സൗദിയില്‍ വിമാന സര്‍വ്വീസുകള്‍ പുനരാരംഭിക്കുന്നെന്ന് റിപ്പോര്‍ട്ടുകള്‍; പ്രതികരിച്ച് അധികൃതര്‍

By Web TeamFirst Published Apr 29, 2020, 1:38 PM IST
Highlights

വിമാന സര്‍വ്വീസുകള്‍ പുനരാരംഭിക്കുന്നതുമായി ബന്ധപ്പെട്ട് ഇതുവരെ തീയതി നിശ്ചയിച്ചിട്ടില്ല. വിമാനയാത്രാ വിലക്ക് സംബന്ധിച്ച് തീരുമാനമെടുക്കേണ്ടത് സൗദി എയര്‍ലൈന്‍സല്ലെന്ന് അധികൃതര്‍ വ്യക്തമാക്കി.

റിയാദ്: കൊവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സൗദി അറേബ്യയില്‍ നിര്‍ത്തി വെച്ച വിമാന സര്‍വ്വീസുകള്‍ പുനരാംരംഭിക്കുമെന്ന റിപ്പോര്‍ട്ടുകള്‍ നിഷേധിച്ച് അധികൃതര്‍. ജൂണില്‍ ആഭ്യന്തര വിമാന സര്‍വ്വീസുകള്‍ പുനരാരംഭിക്കുമെന്ന തരത്തില്‍ പ്രചരിച്ച വാര്‍ത്തകള്‍ തെറ്റാണെന്ന് സൗദി അറേബ്യന്‍ എയര്‍ലൈന്‍സ് അധികൃതര്‍ അറിയിച്ചു.  

വിമാന സര്‍വ്വീസുകള്‍ പുനരാരംഭിക്കുന്നതുമായി ബന്ധപ്പെട്ട് ഇതുവരെ തീയതി നിശ്ചയിച്ചിട്ടില്ല. വിമാനയാത്രാ വിലക്ക് സംബന്ധിച്ച് തീരുമാനമെടുക്കേണ്ടത് സൗദി എയര്‍ലൈന്‍സല്ലെന്ന് അധികൃതര്‍ വ്യക്തമാക്കി. ജൂണ്‍ ഒന്നു മുതല്‍ സൗദിയില്‍ ആഭ്യന്തര വിമാന സര്‍വ്വീസുകള്‍ തുടങ്ങുമെന്ന് എയര്‍ലൈന്‍സിന്റെ വെ്ബ്‌സൈറ്റില്‍ കാണിച്ചിട്ടുണ്ടെന്നതായിരുന്നു റിപ്പോര്‍ട്ടുകള്‍. എന്നാല്‍ കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ അടിയന്തര സര്‍വ്വീസുകള്‍ ഒഴികെ മറ്റ് ആഭ്യന്ത, രാജ്യാന്തര വിമാന സര്‍വ്വീസുകള്‍ പുനരാരംഭിക്കുന്നത് സംബന്ധിച്ച് തീരുമാനമെടുത്തിട്ടില്ലെന്ന് ആഭ്യന്തര മന്ത്രാലയ വക്താവ് അറിയിച്ചു. 

click me!