
റിയാദ്: സൗദി അറേബ്യയില്‍ 503 പേര്‍ക്ക് കൂടി കൊവിഡ്. മൂന്നുപേര്‍ മരിച്ചു. ചികിത്സയില്‍ കഴിയുന്നവരില്‍ 730 പേര്‍ സുഖം പ്രാപിച്ചു. രാജ്യത്ത് ഇതുവരെ റിപ്പോര്‍ട്ട് ചെയ്ത ആകെ കേസുകളുടെ എണ്ണം 798,977 ആയി.
ആകെ രോഗമുക്തരുടെ എണ്ണം 782,818 ആയി ഉയര്‍ന്നു. ആകെ മരണസംഖ്യ 9,218 ആയി. രോഗബാധിതരില്‍ 6,941 പേരാണ് ചികിത്സയില്‍ കഴിയുന്നത്. ഇതില്‍ 133 പേര്‍ ഗുരുതരാവസ്ഥയിലാണ്. ഇവര്‍ രാജ്യത്തെ വിവിധ ഭാഗങ്ങളിലെ ആശുപത്രികളില്‍ തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുകയാണ്. 24 മണിക്കൂറിനിടെ 15,646 ആര്‍.ടി-പി.സി.ആര്‍ പരിശോധനകള്‍ നടത്തി. റിയാദ് 143, ജിദ്ദ 102, ദമ്മാം 44, മക്ക 24, മദീന 23, അബഹ 19, ത്വാഇഫ് 12, ദഹ്‌റാന്‍ 10, ഹുഫൂഫ് 9, ബുറൈദ 8, അല്‍ബാഹ 8, ജുബൈല്‍ 8, അല്‍ഖര്‍ജ് 6, നജ്‌റാന്‍ 5, ഹാഇല്‍ 4, ഖമീസ് മുശൈത്ത് 4, ജീസാന്‍ 4, ഖോബാര്‍ 4, അല്‍റസ് 4, തബൂക്ക് 3, ഉനൈസ 3, ഖത്വീഫ് 3എന്നിങ്ങനെയാണ് രാജ്യത്തെ വിവിധ ഭാഗങ്ങളില്‍ പുതിയ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്.
അറഫ സംഗമത്തില്‍ പങ്കെടുക്കാന്‍ കിടപ്പുരോഗികളായ തീര്‍ത്ഥാടകരെയും മക്കയിലെത്തിച്ചു
ഹജ്ജ് തീർത്ഥാടനത്തിന് ഇന്ന് തുടക്കം, ഇന്ത്യയിൽ നിന്ന് പങ്കെടുക്കുന്നത് 79000ത്തിലധികം തീർത്ഥാടകർ
അബുദാബി: ഹജ്ജ് തീർത്ഥാടനത്തിന് ഇന്ന് ഔദ്യോഗിക തുടക്കമാകും. മിന താഴ്വരയിൽ ഇന്ന് കഴിച്ചുകൂട്ടുന്ന തീർത്ഥാടകർ പ്രാർഥനകളിൽ മുഴുകും. ദുൽഹജ്ജ് എട്ട് ആയ ഇന്ന് രാവിലെ മുതൽ വൈകിട്ട് വരെ ടെന്‍റുകളുടെ നഗരമെന്നറിയപ്പെടുന്ന മിനയിലാകും നമസ്കാരമടക്കമുള്ള ചടങ്ങുകൾ തീർത്ഥാടകർ നിർവഹിക്കുക. നാളെയാണ് അറഫ സംഗമം. ഇന്ത്യയിൽ നിന്ന് 79362 തീർഥാടകർക്കാണ് ഇത്തവണ ഹജ്ജിന് അവസരം ലഭിച്ചത്. കൊവിഡ് മഹാമാരിക്ക് ശേഷം ഇതാദ്യമായാണ് ഇത്രയധികം തീർത്ഥാടകർക്ക് ഹജ്ജിന് അവസരമൊരുങ്ങുന്നത്. സൗദിയിൽ ശനിയാഴ്ചയും കേരളത്തിൽ ഞായറാഴ്ചയുമാണ് ബലി പെരുന്നാൾ.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ