
റിയാദ്: സൗദി അറേബ്യയില്‍ അധ്യാപികയായ ഭാര്യയെ ഭര്‍ത്താവ് കുത്തിക്കൊലപ്പെടുത്തി. ജിദ്ദയിലാണ് സംഭവം. തനിക്കെതിരെ ഭാര്യ പൊലീസില്‍ പരാതി നല്‍കിയതിലുള്ള ദേഷ്യമാണ്് 50കാരനെ കൊലപാതകത്തിന് പ്രേരിപ്പിച്ചത്.
ശാരീരിക ഉപദ്രവം ഉണ്ടെന്ന് യുവതിയുടെ പരാതിയില്‍ ഇയാള്‍ക്ക് പൊലീസില്‍ നിന്ന് സമന്‍സ് ലഭിച്ചിരുന്നു. അധ്യാപികയായ യുവതി സ്‌കൂളില്‍ നിന്ന് മടങ്ങി വരുന്ന സമയത്ത് ഭര്‍ത്താവ് ഇവരെ കാത്തിരിക്കുകയായിരുന്നു. തുടര്‍ന്ന് ഭര്‍ത്താവ് ഭാര്യയെ വലിച്ചിഴച്ച് അടുക്കളയില്‍ കൊണ്ടുപോയ ശേഷം കത്തി എടുത്ത് കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. കുറ്റം സമ്മതിച്ച ഭര്‍ത്താവ്, തനിക്ക് ഭാര്യയെ കൊലപ്പെടുത്തണമെന്ന ഉദ്ദേശ്യമുണ്ടായിരുന്നില്ലെന്ന് പറഞ്ഞു. പിടിയിലായ പ്രതിയെ തുടര്‍ നിയമ നടപടികള്‍ക്കായി പബ്ലിക് പ്രോസിക്യൂഷന് കൈമാറി.
സൗദിയിൽ രണ്ട് വാഹനാപകടങ്ങളിൽ നാല് മരണം, നാല് പേർക്ക് പരിക്കേറ്റു
റിയാദ്: സൗദിയുടെ പടിഞ്ഞാറൻ പ്രവിശ്യയിലെ തായിഫിനു സമീപമുണ്ടായ രണ്ടു വാഹനാപകടങ്ങളിൽ നാലു മരണം.അപകടങ്ങളില്‍ മറ്റ് നാലു പേർക്ക് പരിക്കേറ്റു. തായിഫ് - അൽബാഹ റോഡിൽ അബൂറാകയിലും അൽസിർ ഏരിയയിലുമാണ് രാത്രി അപകടങ്ങളുണ്ടായത്.
പരിക്കേറ്റവരെ തായിഫ് ആരോഗ്യ വകുപ്പിനു കീഴിലെ ഖിയാ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മൃതദേഹങ്ങൾ ഇതേ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പരിക്കേറ്റവരുടെ ആരോഗ്യ നില ഭദ്രമാണെന്ന് അധികൃതര്‍ അറിയിച്ചു. എന്നാല്‍ ഇവര്‍ ഏത് രാജ്യക്കാരാണെന്ന് വ്യക്തമായിട്ടില്ല.
പക്ഷാഘാതം ബാധിച്ച് പ്രവാസി മരിച്ചു; കണ്ടെത്തിയത് താമസ സ്ഥലത്ത് അബോധാവസ്ഥയില്‍
സൗദിയില്‍ കൂട്ടത്തല്ല്, വെടിവെപ്പ്; 20-കാരന്‍ മരിച്ചു
റിയാദ്: സൗദി അറേബ്യയിലെ തബൂക്കില്‍ ഒരു കൂട്ടം ആളുകള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ ഒരാള്‍ വെടിയേറ്റ് മരിച്ചു. സംഭവത്തില്‍ ഏഴുപേരെ അറസ്റ്റ് ചെയ്തു. സംഘര്‍ഷത്തിനിടെ വെടിയേറ്റ് 20 വയസ്സുള്ള യുവാവാണ് കൊല്ലപ്പെട്ടത്.
ഒരു കൂട്ടം ആളുകള്‍ തമ്മില്‍ ഏറ്റുമുട്ടുകയായിരുന്നു. ഇതിന്‍റെ വീഡിയോ പ്രചരിച്ചതിന് പിന്നാലെയാണ് ഏഴുപേരെ അറസ്റ്റ് ചെയ്തത്. ദൃശ്യങ്ങള്‍ പൊലീസ് പുറത്തുവിട്ടു. സംഘര്‍ഷത്തില്‍ ഏതാനും പേര്‍ക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രതികളുടെ കൈവശമുണ്ടായിരുന്ന ആയുധങ്ങളും പിടിച്ചെടുത്തു. അറസ്റ്റിലായവരെ തുടര്‍ നിയമ നടപടികള്‍ സ്വീകരിക്കുന്നതിനായി പബ്ലിക് പ്രോസിക്യൂഷന് കൈമാറി.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ