
റിയാദ്: രാജ്യത്തിനുള്ളിൽ പടക്കങ്ങൾ നിർമിക്കുകയോ വ്യാപാരം ചെയ്യുകയോ ഉപയോഗിക്കുകയോ ചെയ്യുന്നവർക്ക് മുന്നറിയിപ്പ് നൽകി പബ്ലിക് പ്രോസിക്യൂഷൻ. ഈദുൽ ഫിത്വ്ർ ആഘോഷങ്ങളുടെ വരാനിരിക്കെയാണ് മുന്നറിയിപ്പ്.
പെരുന്നാൾ ആഘോഷങ്ങൾക്കിടയിൽ പടക്കം പൊട്ടിക്കൽ വ്യാപകമാകുമെന്നതിനാൽ പ്രത്യേകിച്ച് കുട്ടികൾക്കിടയിൽ എല്ലാ വർഷവും നിരവധി അപകടങ്ങളാണ് സംഭവിക്കുന്നത്. പടക്കം നിർമിക്കുകയും വിൽക്കുകയും ഉപയോഗിക്കുകയും ചെയ്യുന്നവർക്കെതിരെ സാമ്പത്തിക പിഴയും തടവും ശിക്ഷിക്കും.
Read Also - ഷാര്‍ജ തീപിടിത്തം; മരിച്ചവരിൽ എആര്‍ റഹ്മാന്‍റെയും ബ്രൂണോ മാര്‍സിന്റെയും സൗണ്ട് എഞ്ചിനീയറുമെന്ന് സഹോദരൻ
ആറ് മാസം വരെ തടവും ഒരു ലക്ഷം റിയാൽ വരെ പിഴയുമാണ് ശിക്ഷ. സ്‌ഫോടകവസ്തുക്കൾ, പടക്കങ്ങൾ എന്നിവക്ക് വേണ്ട പെർമിറ്റ് ഇല്ലാതെ അവ ഉണ്ടാക്കുക, കൈവശം വെക്കുക, കയറ്റുമതി ചെയ്യുക, ഇറക്കുമതി ചെയ്യുക, വിൽക്കുക, ഉപയോഗിക്കുക, കൊണ്ടുപോകുക, സംഭരിക്കുക, നിർമിക്കാൻ പരിശീലിപ്പിക്കുക എന്നിവയെല്ലാം നിരോധിക്കപ്പെട്ടതാണെന്നും പ്രോസിക്യൂഷൻ പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam