കുവൈത്തിൽ ഗോഡൗണിൽ വൻ തീപിടിത്തം

Published : Jul 19, 2025, 02:29 PM IST
fire accident

Synopsis

സംഭരണശാലയിൽ കൂട്ടിയിട്ടിരുന്ന മരങ്ങൾക്കാണ് തീപിടിച്ചത്. ഇതിന് പിന്നാലെ സമീപത്തെ മരക്കഷ്ണങ്ങൾ സൂക്ഷിച്ചിരുന്ന സ്ഥലങ്ങളിലേക്ക് അതിവേഗം പടർന്നു.

കുവൈത്ത് സിറ്റി: കുവൈത്തിലെ അംഘാര മേഖലയിലെ മരങ്ങൾ സംഭരിച്ചിരുന്ന വെയർഹൗസില്‍ വൻ തീപിടിത്തം ഫയർഫോഴ്‌സും കുവൈത്ത് നാഷണൽ ഗാർഡും സൈന്യവും ചേർന്ന് നിയന്ത്രണ വിധേയമാക്കി. വെള്ളിയാഴ്ചയുണ്ടായ സംഭവത്തിൽ ആളപായമൊന്നുമില്ലെന്ന് അധികൃതർ അറിയിച്ചു.

സംഭവം അറിഞ്ഞയുടൻ ഒൻപത് യൂണിറ്റ് ഫയർഫോഴ്‌സ് സ്ഥലത്തെത്തി. സംഭരണശാലയിൽ കൂട്ടിയിട്ടിരുന്ന മരങ്ങൾക്കാണ് തീപിടിച്ചത്. ഇതിന് പിന്നാലെ സമീപത്തെ മരക്കഷ്ണങ്ങൾ സൂക്ഷിച്ചിരുന്ന സ്ഥലങ്ങളിലേക്ക് അതിവേഗം പടർന്നു. ഏകദേശം 180 ഫയർഫോഴ്‌സ് ഉദ്യോഗസ്ഥർ തീ അണയ്ക്കുന്നതിനുള്ള പ്രവർത്തനങ്ങളിൽ പങ്കെടുത്തു. തീവ്രമായ പരിശ്രത്തിനൊടുവിലാണ് തീ നിയന്ത്രണ വിധേയമാക്കിയത്. സമീപ പ്രദേശങ്ങളിലേക്ക് തീ പടരുന്നത് തടയാൻ കഴിഞ്ഞെന്ന് അധികൃതർ വ്യക്തമാക്കി. ജനറൽ ഫയർ ഫോഴ്‌സ് മേധാവി മേജർ ജനറൽ തലാൽ മുഹമ്മദ് അൽ റൂമി, ഫയർഫൈറ്റിംഗ് സെക്ടർ ആക്ടിംഗ് ഡെപ്യൂട്ടി ചീഫ് ബ്രിഗേഡിയർ ഒമർ അബ്ദുൽ അസീസ് എന്നിവർ നേരിട്ട് സ്ഥലത്തെത്തി രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

പ്രായപൂർത്തിയാകാത്തവർക്ക് നേരെയുള്ള ലൈംഗികാതിക്രമ കേസുകളിൽ ശിക്ഷ വർധിപ്പിച്ച് യുഎഇ; വേശ്യാവൃത്തി കേസുകളിലും ശിക്ഷ കൂട്ടി
ആശുപത്രിയിൽ ചികിത്സയിലായിരുന്ന പ്രവാസി മലയാളി മരിച്ചു