സൗദിയിൽ 99 പേർക്ക് കൂടി കൊവിഡ്, ഒരു മരണം

Published : May 01, 2022, 07:59 PM IST
  സൗദിയിൽ 99 പേർക്ക് കൂടി കൊവിഡ്, ഒരു മരണം

Synopsis

ആകെ മരണസംഖ്യ 9,089 ആയി. രോഗബാധിതരിൽ 3,235 പേരാണ് ചികിത്സയിൽ കഴിയുന്നത്. ഇതിൽ 47 പേരുടെ നില ഗുരുതരം. ഇവർ രാജ്യത്തെ വിവിധ ആശുപത്രികളിൽ തീവ്രപരിചരണ വിഭാഗത്തിലാണ്.

റിയാദ്: സൗദി അറേബ്യയിൽ 99 കൊവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു. നിലവിലെ രോഗബാധിതരിൽ 113 പേർ സുഖം പ്രാപിച്ചു. ഒരാൾ കൂടി കൊവിഡ് മൂലം മരിച്ചു. രാജ്യത്ത് ഇതുവരെ റിപ്പോർട്ട് ചെയ്ത ആകെ കേസുകളുടെ എണ്ണം 754,110 ആയി. ആകെ രോഗമുക്തരുടെ എണ്ണം 741,786 ആയി ഉയർന്നു. 

ആകെ മരണസംഖ്യ 9,089 ആയി. രോഗബാധിതരിൽ 3,235 പേരാണ് ചികിത്സയിൽ കഴിയുന്നത്. ഇതിൽ 47 പേരുടെ നില ഗുരുതരം. ഇവർ രാജ്യത്തെ വിവിധ ആശുപത്രികളിൽ തീവ്രപരിചരണ വിഭാഗത്തിലാണ്. ബാക്കിയുള്ളവരുടെ നില തൃപ്തികരമാണ്. 24 മണിക്കൂറിനിടെ 9,690 ആർ.ടി-പി.സി.ആർ പരിശോധനകൾ നടത്തി. ജിദ്ദ 31, റിയാദ് 17, മദീന 16, മക്ക 16, ദമ്മാം 5, തായിഫ് 3, അബഹ 2, ജീസാൻ 2, മറ്റ് വിവിധയിടങ്ങളിൽ ഒന്ന് വീതം എന്നിങ്ങനെയാണ് രാജ്യത്തെ വിവിധ ഭാഗങ്ങളിൽ പുതിയ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തത്. രാജ്യത്ത് ഇതുവരെ 64,321,048 ഡോസ് വാക്സിൻ കുത്തിവെച്ചു. ഇതിൽ 26,439,999 ആദ്യ ഡോസും 24,778,057 രണ്ടാം ഡോസും 13,102,992 ബൂസ്റ്റർ ഡോസുമാണ്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

രണ്ടാം വരവിൽ ചരിത്രപരമായ കരാർ, മോദി മടങ്ങുമ്പോൾ ഇന്ത്യ-ഒമാൻ ബന്ധത്തിൽ തുറന്നത് പുതിയ അധ്യായം
നിറഞ്ഞൊഴുകി വാദി, മുന്നറിയിപ്പ് അവഗണിച്ച് വണ്ടിയോടിച്ചു, കാർ ഒഴുക്കിൽപ്പെട്ടു, ഡ്രൈവർ അറസ്റ്റിൽ