സൗദിയിൽ കൊവിഡ് ബാധിച്ചു ഇന്ന് മൂന്ന് മരണം

By Web TeamFirst Published May 24, 2022, 10:14 PM IST
Highlights

ഇതുവരെ രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ട ആകെ കോവിഡ് കേസുകളുടെ എണ്ണം 7,64,249 ആയി. രോഗമുക്തരുടെ എണ്ണം 7,48,571 ഉം ആയി. രാജ്യത്തെ ആകെ മരണം 9,134 ആയി. നിലവിൽ 6,544 പേർ രോഗം ബാധിച്ച് ചികിത്സയിലുണ്ട്.

റിയാദ്: സൗദി അറേബ്യയിൽ കൊവിഡ് ബാധിച്ചു ചികിത്സയിൽ കഴിയുന്നവരിൽ ഇന്ന് മൂന്ന് മരണം കൂടി റിപ്പോർട്ട് ചെയ്തു. 24 മണിക്കൂറിനിടെ പുതുതായി 557 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. നിലവിലെ രോഗികളിൽ 541 പേർ സുഖം പ്രാപിച്ചു. 

ഇതുവരെ രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ട ആകെ കോവിഡ് കേസുകളുടെ എണ്ണം 7,64,249 ആയി. രോഗമുക്തരുടെ എണ്ണം 7,48,571 ഉം ആയി. രാജ്യത്തെ ആകെ മരണം 9,134 ആയി. നിലവിൽ 6,544 പേർ രോഗം ബാധിച്ച് ചികിത്സയിലുണ്ട്. ഇവരിൽ 81 പേർ ഗുരുതരാവസ്ഥയിലാണ്. ഇവർ രാജ്യത്തെ വിവിധ ആശുപത്രി തീവ്രപരിചരണ വിഭാഗങ്ങളിൽ ചികിത്സയിൽ തുടരുന്നു. ജിദ്ദ 148, റിയാദ്​ 124, മക്ക 55, ദമ്മാം 33, മദീന 32, ത്വാഇഫ്​ 27, ജീസാൻ 11, അബഹ 10, അൽബാഹ 9, ഹുഫൂഫ്​ 9, തബൂക്ക്​ 5, നജ്​റാൻ 5, യാംബു 5, ദഹ്​റാൻ 5, മറ്റ് വിവിധയിടങ്ങളിൽ ഒന്ന് വീതം എന്നിങ്ങനെയാണ് രാജ്യത്തെ വിവിധ ഭാഗങ്ങളിൽ പുതിയ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തത്.
 

click me!