ശക്തമായ മലവെള്ളപ്പാച്ചിലിനിടെ സൗദിയിൽ യുവാവിന്‍റെ സാഹസിക യാത്ര; വീഡിയോ വൈറൽ, നിയമലംഘനത്തിന് പണി ഉറപ്പ്

Published : Aug 03, 2024, 04:14 PM ISTUpdated : Aug 03, 2024, 04:39 PM IST
ശക്തമായ മലവെള്ളപ്പാച്ചിലിനിടെ സൗദിയിൽ യുവാവിന്‍റെ സാഹസിക യാത്ര; വീഡിയോ വൈറൽ, നിയമലംഘനത്തിന് പണി ഉറപ്പ്

Synopsis

മലവെള്ളപ്പാച്ചിലിനിടെ താഴ്‌വരകള്‍ മുറിച്ചുകടക്കുന്നതിനെതിരെ സിവില്‍ ഡിഫന്‍സും സുരക്ഷാ വകുപ്പുകളും ആവര്‍ത്തിച്ച് മുന്നറിയിപ്പ് നല്‍കുന്നുണ്ട്.

റിയാദ്: സൗദി അറേബ്യയില്‍ മലവെള്ളപ്പാച്ചിലില്‍ വാഹനമോടിച്ച് താഴ്വര മുറിച്ചു കടന്ന് യുവാവ്. ദക്ഷിണ മക്കയിലെ വാദി നുഅ്മാനില്‍ ശക്തമായ മലവെള്ളപ്പാച്ചിലിനിടെയാണ് സൗദി യുവാവ് താഴ്വര മുറിച്ചു കടന്നത്.

ശക്തമായ ഒഴുക്കില്‍ നിരവധി തവണ കാറിന്‍റെ നിയന്ത്രണം നഷ്ടമായെങ്കിലും അപകടത്തില്‍പ്പെടാതെ യുവാവ് മറുകരയിലെത്തി. ഇതിന്‍റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. സൗദിയില്‍ മലവെള്ളപ്പാച്ചിലിനിടെ താഴ്‌വരകള്‍ മുറിച്ചുകടക്കുന്നത് ഗതാഗത നിയമ ലംഘനമാണ്.

Read Also -  അതികഠിനമായ വയറുവേദന; ആശുപത്രിയിലെത്തിയ 31കാരനെ പരിശോധിച്ച ഡോക്ടർമാർക്ക് വരെ ആശ്ചര്യം, അകത്തുള്ളത് ജീവനുള്ള ഈൽ!

10,000 റിയാല്‍ പിഴ ലഭിക്കും. മലവെള്ളപ്പാച്ചിലിനിടെ താഴ്‌വരകള്‍ മുറിച്ചുകടക്കുന്നതിനെതിരെ സിവില്‍ ഡിഫന്‍സും സുരക്ഷാ വകുപ്പുകളും ആവര്‍ത്തിച്ച് മുന്നറിയിപ്പ് നല്‍കുന്നുണ്ട്. ഇതിനിടെയാണ് നിര്‍ദ്ദേശങ്ങള്‍ അവഗണിച്ച് യുവാവ് സാഹസികമായി താഴ്‌വര മുറിച്ചുകടന്നത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ

Read more Articles on
click me!

Recommended Stories

സ്വകാര്യ സ്കൂളുകൾ എത്രയും വേഗം ഈ പ്രദേശങ്ങളിൽ നിന്ന് മാറ്റണം, കടുത്ത നിർദേശം; ലൈസൻസുകൾ റദ്ദാക്കുമെന്ന് കുവൈത്തിൽ മുന്നറിയിപ്പ്
ഹൈവേയിലൂടെ സംശയകരമായ രീതിയിൽ നടന്ന് യുവാവും യുവതിയും, പടോളിങ് ഉദ്യോഗസ്ഥരുടെ കണ്ണിൽപ്പെട്ടു, ലഹരി ഉപയോഗിച്ചതിന് പിടിയിൽ