതാഗത ലോജിസ്റ്റിക്സ് മന്ത്രി എൻജി. സ്വാലിഹ് അൽജാസർ അനുമതി നൽകി. ബസ് യാത്രകളുടെ ടിക്കറ്റ് നിരക്ക് ഉയർത്തുന്നതും ഫെയർ സ്റ്റേജുകൾ പുതുക്കി നിശ്ചയിക്കുന്നതുമുൾപ്പെടെ നിരവധി പരിഷ്കരണങ്ങൾ ഉൽപ്പെടുത്തിയാണ് നിയമം പരിഷ്കരിക്കുന്നത്. 

വിദ്യാർഥികൾക്കുള്ള യാത്രാ നിരക്കിളവ് പൂർണമായും ഇല്ലാതാകും. പകരം രണ്ട് വയസ് മുതൽ 12 വയസ് വരെ പ്രായമുള്ള കുട്ടികൾക്ക് ടിക്കറ്റ് നിരക്കിൽ 50 ശതമാനം ഇളവ് ലഭ്യമാക്കും. നിരക്ക് പുതുക്കുന്നതിന് പൊതുഗതാഗത അതോറിറ്റികളും ഓപറേറ്റർമാരുമടങ്ങുന്ന സമിതിയും സമഗ്രമായ നിർദേശങ്ങൾ ഉൾപ്പെടുത്തി മന്ത്രാലയത്തിന് റിപ്പോർട്ട് സമർപ്പിക്കണം. ഗതാഗത മന്ത്രി ഉൾപ്പെടുന്ന മന്ത്രാലയ സമിതി റിപ്പോർട്ട് അവലോകനം ചെയ്ത് അനുമതി ലഭ്യമാക്കുന്നതോടെ പുതുക്കിയ നിരക്ക് പ്രാബല്യത്തില്‍ വരും.

Read also: വാഹനത്തിനുള്ളിൽ മരിച്ച നിലയില്‍ കണ്ടെത്തിയ പ്രവാസിയുടെ മൃതദേഹം നാട്ടിലെത്തിച്ചു

ഗൾഫ് രാജ്യങ്ങളിലെ പ്രവാസികള്‍ക്ക് ഇ - വിസിറ്റ് വിസ ലഭിച്ചു തുടങ്ങി; അപേക്ഷിച്ച് മണിക്കൂറുകള്‍ക്കകം വിസ
റിയാദ്: മറ്റ്‌ ഗൾഫ് രാജ്യങ്ങളിൽ താമസ രേഖയുള്ളവർക്ക് സൗദി സന്ദർശിക്കാൻ ഓൺലൈൻ വിസ നൽകുമെന്ന സൗദി ടൂറിസം മന്ത്രാലയത്തിന്റെ പ്രഖ്യാപനം നടപ്പായി. ആവശ്യപ്പെട്ട രേഖകൾ സഹിതം ഓൺലൈനിൽ അപേക്ഷ സമർപ്പിച്ചവർക്ക് മണിക്കൂറുകൾക്കകം വിസ ലഭിച്ചു. 

ഫോട്ടോ പതിച്ച ഓൺലൈൻ വിസ ഇ-മെയിൽ വഴിയാണ് ലഭിക്കുന്നത്. 90 ദിവസം സൗദിയിൽ തങ്ങാൻ അനുമതിയുള്ള മൾട്ടിപ്പിൾ വിസയാണ് സൗദി ഡിജിറ്റൽ എംബസി നൽകുന്നത്. തൊഴിലുടമയുടെ അനുമതിപത്രമോ ബാങ്ക് സ്റ്റേറ്റ്മെന്റോ ആവശ്യമില്ലാത്തതിനാൽ അതിവേഗം കാര്യങ്ങൾ സാധ്യമാകുന്നുണ്ടെന്ന് അപേക്ഷകർ പറഞ്ഞു.

സൗദി സന്ദർശന വിസാ നിയമത്തിലെ പുതിയമാറ്റം രാജ്യത്തെ വാണിജ്യ രംഗത്ത് വലിയ മാറ്റങ്ങളുണ്ടാക്കും. പുണ്യസ്ഥലങ്ങൾ സന്ദർശിക്കാനും ഉംറ നിർവഹിക്കാനും കുടുംബമായും അല്ലാതെയും ഇനി മറ്റ് ഗൾഫ് രാജ്യങ്ങളിൽനിന്ന് സൗദിയിലേക്ക് വൻ തോതിൽ ആളുകളെത്തും. അവധിക്കാലത്ത് സൗഹൃദ സന്ദർശനത്തിനെത്തുന്നവരുടെ എണ്ണത്തിലും വർദ്ധനവുണ്ടാകും. 

Read also: ഒമാനിലേക്കുള്ള എയർ ഇന്ത്യ വിമാനങ്ങളുടെ സമയം പുനഃക്രമീകരിച്ചു; രണ്ട് സര്‍വീസുകള്‍ റദ്ദാക്കി

Follow Us:
Download App:
  • android
  • ios