സൗദിയിൽ കൊവിഡ് മൂലം മൂന്ന് മരണം, 827 പുതിയ രോഗികള്‍

By Web TeamFirst Published Jun 26, 2022, 11:49 PM IST
Highlights

ആകെ മരണസംഖ്യ 9,201 ആണ്. രോഗബാധിതരിൽ 9,604 പേരാണ് ചികിത്സയിൽ കഴിയുന്നത്. 153 പേർ ഗുരുതരവാസ്ഥയിൽ തുടരുന്നു.

റിയാദ്: സൗദി അറേബ്യയിൽ കൊവിഡ് ബാധിച്ച് മൂന്നുപേർ കൂടി മരിച്ചു. പുതുതായി 827 പേർക്ക് രോഗം സ്ഥിരീകരിച്ചു. നിലവിലെ രോഗികളിൽ 975 പേർ സുഖം പ്രാപിച്ചു. രാജ്യത്ത് ഇതുവരെ റിപ്പോർട്ട് ചെയ്ത ആകെ കേസുകളുടെ എണ്ണം 7,91,784 ആയി. ആകെ രോഗമുക്തരുടെ എണ്ണം 7,72,979 ആയി ഉയർന്നു. 

ആകെ മരണസംഖ്യ 9,201 ആണ്. രോഗബാധിതരിൽ 9,604 പേരാണ് ചികിത്സയിൽ കഴിയുന്നത്. 153 പേർ ഗുരുതരവാസ്ഥയിൽ തുടരുന്നു. രാജ്യത്തെ വിവിധ ഭാഗങ്ങളിലെ ആശുപത്രികളിൽ തീവ്രപരിചരണ വിഭാഗത്തിൽ കഴിയുകയാണ് ഇവർ. 24 മണിക്കൂറിനിടെ 24,166 ആർ.ടി-പി.സി.ആർ പരിശോധനകൾ നടത്തി. റിയാദ് 327, ജിദ്ദ 117, ദമ്മാം 103, ഹുഫൂഫ് 35, മക്ക 26, മദീന 23, ദഹ്റാൻ 22, അബഹ 21, ബുറൈദ 10, ജുബൈൽ 10 എന്നിങ്ങനെയാണ് രാജ്യത്തെ വിവിധ ഭാഗങ്ങളിൽ പുതിയ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തത്. 

പരിശോധന തുടരുന്നു; സൗദിയില്‍ ഒരാഴ്ചക്കിടെ അറസ്റ്റിലായത് 15,416 പ്രവാസികൾ

പ്രവാസി മലയാളി യുവാവ് ജോലിക്കിടെ കുഴഞ്ഞുവീണ് മരിച്ചു

റിയാദ്: മലയാളി യുവാവ് ജിദ്ദയിൽ ജോലിക്കിടെ കുഴഞ്ഞുവീണ് മരിച്ചു. മലപ്പുറം മോങ്ങം തൃപ്പനച്ചി കാവുങ്ങാപ്പാറ സ്വദേശി വാളപ്ര ഇസ്മായിൽ (40) ആണ് മരിച്ചത്. ജിദ്ദയിലെ സ്വകാര്യ കുടിവെള്ള കമ്പനിയിൽ ജീവനക്കാരനായ യുവാവ് ജോലിക്കിടെ കുഴഞ്ഞ് വീഴുകയായിരുന്നു. 

ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വാളപ്ര മുഹമ്മദ് മുസ്‍ലിയാരാണ് പിതാവ്, മാതാവ്: ഉമ്മാതകുട്ടി,  ഭാര്യ: ജസീന. മക്കൾ: മുഹമ്മദ് അഷ്മാൽ, മുഹമ്മദ് മിഷാൽ. ജിദ്ദയിൽ ഖബറടക്കി. ഐസിഎഫ് ജിദ്ദ വെൽഫെയർ ടീം അംഗങ്ങളായ മുഹ്‌യുദ്ധീൻ സഖാഫി, അബ്ബാസ് ചെങ്ങാനി, സയ്യിദ് ഷിഹാബുദീൻ തങ്ങൾ, അബ്ദുറഷീദ്, അബൂമിസ്ബാഹ് ഐക്കരപ്പടി മുഹ്സിൻ സഖാഫി, അബ്ദുൽ ഗഫൂർ പുളിക്കൽ എന്നിവർ വിവിധ നടപടി ക്രമങ്ങൾക്ക് നേതൃത്വം നൽകി.

click me!