Rain seeking prayer : സൗദിയില്‍ തിങ്കളാഴ്ച മഴയ്ക്ക് വേണ്ടി പ്രാര്‍ത്ഥന നടത്താന്‍ സല്‍മാന്‍ രാജാവിന്റെ ആഹ്വാനം

Published : Dec 11, 2021, 06:26 PM ISTUpdated : Dec 12, 2021, 12:03 AM IST
Rain seeking prayer : സൗദിയില്‍ തിങ്കളാഴ്ച മഴയ്ക്ക് വേണ്ടി പ്രാര്‍ത്ഥന നടത്താന്‍ സല്‍മാന്‍ രാജാവിന്റെ ആഹ്വാനം

Synopsis

തിങ്കളാഴ്ച രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലും മഴയ്ക്ക് വേണ്ടി പ്രാര്‍ത്ഥന നടത്തണമെന്നാണ് ആഹ്വാനം.

റിയാദ്: സൗദി അറേബ്യയില്‍(Saudi Arabia) തിങ്കളാഴ്ച മഴയ്ക്ക് വേണ്ടിയുള്ള പ്രത്യേക പ്രാര്‍ത്ഥന(rain seeking prayer) നടത്താന്‍ സൗദി ഭരണാധികാരി സല്‍മാന്‍ രാജാവിന്റെ (King Salman)ആഹ്വാനം. സൗദി റോയല്‍ കോര്‍ട്ടാണ് രാജാവിന്റെ ആഹ്വാനം പുറത്തുവിട്ടത്. തിങ്കളാഴ്ച രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലും മഴയ്ക്ക് വേണ്ടി പ്രാര്‍ത്ഥന നടത്തണമെന്നാണ് ആഹ്വാനം. 

റിയാദ്: സൗദി അറേബ്യയില്‍(Saudi Arabia) ഇന്ന്(ഡിസംബര്‍ 11) പുതുതായി 53 പേര്‍ക്ക് കൂടി കൊവിഡ്(covid 19). 24 മണിക്കൂറിനിടയില്‍ ഒരു മരണം കൊവിഡ് മൂലമാണെന്ന് കണ്ടെത്തി. 71 പേര്‍ സുഖം പ്രാപിച്ചെന്നും സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു. രാജ്യത്ത് ആകെ 31,942,358 പി.സി.ആര്‍ പരിശോധന നടന്നു. ആകെ റിപ്പോര്‍ട്ട് ചെയ്ത രോഗ ബാധിതരുടെ എണ്ണം 550,189 ആയി. ഇതില്‍ 539,409 പേരും സുഖം പ്രാപിച്ചു. ആകെ 8,852 പേര്‍ മരിച്ചു. 

രാജ്യത്തെ കൊവിഡ് മുക്തി നിരക്ക് 98 ശതമാനവും മരണനിരക്ക് 1.6 ശതമാനവുമായി തുടരുന്നു. അസുഖ ബാധിതരായി ആകെയുള്ള 1,928 പേരില്‍ 27 പേരുടെ നില ഗുരുതരമാണ്. ഇവര്‍ രാജ്യത്തെ വിവിധ ആശുപത്രികളില്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. ബാക്കിയുള്ളവരുടെ സ്ഥിതി തൃപ്തികരമാണ്. രാജ്യത്താകെ ഇതുവരെ 48,004,040 ഡോസ് വാക്‌സിന്‍ കുത്തിവെച്ചു. ഇതില്‍ 24,762,099 എണ്ണം ആദ്യ ഡോസ് ആണ്. 22,763,207 എണ്ണം സെക്കന്‍ഡ് ഡോസും. 1,725,545 ഡോസ് പ്രായാധിക്യമുള്ളവര്‍ക്കാണ് നല്‍കിയത്. 478,734 പേര്‍ക്ക് ബൂസ്റ്റര്‍ ഡോസ് നല്‍കി. രാജ്യത്തെ വിവിധ മേഖലകളില്‍ പുതുതായി റിപ്പോര്‍ട്ട് ചെയ്ത രോഗികളുടെ എണ്ണം: റിയാദ് 15, ജിദ്ദ 12, അറാര്‍ 3, മദീന 3, ദഹ്‌റാന്‍ 3, ബുറൈദ 2, മക്ക 2, ദമ്മാം 2, മറ്റ് 11 സ്ഥലങ്ങളില്‍ ഓരോ വീതം രോഗികള്‍.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

പ്രധാനമന്ത്രി മോദിയുടെ സന്ദർശനം; ഇന്ത്യയും ഒമാനും നാല് സുപ്രധാന ധാരണാപത്രങ്ങളിൽ ഒപ്പുവെച്ചു
ദേശീയ ദിനം ആഘോഷിച്ച് ഖത്തർ, രാജ്യമെങ്ങും വൈവിധ്യമാർന്ന ആഘോഷ പരിപാടികൾ, പൊതു അവധി