ഒമ്പത് ഇവന്‍റ് ഏരിയകളിലെയും പരിപാടികളിലേക്ക് സന്ദര്‍ശക പ്രവാഹം തുടരുകയാണ്. 'അവര്‍ ലവ്ലി ഡേയ്സ്' (Our Lovely Days) എന്ന പ്രമേയത്തില്‍ നടക്കുന്ന ജിദ്ദ സീസണില്‍ ഏറെ വൈവിധ്യമാര്‍ന്ന ഇവന്‍റുകള്‍, അനുഭവങ്ങള്‍, പ്രദര്‍ശനങ്ങള്‍, നാടകങ്ങള്‍, അന്താരാഷ്ട്ര സംഗമങ്ങള്‍ എന്നിവയും അങ്ങേറുന്നുണ്ട്.

ജിദ്ദ: ജിദ്ദ സീസണ്‍ പരിപാടികള്‍ ആസ്വദിക്കാന്‍ ഒരു മാസത്തിനുള്ളില്‍ എത്തിയത് 20 ലക്ഷം സന്ദര്‍ശകര്‍. മേയ് രണ്ടിനാണ് ജിദ്ദ സീസണ്‍ ഫെസ്റ്റിവല്‍ ആരംഭിച്ചത്. 

ഒമ്പത് ഇവന്‍റ് ഏരിയകളിലെയും പരിപാടികളിലേക്ക് സന്ദര്‍ശക പ്രവാഹം തുടരുകയാണ്. 'അവര്‍ ലവ്ലി ഡേയ്സ്' (Our Lovely Days) എന്ന പ്രമേയത്തില്‍ നടക്കുന്ന ജിദ്ദ സീസണില്‍ ഏറെ വൈവിധ്യമാര്‍ന്ന ഇവന്‍റുകള്‍, അനുഭവങ്ങള്‍, പ്രദര്‍ശനങ്ങള്‍, നാടകങ്ങള്‍, അന്താരാഷ്ട്ര സംഗമങ്ങള്‍ എന്നിവയും അങ്ങേറുന്നുണ്ട്. വൈവിധ്യമാര്‍ന്ന 2,800 പരിപാടികളാണ് ഒമ്പത് സോണുകളിലായി നടക്കുക. 60 ദിവസമാണ് ജിദ്ദ സീസണ്‍ നീണ്ടുനില്‍ക്കുക. ജിദ്ദ സീസണിലെ ഇന്ത്യന്‍ കലാപരിപാടികള്‍ ജൂണ്‍ രണ്ടിനാണ് അരങ്ങേറുക. 

ഹജ്ജ്: വിസിറ്റ് വിസക്കാർക്ക് സൗദിയിലേക്ക് താൽക്കാലിക വിലക്ക്

ജിദ്ദ സീസണ്‍ പരിപാടികള്‍ നടക്കുന്ന പ്രധാന പ്രദേശമായ ജിദ്ദ ആര്‍ട്ട് പ്രൊമനേഡ് ഏരിയയിലേക്ക് മുഴുവന്‍ സന്ദര്‍ശകര്‍ക്കും കഴിഞ്ഞയാഴ്ച മുതല്‍ സൗജന്യ പ്രവേശനം നല്‍കാന്‍ തുടങ്ങിയിട്ടുണ്ട്. നേരത്തെ ഇവിടേക്ക് പ്രവേശന ടിക്കറ്റ് നിരക്ക് 25 റിയാലായിരുന്നു. ആര്‍ട്ട് പ്രൊമനേഡ് ഏരിയയില്‍ ദിവസേന ലൈവ് പ്രദര്‍ശനങ്ങളും കരിമരുന്ന് പ്രയോഗങ്ങളും മറ്റ് വിനോദ പരിപാടികളും സംഘടിപ്പിക്കുന്നുണ്ട്. 

നാളെ മുതല്‍ ഉച്ച വിശ്രമ നിയമം പ്രാബല്യത്തില്‍; ജോലി സ്ഥലങ്ങളില്‍ പരിശോധന

മസ്‍കത്ത്: ചൂട് ശക്തമാവുന്ന സാഹചര്യത്തില്‍ ഒമാനില്‍ ജൂണ്‍ ഒന്ന് മുതല്‍ ഉച്ച വിശ്രമ നിയമം പ്രാബല്യത്തില്‍ വരുമെന്ന് തൊഴില്‍ മന്ത്രാലയം അറിയിച്ചു. ഉച്ചയ്ക്ക് 12.30 മുതല്‍ വൈകുന്നേരം 3.30 വരെ നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കുന്ന സ്ഥലങ്ങളില്‍ ജോലി ചെയ്യിക്കാന്‍ പാടില്ലെന്നാണ് നിബന്ധന. ഒമാന്‍ തൊഴില്‍ നിയമത്തിലെ 16-ാം അനുച്ഛേദം പ്രകാരമാണ് ഉച്ചവിശ്രമം അനുവദിക്കുന്നത്.

ജൂണ്‍ ആദ്യം മുതല്‍ ആരംഭിക്കുന്ന ഉച്ച സമയത്തെ തൊഴില്‍ നിയന്ത്രണം ഓഗസ്റ്റ് അവസാനം വരെ നീണ്ടുനില്‍ക്കും. നിയന്ത്രണം കര്‍ശനമായി പാലിക്കണമെന്നും നിയമലംഘനങ്ങള്‍ പാടില്ലെന്നും തൊഴില്‍ മന്ത്രാലയം രാജ്യത്തെ കമ്പനികളോട് ആവശ്യപ്പെട്ടിട്ടുണ്ട്. വീഴ്ച വരുത്തുന്ന സ്ഥാപനങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കും. തൊഴില്‍ സ്ഥലങ്ങളില്‍ ഉച്ച വിശ്രമ നിയമം പാലിക്കപ്പെടുന്നുണ്ടോയെന്ന് കണ്ടെത്താനായി മന്ത്രാലയത്തിലെ പരിശോധനാ വിഭാഗങ്ങള്‍ ഫീല്‍ഡ് വിസിറ്റുകള്‍ നടത്തും. രാജ്യത്ത് പലയിടത്തും താപനില 50 ഡിഗ്രി സെല്‍ഷ്യസോളം ഉയരുമെന്നാണ് അറിയിച്ചിരിക്കുന്നത്.