സൗദിയില്‍ 491 പേര്‍ക്ക് കൂടി കൊവിഡ് മുക്തി

By Web TeamFirst Published Jul 29, 2022, 9:43 PM IST
Highlights

ആകെ രോഗമുക്തരുടെ എണ്ണം 794,435 ആയി ഉയര്‍ന്നു. ആകെ മരണസംഖ്യ 9,247 ആയി. രോഗബാധിതരില്‍ 5,592 പേരാണ് ചികിത്സയില്‍ കഴിയുന്നത്.

റിയാദ്: സൗദി അറേബ്യയില്‍ കൊവിഡ് ബാധിച്ച് ചികിത്സയിലിരിക്കുന്നവരില്‍ 491 പേര്‍ കൂടി സുഖം പ്രാപിച്ചു. 24 മണിക്കൂറിനിടെ പുതുതായി 248 പേര്‍ക്ക് പുതുതായി രോഗബാധ സ്ഥിരീകരിച്ചു. രാജ്യത്ത് ഇതുവരെ റിപ്പോര്‍ട്ട് ചെയ്ത ആകെ കേസുകളുടെ എണ്ണം 809,274 ആയി. 

ആകെ രോഗമുക്തരുടെ എണ്ണം 794,435 ആയി ഉയര്‍ന്നു. ആകെ മരണസംഖ്യ 9,247 ആയി. രോഗബാധിതരില്‍ 5,592 പേരാണ് ചികിത്സയില്‍ കഴിയുന്നത്. ഇതില്‍ 139 പേര്‍ ഗുരുതരാവസ്ഥയിലാണ്. ഇവര്‍ രാജ്യത്തെ വിവിധ ഭാഗങ്ങളിലെ ആശുപത്രികളില്‍ തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുകയാണ്. 24 മണിക്കൂറിനിടെ 12,637 ആര്‍.ടി-പി.സി.ആര്‍ പരിശോധനകള്‍ നടത്തി. റിയാദ് 61, ജിദ്ദ 37, മക്ക 11, ദമ്മാം 10, അല്‍ബാഹ 7, ഖോബാര്‍ 7, ത്വാഇഫ് 6, അബ്ഹ 6, ദഹ്‌റാന്‍ 6, ഹാഇല്‍ 5, ബുറൈദ 5, മദീന 5, ഹുഫൂഫ് 5, യാംബു 5, ഖത്വീഫ് 4, അബ്‌ഖൈഖ് 4, ജീസാന്‍ 3, നജ്‌റാന്‍ 3, അല്‍റസ് 3, ജുബൈല്‍ 3, മന്‍ദഖ് 3, സബ്‌യ 3, തബൂക്ക് 2, അറാര്‍ 2, ഖമീസ് മുശൈത്ത് 2, ബെയ്ഷ് 2, ബല്‍ജുറൈഷി 2, അല്‍ഖുറ 2, ഖര്‍ജ് 2, വാദി ദവാസിര്‍ 2, സഹന 2 എന്നിങ്ങനെയാണ് രാജ്യത്തെ വിവിധ ഭാഗങ്ങളില്‍ പുതിയ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്.

മാസപ്പിറവി ദൃശ്യമായില്ല; സൗദി അറേബ്യയില്‍ മുഹറം ഒന്ന് ശനിയാഴ്‍ച

ഒമാനിൽ മൂന്ന് സ്വകാര്യ ആരോഗ്യ സ്ഥാപനങ്ങൾ അടച്ചുപൂട്ടി; നിരവധി സ്ഥാപനങ്ങള്‍ക്കെതിരെ നടപടി

മസ്കറ്റ്: ഒമാനിൽ മൂന്ന് സ്വകാര്യ ആരോഗ്യ സ്ഥാപനങ്ങൾ മന്ത്രാലയം അടച്ചുപൂട്ടി. ഗുണനിലവാര മാനദണ്ഡങ്ങൾ ലംഘിച്ചതിന്റെ പേരിലാണ് ഒമാൻ ആരോഗ്യ മന്ത്രാലയം (MoH) മൂന്ന് സ്വകാര്യ ആരോഗ്യ സ്ഥാപനങ്ങൾ സ്ഥിരമായി അടച്ചുപൂട്ടിക്കൊണ്ടുള്ള നടപടി സ്വീകരിച്ചത്.

ഇതിനു പുറമെ 18 സ്വകാര്യ ആരോഗ്യ സ്ഥാപനങ്ങള്‍ക്ക് താത്കാലിക വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. മെഡിക്കല്‍ രംഗത്ത് പ്രവര്‍ത്തിക്കുന്ന നിരവധിപ്പേരുടെ പ്രവര്‍ത്തനാനുമതിയും എടുത്തുകളഞ്ഞതായി ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്‍താവനയില്‍ പറയുന്നു. രാജ്യത്ത് രണ്ട് സ്വകാര്യ സ്‍പെഷ്യലൈസ്‍ഡ് ആരോഗ്യ സ്ഥാപനങ്ങള്‍ക്കെതിരെയും നടപടി സ്വീകരിച്ച് താത്കാലികമായി അടച്ചുപൂട്ടി. 

സ്വകാര്യ മേഖലയിലെ 66 ആരോഗ്യ സ്ഥാപനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി. അനുമതിയില്ലാതെ സോഷ്യല്‍ മീഡിയ വഴി പരസ്യം നല്‍കിയ 34 സ്വകാര്യ ആരോഗ്യ സ്ഥാപനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയതായും ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്‍താവനയില്‍ പറയുന്നു.  അതേസമയം അടച്ചുപൂട്ടല്‍ ഉള്‍പ്പെടെ നടപടികള്‍ നേരിട്ട സ്ഥാപനങ്ങളുടെയൊന്നും പേരുകളോ മറ്റ് വിവരങ്ങളോ അധികൃതര്‍ പുറത്തുവിട്ടിട്ടില്ല.

click me!